'തന്റെ പൂണൂൽ എവിടെ?' അശ്വിനോട് ദിയ, ഇപ്പോൾ ആറെണ്ണമുണ്ടെന്ന് മറുപടി, എന്തൊരു ചേർച്ചയെന്ന് ആരാധകർ
മലയാളി പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് ദിയ കൃഷ്‌ണ. പ്രമുഖ നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിന്റെ മകൾ എന്നതിലുപരി അറിയപ്പെടുന്ന വ്‌ളോഗർ കൂടിയാണ് ദിയ. തന്റെ വീഡിയോകളിലൂടെ നിരന്തരം ആരാധകരെ കൈയിലെടുത്തിട്ടുള്ള താരത്തിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. കാമുകനായ അശ്വിൻ ഗണേഷായിരുന്നു ദിയ കൃഷ്‌ണയുടെ വരൻ. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ച ദിയയുടെ പുതിയ യൂട്യൂബ് വീഡിയോ അനവധി കാഴ്‌ചക്കാരുമായി മുന്നേറുകയാണ്. നിലവിൽ ആറ് ലക്ഷത്തിൽ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇത് ട്രെൻഡിങ് ലിസ്‌റ്റിൽ ഇടം നേടുകയും ചെയ്‌തിട്ടുണ്ട്. അശ്വിന്റെ അമ്മയ്‌ക്കൊപ്പം ദിയ അടുക്കളയിൽ പാചകം ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഇതിന്റെ കമന്റ് ബോക്‌സ് മുഴുവൻ അശ്വിൻ-ദിയ ദമ്പതിമാരെ പുകഴ്ത്തി കൊണ്ടുള്ളതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. അശ്വിനെ കിട്ടിയത് ദിയയുടെ ഭാഗ്യമാണെന്നും അശ്വിന്റെ അമ്മ എത്ര വൃത്തിയോടെയാണ് അടുക്കള സൂക്ഷിച്ചിരിക്കുന്നത് എന്നുമൊക്കെ ആരാധകർ ചൂണ്ടികാണിക്കുന്നുണ്ട്. നല്ല ജോഡികളാണ് ഇരുവരുമെന്നും ചില അഭിപ്രായപ്പെട്ടിട്ടുണ്ട്.
അശ്വിന്റെ അമ്മയായ മീനാമ്മയ്ക്ക് ഒപ്പം ആസ്വദിച്ചുകൊണ്ട് പാചകം ചെയ്യുന്ന ദിയയെ വീഡിയോയിൽ കാണാം. എല്ലാത്തിനും സാക്ഷിയായി ഭർത്താവ് അശ്വിനും ഒപ്പമുണ്ട്. അടുക്കളയിൽ കോലമൊക്കെ വരച്ച് ഒരു വിഗ്രഹത്തിന് പൂണൂൽ ഇടിയിച്ച ദൃശ്യങ്ങൾ കൂടി ദിയ പകർത്തിയിട്ടുണ്ട്. അത് തനിക്ക് നന്നായി ഇഷ്‌ടമായെന്ന് ദിയ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ഇതിന് പിന്നാലെ ഭർത്താവ് അശ്വിനോട് തന്റെ പൂണൂൽ എവിടെയെന്ന് ദിയ ചോദിക്കുന്നുണ്ട്. അതുവരെ അടുത്ത് നിന്നിരുന്ന അശ്വിൻ ഇതോടെ പൂണൂൽ എടുത്ത് കാണിക്കുന്നുണ്ട്. അതിന്റെ വിശേഷങ്ങളും അശ്വിൻ പങ്കുവയ്ക്കുന്നു. നേരത്തെ മൂന്ന് പൂണൂൽ ആയിരുന്നു ഉണ്ടായിരുന്നതെന്നാണ് അശ്വിൻ പറയുന്നത്. കല്യാണം കഴിഞ്ഞതോടെ ഇത് ആറെണ്ണമായി എന്നും ഇനി കുട്ടിയുണ്ടായാൽ ഇത് ഒൻപതെണ്ണം ആവുമെന്ന് മീനമ്മയും പറഞ്ഞു.
പാചകത്തിന് ശേഷം മീനമ്മ ദിയയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. ഇതിൽ ഉൾപ്പെടെ ആരാധകർ ഒരുപാട് സന്തോഷം അറിയിക്കുകയുണ്ടായി. മീനമ്മയുടെ പുതിയ റെസിപ്പി കാണിക്കാനാണ് താൻ വീഡിയോ എടുക്കാമെന്ന് കരുതിയതെന്നാണ് ദിയ പറയുന്നത്. സന്തുഷ്‌ട കുടുംബം, എന്നും ഇങ്ങനെ സ്നേഹത്തോടെ മുന്നോട്ട് പോവാൻ കഴിയട്ടെ എന്നൊക്കെയുള്ള കമന്റുകളും ധാരാളമായി വീഡിയോക്ക് താഴെ വരുന്നുണ്ട്.
നേരത്തെയും അശ്വിന്റെ അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകൾ ദിയ പങ്കുവച്ചിരുന്നു. ഇടക്കാലത്ത് ഇത് കുറഞ്ഞതോടെ എന്നാൽ അടിക്കടി നെഗറ്റീവ് കമന്റുകൾ വരികയായിരുന്നു. സ്വന്തം വീട്ടുകാർക്ക് ഒപ്പം മാത്രമേ വീഡിയോ എടുക്കുകയുള്ളൂ എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. ഇതോടെയാണ് ഏറ്റവും പുതിയ വീഡിയോയിൽ ദിയ അമ്മായിയമ്മയ്ക്കും ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്.
തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പുറത്തുവിടുന്ന ആളാണ് ദിയ കൃഷ്‌ണ. വിവാഹ സമയത്തും അതിന് മുൻപും ഒക്കെ നിരവധി വീഡിയോകളാണ് താരം പങ്കുവച്ചത്. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പവും പങ്കാളിയായ അശ്വിനൊപ്പവും ധാരാളം വീഡിയോകളുണ്ട്. വിവാഹ ശേഷവും ഈ പതിവ് തെറ്റിക്കാതെ മുന്നോട്ട് പോവുകയാണ് താരമിപ്പോൾ.












Click it and Unblock the Notifications