'അശ്വന്ത് കോക്കിന്റെ റിവ്യൂ വളരെ മോശം ഭാഷയിലായിരുന്നു'; സിയാദ് കോക്കറിനെ ന്യായീകരിച്ച് അരുൺ ബോസ്
മലയാള സിനിമയിലെ റിവ്യൂ ബോംബിംഗ് വിവാദത്തിൽ പുതിയ വഴിത്തിരിവ് സൃഷ്‌ടിച്ചുകൊണ്ട് മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ പ്രമുഖ റിവ്യൂവർ അശ്വന്ത് കോക്കിനെതിരെ പരാതി നൽകിയത് വർത്തയാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ അരുൺ ബോസ് തന്നെ അശ്വന്ത് കൊക്കിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
അശ്വന്ത് കോക്ക് റിവ്യൂ ചെയ്യുന്ന ഭാഷയാണ് പ്രശ്‌നമെന്നും അത് മോശമെന്നും സിനിമയെ ബാധിക്കുമെന്നുമാണ് അരുൺ പറയുന്നത്. സിയാദ് കോക്കറിന്റെ നടപടിയെ അരുൺ ബോസ് ന്യായീകരിക്കുകയും ചെയ്‌തു.

'സിനിമയെപ്പറ്റി അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ അശ്വന്ത് കോക്കിന്റെ റിവ്യൂ വളരെ മോശമായ ഭാഷ ഉപയോഗിച്ചായിരുന്നു. അതിനോടുള്ള പെട്ടെന്ന് ഉണ്ടായ പ്രതികരണമാണ് സിയാദ് കോക്കർ നടത്തിയത്. സാധാരണ ഗതിയിൽ സംസാരിക്കുമ്പോഴുള്ള ഭാഷ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളൂ.' എന്നായിരുന്നു അരുൺ ബോസ് ചൂണ്ടിക്കാട്ടിയത്.
'സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളെ നമുക്ക് ഒരിക്കലും തടയാനാവില്ല. റിവ്യൂകളുടെ ഭാഷയാണ് പലപ്പോഴും ആളുകളെ സിനിമയിൽ നിന്നും അകറ്റുന്നത്. എന്ത് കാണണമെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. സിനിമ തുടങ്ങിയത് മുതൽ നിരൂപകരും ഉണ്ട്. നിരൂപകർ പിന്നീട് ചലച്ചിത്ര പ്രവർത്തകരായി മാറിയവരുണ്ട്. സിനിമയുടെ മുഖം തന്നെ മാറ്റിയ നിരൂപകരും നമുക്ക് ചുറ്റുമുണ്ട്' എന്നായിരുന്നു അരുൺ ബോസിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം റിവ്യൂ ബോംബിങ് ആരോപണത്തിൽ അശ്വന്ത് കോക്കിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയ നിർമ്മാതാവ് സിയാദ് കോക്കർ കടുത്ത ഭാഷയിൽ ഇയാളെ വിമർശിക്കുകയും ചെയ്‌തിരുന്നു. ഈ തൊഴിൽ ഉപേക്ഷിച്ച് വേറെ പണിക്കു പോകാനും കാശുണ്ടാക്കാൻ വേറെ പല മാർഗങ്ങളുമുണ്ടെന്നുമായിരുന്നു സിയാദ് കോക്കറിന്റെ ഉപദേശം.
'സിനിമ നശിക്കണമെന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരുകാര്യവുമില്ലാതെ ആളുകളുടെ പ്രശ്‌നത്തിൽ ഇടപെട്ട് സംസാരിക്കുന്ന ആളല്ല ഞാൻ. എല്ലാവർക്കും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തുവേണമെങ്കിലും പറയാം. പക്ഷേ ഇത്രയും നീചമായ രീതിയിൽ മിമിക്രി ചെയ്യുന്നത് പോലെ റിവ്യൂ ഇടുന്നതിനെയാണ് എതിർക്കുന്നത്.' എന്നായിരുന്നു സിയാദ് കോക്കറിന്റെ പ്രതികരണം.
അതിനിടെ കഴിഞ്ഞ ദിവസം ശാന്തിവിള ദിനേശും അശ്വന്ത് കോക്കിനെതിരെ രംഗത്ത് വന്നിരുന്നു. പണം വാങ്ങിയാണ് അശ്വന്ത് റിവ്യൂ ചെയ്യുന്നതെന്നായിരുന്നു ശാന്തിവിളയുടെ ആരോപണം. രണ്ട് ലക്ഷം രൂപ കൊടുത്താൽ നല്ല പാടത്തെയും മോശമെന്ന് പറയുന്ന ആളാണ് അശ്വന്ത് എന്നും തല്ലിപ്പൊളി പടത്തിനെ അടിപൊളി എന്ന് പറയിക്കാനും പണം വാങ്ങുന്നു എന്നുമായിരുന്നു ശാന്തിവിള ദിനേശിന്റെ ആരോപണം.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications