Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിയ കൃഷ്‌ണ ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് അതുണ്ടായത്, വിശ്വാസം തകർന്നാൽ എല്ലാം പോയി'; പൂർണിമ

മലയാള സിനിമയിൽ മികച്ച രീതിയിൽ സ്ത്രീ കഥാപാത്രങ്ങൾ ചെയ്‌ത നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് പൂർണിമ ഇന്ദ്രജിത്ത്. കരിയറിന്റെ തുടക്കകാലത്ത് താരം ഒരുപിടി നല്ല കഥാപാത്രങ്ങളാണ് ചെയ്‌തത്‌. പിന്നീട് ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം താരം കരിയറിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു. വർഷങ്ങൾക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ അവർ വീണ്ടും സിനിമയിലേക്ക് മടങ്ങി വന്നിരുന്നു.

ഇപ്പോഴിതാ ഷൈൻ നിഗം നായകനായ ബാൾട്ടി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് പൂർണിമ. എന്നാൽ കേവലം അഭിനയ ജീവിതം കൊണ്ട് മാത്രം അല്ല ബിസിനസിലും അവർ സജീവമാണ്. സ്വന്തമായി ബിസിനസ് നടത്തുന്ന അഭിനേതാവ് കൂടിയാണ് പൂർണിമ. പ്രാണ എന്ന പേരിലുള്ള ഡിസൈനർ ബുട്ടീഖ് നടത്തുകയാണ് അവർ.

poornimaindrajithdiya

നേരത്തെ സമാനമായി ബിസിനസ് നടത്തി വലിയ കേസും മറ്റും നേരിടേണ്ടി വന്നിരുന്ന ആളാണ് ദിയ കൃഷ്‌ണ. അവർക്കുണ്ടായ അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോൾ പൂർണിമ ഇന്ദ്രജിത്. മനസിന് വളരെ നല്ല സന്തോഷം ഉണ്ടാവേണ്ട സമയത്താണ് ഇത്തരത്തിൽ അനുഭവങ്ങൾ ദിയക്ക് നേരിടേണ്ടി വന്നതെന്നാണ് പൂർണിമ പറയുന്നത്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

പൂർണിമ ഇന്ദ്രജിത്തിന്റെ വാക്കുകൾ

സ്ത്രീകൾ കൂടുതലും മുന്നോട്ട് വരണമെന്നുള്ളതാണ് എന്റെ അഭിപ്രായം. കോവിഡിന് ശേഷമുള്ള ഒരു സോഷ്യൽ മീഡിയ ബൂം ഉണ്ടല്ലോ, അതിൽ നമുക്ക് കാണാം. സ്ത്രീകൾ കൂടുതലായി മുന്നോട്ട് വരുന്നത്. വീട്ടിൽ ഇരുന്ന് ആണെങ്കിലും, ഒരു സപ്പോർട്ട് സിസ്‌റ്റം പോലുമില്ലാതെ സ്ത്രീകൾ മുന്നോട്ട് വരുന്നത് നമുക്ക് കാണാനാവുന്നുണ്ട്. അടുക്കള മുതൽ അരങ്ങ് വരെ എന്ന് പറയുന്നത് പോലെ എല്ലാത്തിലും ഒരു ബിസിനസ് മൊഡ്യൂൾ കാണാൻ അവർക്ക് പറ്റുന്നുണ്ട്.

എന്താണോ നിങ്ങളെ ശാക്തീകരിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. സാമ്പത്തികമായി ആയി അങ്ങനെ വരികയാണെങ്കിൽ അത് വളരെ ഗുണമാണ്. ചുറ്റും അത് നമ്മൾ കാണുമ്പോൾ വളരെ വിഷമം തോന്നുന്നുണ്ട്. ഇതിൽ ബോധവത്കരണം വളരെ പ്രധാനമാണ്. കുറച്ചുകൂടി ഇക്കാര്യത്തിൽ ശ്രദ്ധ ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയും. ഇപ്പോൾ എത്രത്തോളം അതുണ്ടെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ കഴിയില്ല. ഒരു സമത്വം ഇല്ലാതെ വരുന്നത് പോലെ തോന്നും.

ദിയ കൃഷ്‌ണയുടെ കാര്യത്തിൽ സംഭവിച്ചത് വളരെ വിഷമം തോന്നുന്ന ഒരു കാര്യമാണ്. എന്താണെന്ന് വച്ചാൽ ആ കുട്ടി ഏറ്റവും സമാധാനം അനുഭവിക്കേണ്ട സമയത്താണ് ഇതൊക്കെ നടക്കുന്നത്. അതൊരു ലേഡി എന്ന നിലയിൽ എനിക്കത് വളരെ വിഷമമായി തോന്നി. ഗർഭിണി ആയിരിക്കുന്ന സമയത്ത് ഉണ്ടാവേണ്ട ഒരു സമാധാനം എന്ന് പറയുന്നത് വലിയ കാര്യമാണ്. ബിസിനസിലെ സ്‌ട്രെസ് വളരെ വലുതാണ്. അത് ചെയ്യുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.

നമ്മൾ നമ്മുടെ കുട്ടികളെയും വീട്ടുകാരെയും മറ്റെല്ലാം മാറ്റി വച്ചുകൊണ്ട് ഇങ്ങനെയൊരു കാര്യത്തിലേക്ക് ഇറങ്ങുമ്പോൾ അതിലെ ഏറ്റവും പ്രഥമ പരിഗണന വിശ്വാസത്തിനാണ്. ആ വിശ്വാസം നഷ്‌ടപ്പെടുക എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. പണത്തിന്റെ കാര്യത്തിൽ മാത്രമല്ല അത് വൈകാരികമായി പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാര്യമാണ്. അത് രണ്ട് രീതിയിൽ നമുക്ക് നോക്കി കാണാം. കുറച്ചുകൂടി ചിന്ത നമ്മളിൽ ഉണ്ടാക്കും.

അമിതമായി ആരെയെങ്കിലും കണ്ണടച്ച് വിശ്വസിക്കുന്നുണ്ടോ എന്ന ചിന്ത ഉണ്ടാവും നമ്മളിൽ. അല്ലെങ്കിൽ ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണോ എന്നതും ചിന്തിക്കണം. ദിയയുടെ കാര്യത്തിൽ ആയാലും അത് എങ്ങനെ ആ സംഭവം ആളുകളെ ബോധവത്കരിക്കാൻ ഉപയോഗിച്ചു എന്നതും പ്രധാനമാണ്. ഇങ്ങനെയൊരു സംഭവം നടന്നത് കൊണ്ട് ആളുകൾ കൂടുതൽ ചിന്തിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+