'എന്റെ കണ്ണുനീർ വീഴ്ത്തിയവരാണ് ആ വിഡ്ഢികൾ...'; തിയേറ്റർ ഉടമകളെ കുറിച്ച് അൽഫോൺസ് പുത്രൻ പറയുന്നത് ഇങ്ങനെ
മലയാളത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്‌തിട്ടുള്ളൂ എങ്കിലും ജനപ്രിയനാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം തുടങ്ങിയ ന്യൂജെൻ സിനിമകളിലൂടെ യുവാക്കളുടെ ഇഷ്‌ടസംവിധായകനായി അൽഫോൺസ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാറിയിരുന്നു. എന്നാൽ അടുത്തിടെയാണ് താരം തന്റെ ആരോഗ്യപ്രശ്‌നങ്ങൾ തുറന്നുപറഞ്ഞത്. ഇത് ആരാധകരിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
എന്നാൽ തന്റെ ആരോഗ്യം നശിക്കാൻ കാരണം തിയേറ്റർ ഉടമകളാണെന്ന് ആരോപിച്ച് താരം രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഇൻസ്‌റ്റഗ്രാമിൽ പ്രമുഖ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്, നടൻ ബോബി സിംഹ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ അൽഫോൺസ് പങ്കുവച്ചിരുന്നു. ഇതിന്റെ താഴെ വന്ന കമന്റിന് മറുപടിയായാണ് സംവിധായകൻ തിയേറ്റർ ഉടമകൾക്ക് എതിരെ ആഞ്ഞടിച്ചത്.

ഇനി ഫീച്ചർ ഫിലിംസ് ചെയ്യുന്നില്ലേ എന്ന ചോദ്യത്തിനായിരുന്നു അൽഫോൺസിന്റെ മറുപടി. "തിയേറ്ററിൽ വേണോ വേണ്ടയോ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയേറ്റർ ഓപ്പൺ ചെയ്‌തു റിവ്യൂ ഇടാൻ സഹായം ചെയ്‌തു കൊടുത്തത് തിയേറ്റർ ഉടമകൾ തന്നെയല്ലേ ? അവർക്ക് വേണ്ടി ഞാനെന്തിനാ കഷ്‌ടപ്പെടുന്നേ? ഏതെങ്കിലും ഒരു തിയേറ്ററുകാരൻ എന്റെ സിനിമ പ്രൊമോട്ട് ചെയ്‌തോ ? അവർ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം, അവർ പറയുന്ന ഡേറ്റിൽ വേണം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ ഇവരേക്കാൾ ആയിരം മടങ്ങ് വലുതാണ്." അൽഫോൺസ് പ്രതികരിച്ചു.
"നിങ്ങൾ എന്നെ ഒരു സംവിധായകനായി കാണുന്നുവെന്നത് ശരി. ഒരു മുറിയിലിരുന്ന് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർക്ക് എല്ലാം ജോലി ചെയ്യാൻ, ഒരു സിനിമയായി തീർക്കാൻ ഒരു ചെറിയ എഴുത്തുകാരൻ എഴുതുകയാണ്. എന്നാൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാൻ കഴിയുകയുള്ളൂ. എന്റെ കണ്ണീരിന് എനിക്ക് പ്രതിഫലം കിട്ടണം, തിയേറ്റർ ഉടമകൾ നശിക്കാൻ അനുവദിച്ച എല്ലാ എഴുത്തുകാർക്കും നഷ്‌ടപരിഹാരം കിട്ടണം." അൽഫോൺസ് പറയുന്നു.
'എങ്കിലേ എന്റെ കണ്ണീർ എന്നിൽ നിന്ന് പോകൂ, എന്റെ മാത്രമല്ല മറ്റ് എഴുത്തുകാരുടെയും. എന്നാൽ മാത്രമേ അൽഫോൺസ് പുത്രൻ ആലോചിക്കൂ. ഞാനൊരു സൂപ്പർ മാനല്ല ചാടിയെഴുന്നേറ്റ് സിനിമകൾ ചെയ്യാൻ. എനിക്ക് ആരോഗ്യ പ്രശ്‍നങ്ങളുണ്ട്, ഈ വിഡ്ഢികൾ ഉണ്ടാക്കിയ നഷ്‌ടങ്ങൾ കാരണമാണ് അത് പരിഹരിക്കപ്പെടാതെ പോവുന്നത്' അൽഫോൺസ് തിയേറ്റർ ഉടമകൾക്ക് എതിരെ ആഞ്ഞടിച്ചു.
അടുത്തിടെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് സ്വയം കണ്ടെത്തിയെന്നും അതിനാലാണ് ആർക്കും ബാധ്യതയാവാതെ ഒഴിഞ്ഞുമാറുന്നതെന്ന് അൽഫോൺസ് പറഞ്ഞിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications