'ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാസ് ലാലേട്ടനോട് പറഞ്ഞു...ഇതായിരുന്നു മറുപടി'; വെളിപ്പെടുത്തി ജീത്തു ജോസഫ്
ബോക്‌സ് ഓഫീസിലും, പ്രേക്ഷക സ്വീകാര്യതയിലും മലയാളത്തിൽ ഏറ്റവും മുൻപന്തിയിലുള്ള ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഈ ത്രില്ലർ ചിത്രത്തിന്റെ വിശേഷങ്ങൾ എന്നും മലയാളി കേൾക്കാൻ ആഗ്രഹിക്കുന്നതാണ്.
ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് വിവിധ ഭാഷകളിലെ ആരാധകർ. മലയാളത്തിന് പുറമെ തെലുഗു, ഹിന്ദി ഭാഷകളിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയിരുന്നു. ഇപ്പോഴിതാ ദൃശ്യം രണ്ടാം ഭാഗത്തിന്റെ റിലീസും മൂന്നാം ഭാഗത്തിന്റെ സാധ്യതകളും എന്തൊക്കെയാണെന്ന് പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

ആദ്യ രണ്ട് ഭാഗങ്ങളും വലിയ രീതിയിൽ ശ്രദ്ധ നേടിയ ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ് ജീത്തു ജോസഫ് മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവച്ചത്.
ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ച് തൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ജീത്തു പറയുന്നു. 'അങ്ങനെ ആലോചിച്ചു നോക്കിയപ്പോൾ മുൻപിൽ ഒരു തടസമുണ്ടായിരുന്നു. അതാണ് അഞ്ച് വർഷത്തെ സമയം. രണ്ടാം ഭാഗം ചെയ്യുമ്പോൾ എന്റെ മനസിൽ ക്ലൈമാക്‌സ് ഉണ്ടായിരുന്നു' അദ്ദേഹം പറയുന്നു.
ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചിന്തയിലാണ് ഇപ്പോൾ എല്ലാവരും. തന്റെ ക്ലൈമാക്‌സ് എന്റെ കൈവശമുണ്ടെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ദൃശ്യം ഒടിടി വഴി റിലീസ് ചെയ്‌തതിനാൽ തന്റെ വീട്ടിലെ ഹോം തിയേറ്ററിൽ ഇരുന്നാണ് ലാലേട്ടൻ സിനിമ കണ്ടതെന്നും, സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ 'മൂന്നാം ഭാഗത്തിന് സാധ്യത ഉണ്ടല്ലേ ജീത്തൂ' എന്ന് ആന്റണി ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുറത്തിറങ്ങിയപ്പോൾ ആന്റണിയോടും ലാൽ സാറിനോടും ഞാൻ മൂന്നാം ഭാഗം ഇങ്ങനെ അവസാനിപ്പിച്ചാൽ കൊള്ളാമെന്നുണ്ടെന്ന് പറഞ്ഞു.അത് കൊള്ളാമെന്നായിരുന്നു അവരുടെ മറുപടി. ക്ലൈമാക്‌സ് മാത്രം കൈയിലുണ്ടെന്ന് പറഞ്ഞപ്പോൾ ബാക്കി കൂടി ആലോചിക്കാൻ അവർ നിർദ്ദേശിച്ചെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
'മൂന്നാം ഭാഗം ചെയ്‌താൽ നല്ല ബിസിനസ് ആണെന്ന് എനിക്കറിയാം, എന്നാൽ അതിന് വേണ്ടി ചെയ്യുന്നില്ല. നല്ല കഥയോ സ്‌ക്രീൻപ്ലേയോ കിട്ടിയാൽ മാത്രം ചെയ്യും. അതൊക്കെ ദൈവത്തിന്റെ കൈയിലാണ്' ജീത്തു ജോസഫ് വ്യക്തമാക്കി.












Click it and Unblock the Notifications