'ദിലീപാണ് നായകനെങ്കിൽ സിനിമ ചെയ്യാൻ ഇല്ലെന്ന് ആ വ്യക്തി തുറന്നു പറഞ്ഞു'; അനുഭവം പങ്കുവച്ച് കമൽ
കൊച്ചി: ആഗതൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ കമൽ. ചിത്രത്തിലെ നായകനായ ദിലീപ് തുടക്കത്തിൽ ഗൗരവമുള്ള കഥാപാത്രം ആയതിനാൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നും വില്ലൻ വേഷം ചെയ്‌ത തമിഴ് നടൻ സത്യരാജും തുടക്കത്തിൽ മടി കാണിച്ചുവെന്നും അദ്ദേഹം പറയുന്നു. നായകൻ ദിലീപ് ആയതിനാൽ ഛായാഗ്രാഹകൻ വേണു പിന്മാറിയെന്നും കമൽ പറയുന്നു.
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ വെളിപ്പെടുത്തൽ. ദിലീപ് കോമഡി സിനിമകളുടെ നടുവിൽ നിൽക്കുന്ന ഒരു സമയത്താണ് ആഗതൻ വന്നതെന്നും ആദ്യം താരം ഒന്ന് ശങ്കിച്ചുവെന്നും കമൽ പറയുന്നു. എന്നാൽ ദിലീപിനെ വച്ച് തനിക്ക് സ്ഥിരം കോമഡി ട്രാക്കിൽ ഉപരി ഇത്തരമൊരു ചിത്രം ചെയ്യാനാണ് താൽപര്യമെന്ന് താൻ പറഞ്ഞുവെന്നും കമൽ വ്യക്തമാക്കുന്നു.

'ദിലീപ് അന്ന് കോമഡി സിനിമകളുടെ ചാകരയുടെ നടുവിലായിരുന്നു. നിന്നെ വച്ച് അങ്ങെനയൊരു സിനിമ ചെയ്യാനല്ല മനസിലുള്ളതെന്ന് ഞാൻ പറഞ്ഞു. കുറച്ച് സീരിയസ് ആയിട്ടുള്ള വിഷയം ദിലീപിന്റെതായ ഹ്യൂമർ രീതികൾ ഒക്കെ ചേർത്ത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. സീരിയസ് വേഷങ്ങൾ ചെയ്‌താൽ ശരിയാവുമോ എന്ന് ദിലീപ് ചോദിച്ചു. എന്നാൽ നീ അങ്ങനെ വേഷങ്ങളും ചെയ്യണമെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു' കമൽ പറയുന്നു.
തമിഴ് നടൻ സത്യരാജും ചിത്രത്തിലെ വേഷത്തിനോട് ആദ്യം സംശയം പ്രകടിപ്പിച്ചുവെന്നും കമൽ പറയുന്നു. 'സിനിമ എഴുതിയപ്പോൾ തന്നെ ആദ്യം മനസിൽ ഉണ്ടായിരുന്ന കഥാപാത്രം സത്യരാജിന്റേത് ആയിരുന്നു. പുള്ളി അന്ന് തിരക്കേറിയ നടനാണ്. അങ്ങനെയാണ് നേരിട്ട് കാണാനായി ഞങ്ങൾ ചെന്നൈയിലേക്ക് പുറപ്പെട്ടത്. ഞാൻ തന്നെ അദ്ദേഹത്തോട് സംസാരിക്കാൻ വേണ്ടിയായിരുന്നു അത്' സംവിധായകൻ വ്യക്തമാക്കി.
'കഥ കേട്ട് കഴിഞ്ഞപ്പോൾ ആദ്യം അദ്ദേഹം പറഞ്ഞത് താൻ ആ വേഷം ചെയ്യില്ലെന്നാണ്. കഥ ഇഷ്‌ടപ്പെടാത്തതോ കഥാപാത്രം നെഗറ്റീവ് ഷെയ്‌ഡ് ഉള്ളതോ ആയിരുന്നില്ല കാരണം.ഒരു റിട്ടയേർഡ് മേജർ പോലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വില്ലൻ ആയാൽ ആളുകൾ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ പ്രധാനമന്ത്രിയെ പോലും വില്ലൻമാരായി നമ്മുടെ സിനിമകൾ വരുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു' കമൽ പറയുന്നു.
സിനിമയിൽ പ്രവർത്തിക്കാൻ ക്യാമറാമാൻ വേണു കൂട്ടാക്കാത്തതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. 'ആദ്യം വേണുവിനെയാണ് ക്യാമറാമാനായി തീരുമാനിച്ചത്. ഞാൻ നേരിട്ട് വേണുവിനെ വിളിച്ചു. എന്നാൽ നായകൻ ദിലീപ് ആണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ലെന്നാണ് വേണു പറഞ്ഞത്. ദിലീപുമായി ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് വേണു അതിന്റെ കാരണമായി പറഞ്ഞത്. എന്നാൽ കൂടുതൽ ബുദ്ധിമുട്ടുകൾ വേണ്ടെന്ന് കരുതി ഞാൻ പിന്നീട് അജയൻ വിൻസന്റിനെ കൊണ്ട് വരികയായിരുന്നു' കമൽ കൂട്ടിച്ചേർത്തു.
അതേസമയം, 2010ൽ കമൽ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരുന്നു 'ആഗതൻ'. നായകനായി ദിലീപും നായികയായി തെലുഗു താരം ചാർമിയുമായിരുന്നു അഭിനയിച്ചത്. ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചത് സായി കുമാർ ആയിരുന്നു. ഇവർക്ക് പുറമേ ബിജു മേനോൻ, ലാൽ, ഇന്നസെന്റ്, സെറീന വഹാബ്, ഷഫ്‌ന, ബാബു നമ്പൂതിരി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള












Click it and Unblock the Notifications