'അന്ന് ദിലീപിന്റെ നിൽപ് കണ്ട് എനിക്കൊരുപാട് വിഷമം തോന്നി, പക്ഷേ..'; കമല്‍ പറയുന്നു...
മലയാളത്തിലെ മുതിർന്ന സംവിധായകരിൽ തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരാളാണ് കമൽ. തൊണ്ണൂറുകളിലെ തന്റെ ചിത്രങ്ങളുടെ മികവ് കൊണ്ട് അദ്ദേഹത്തെ എല്ലാ കാലവും പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു. ദിലീപ്, ജയറാം ഉൾപ്പെടെയുള്ള മുൻനിര താരങ്ങളുമായി ഏറെ അടുത്ത ബന്ധമുള്ള വ്യക്തി കൂടിയായിരുന്നു കമൽ.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ദിലീപിന്റെ കരിയറിലെ ആദ്യ കാലത്തെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് കമൽ. നേരത്തെ സിനിമയിൽ അഭിനേതാവാവുന്നതിന് മുൻപ് അസിസ്‌റ്റന്റ് ഡയറക്‌ടറായി ജോലി നോക്കിയിരുന്ന ആളായിരുന്നു ദിലീപ്. കമലിനൊപ്പം സംവിധാന സഹായിയായി നിരവധി ചിത്രങ്ങളിൽ ദിലീപ് പ്രവർത്തിച്ചിട്ടുണ്ട്.

മിമിക്രിയിൽ നിന്ന് മലയാള സിനിമയിലേക്ക് എത്തിയ ദിലീപിന്റെ മുൻഗാമിയായ ജയറാമിനെ കുറിച്ച് സംസാരിക്കവെ ആയിരുന്നു അദ്ദേഹം ദിലീപിന്റെ കാര്യം എടുത്ത് പറഞ്ഞത്. ജയറാമും പാർവതിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെയായിരുന്നു ചർച്ചാ വിഷയം. സിനിമാ സെറ്റിൽ നിന്ന് പ്രണയത്തിലായ നിരവധി താരങ്ങളുണ്ട് എന്ന് കമൽ പറഞ്ഞു. ബിജു മേനോൻ-സംയുക്ത, ദിലീപ്-മഞ്ജു വാര്യർ എന്നിവർ അങ്ങനെയാണെന്ന് കമൽ പറയുന്നു.
ഇതിന് ശേഷമാണ് കമൽ ആദ്യമായി ദിലീപിനെ കണ്ടതിനെ കുറിച്ച് സംസാരിച്ചത്. 'പൂക്കാലം വരവായി എന്ന സിനിമയുടെ സെറ്റിലേക്ക് ദിലീപിനെ കൂട്ടി കൊണ്ട് വന്നത് ജയറാമാണ്. അതാണ് നിമിത്തം എന്ന് പറയുന്നത്, ആ സിനിമയുടെ സെറ്റില്‍ അന്ന് കാവ്യ മാധവനും ഉണ്ടായിരുന്നു. ബാലതാരമായി അഭിനയിച്ച കുട്ടികളിലൊരാള്‍ കാവ്യയായിരുന്നു. 'ഇത് ഗോപാലകൃഷ്‌ണന്‍, ഇദ്ദേഹത്തെയും കമലിന്റെ അസിസ്‌റ്റന്റ് ആക്കണം' എന്ന് ജയറാം പറഞ്ഞപ്പോള്‍, അടുത്ത സിനിമ മുതല്‍ നോക്കാം എന്ന് ഞാൻ മറുപടി നൽകി' കമല്‍ പറഞ്ഞു.
'പിന്നീട് ചെയ്‌ത 'വിഷ്‌ണു ലോകം' എന്ന ചിത്രത്തിന് വേണ്ടി ദിലീപിനെ വിളിച്ചു. രാവിലെ പത്തരയ്ക്ക് മുന്‍പ് സെറ്റില്‍ എത്തണം എന്ന് പറഞ്ഞിരുന്നു. പക്ഷെ പറഞ്ഞ സമയത്തൊന്നും ദിലീപ് എത്തിയില്ല. അന്ന് രാത്രി വരെയും വരാതെയായതോടെ, അയാളിന് വരില്ല എന്ന് കരുതി മറ്റൊരാളെ അസിസ്‌റ്റന്റ്‌സിന്റെ സംഘത്തില്‍ ചേര്‍ത്തു. പിറ്റേ ദിവസമാണ് ദിലീപ് ഓടിത്തളര്‍ന്ന് അവശനായി, ഒരു ബാഗുമായി സെറ്റിലെത്തിയത്.' കമൽ വ്യക്തമാക്കി.
'കൃത്യനിഷ്‌ഠ പാലിക്കാത്തെയാളെ എങ്ങനെ അസിസ്‌റ്റന്റ് ഡയറക്‌ടറാക്കും എന്ന് ചോദിച്ച് ഞാന്‍ ദിലീപിനോട് ചൂടായി. ദിലീപ് മിമിക്രിക്കാനാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇന്നലെ മിമിക്രിയുണ്ടായിരുന്നു, ഷോ കഴിഞ്ഞ് വരാന്‍ നേരം വൈകി, രാത്രി ഒട്ടും ഉറങ്ങാതെ, യാത്ര ചെയ്‌താണ് ഇതുവരെ എത്തിയത് എന്നൊക്കെ ദിലീപ് പറഞ്ഞു. അയാളുടെ ആ നില്‍പ് കണ്ട് സങ്കടം തോന്നിയെങ്കിലും ഒരാളെ കൂടെ ചേര്‍ക്കാനുള്ള അവസരം എനിക്കുണ്ടായില്ല.' കമൽ പറഞ്ഞു.
'സങ്കടത്തോടെ ദിലീപ് ആ സ്‌റ്റെപ്പ് ഇറങ്ങി പോകുന്നത് കണ്ട് എനിക്ക് വിഷമം തോന്നി, ഒരാള്‍ക്ക് കൂടെ അവസരം കൊടുക്കാമോ എന്ന് നിര്‍മാതാവ് സുരേഷ് കുമാറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളി. ഉടനെ ദിലീപിനെ തിരിച്ചുവിളിച്ചു. അന്നയാള്‍ ആ സ്‌റ്റെപ്പ് തിരിച്ചുകയറിയത് സിനിമയിലേക്കാണ്. അസിസ്‌റ്റന്റ് ഡയറക്‌ടറാവുക എന്നതിനെക്കാള്‍ ദിലീപിന് അന്ന് തന്നെ നടനാകണം എന്നായിരുന്നു സ്വപ്‌നം' കമൽ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications