'മസ്‍താനിക്ക് ശരത്തിന്റെ കൈയിൽ നിന്ന് ആ തെറി കേൾക്കേണ്ടതായിരുന്നു, ഞാനാണേലും വിളിച്ചേനെ'; ദിയ സന
ബിഗ് ബോസ് ഏഴാം സീസണിലെ അപ്രതീക്ഷിത എവിക്ഷനുകളിൽ ഒന്നായിരുന്നു അപ്പാനി ശരത്തിന്റേത്. കാരണം ഈ സീസണിൽ ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ആക്റ്റീവ് ആയി നിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു ശരത്ത്. എന്നാൽ ഓണം എപ്പിസോഡ് സമയത്ത് പുലികളി തീമുമായി വന്നാണ് ശരത്തിനെ ബിഗ് ബോസിന് പുറത്തേക്ക് അയച്ചത്. ഇതോടെ പലവിധത്തിലുള്ള ചർച്ചകളും ഉയർന്നുവന്നിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് ദിയ സന. മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു ദിയ. ബിഗ് ബോസ് ഒന്നാം സീസണിൽ ആയിരുന്നു ദിയ മത്സരിച്ചിരുന്നത്. ഇപ്പോഴിതാ ഏഴാം സീസണിൽ എത്തിനിൽക്കെ ബിഗ് ബോസിൽ ഉണ്ടായ മാറ്റങ്ങളും സീസണിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും ഒക്കെ ദിയ പങ്കുവച്ചു. തനിക്ക് ഈ സീസൺ കാര്യമായി ഇഷ്‍ടമായില്ല എന്നാണ് ദിയ പറയുന്നത്.

കൂടാതെ അപ്പാനി ശരത് ഈ എവിക്ഷനിൽ പുറത്താവേണ്ട ആളായിരുന്നില്ലെന്നും ദിയ പറയുന്നു. മസ്‍താനി പുറത്തായതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ശരത്തിന്റെ എവിക്ഷൻ സമയത്തെ സാഹചര്യവും ഒക്കെ അവർ എടുത്തുപറഞ്ഞു. ജിഞ്ചർ മീഡിയ എന്ന യൂട്യൂബ് ചാനലിലെ ബിഗ് ബോസ് ഇൻസൈറ്റ് എന്ന പരിപാടിയിലാണ് ദിയ സന ഇക്കാര്യങ്ങൾ സംസാരിച്ചത്. ബിഗ് ബോസിനെ കുറിച്ച് ദിയ സനയുടെ വാക്കുകൾ ഇങ്ങനെ.
ഞാൻ ശരത് വന്നതിന് ശേഷം അവനെ വിളിച്ചിരുന്നു. ശരത്തെ അവൾ ഇത്രമാത്രം ചെയ്യാൻ വേണ്ടി നീ എന്താണ് വിളിച്ചതെന്ന് ഞാൻ അവനോട് ചോദിച്ചു. ഞാൻ മസ്‍താനിക്ക് എതിരെ പോസ്‌റ്റ് ഇട്ട ഒരാളായിരുന്നു. അങ്ങനെ ഒരു വേർഡ് ഉപയോഗിക്കണം എങ്കിൽ അത്രയ്ക്ക് വലിയ ഇഷ്യൂ എന്താണ് എന്നും ഞാൻ ചോദിച്ചിരുന്നു. പ്രെഗ്നന്റ് ആയ വൈഫിനെ പുറത്ത് വച്ചിട്ട് അകത്ത് വേറെയെന്തോക്കെയോ എന്നുള്ള രീതിയിൽ ആയിരുന്നു പറഞ്ഞതെന്ന് തോനുന്നു.
അങ്ങനെ എന്തോ അവൾ കാണിച്ചെന്നാണ് പറഞ്ഞത്. പക്ഷേ ഞങ്ങൾ ആരുമത് കണ്ടിരുന്നില്ല. അത് കണ്ടപ്പോഴേക്കും അവൻ വലിയൊരു തെറി വിളിക്കുകയും ചെയ്‌തു. ആ തെറി എന്താണെന്ന് അവൻ എന്നോട് പറയുകയും ചെയ്‌തു. ഞാൻ ശരത് പറയുന്ന വിഷയം വച്ചിട്ടാണ് മനസിലാക്കുന്നതെങ്കിൽ അത് അവൾ കേൾക്കാൻ അർഹയാണെന്ന് മാത്രമേ ഞാൻ പറയൂ.
കാരണം എന്റെ വീട്ടിലെ, എന്റെ കൂടെപ്പിറപ്പിനെയോ മറ്റോ വച്ച് മറ്റ് രീതിയിൽ എന്നെകുറിച്ച് അവരാതം പറഞ്ഞാൽ ഞാൻ ആണെങ്കിൽ അടിച്ചു കാരണം പൊളിച്ചേനെ, തെറി വിളിച്ചേനെ. ബിൻസിയെ ചേർത്തുള്ള കഥകൾ പറഞ്ഞതും വ്യത്യാസമില്ല. അവിടെയും ശരത് തെറിവിളിച്ചിരുന്നു. ഈ തെറിവിളിയെ ഞാൻ സപ്പോർട്ട് ചെയ്‌തിട്ടില്ല. പക്ഷേ, അത്തരം സാഹചര്യങ്ങളിൽ ഉയർന്നുവരുന്ന ഇമോഷൻസ് എന്താണെന്ന് നമ്മൾ മനസിലാക്കണം.
ശ്വേത ചേച്ചി, സാബു ചേട്ടൻ, രഞ്ജിനി ചേച്ചി ഇവരെയൊന്നും ഞാൻ അന്ന് നോമിനേറ്റ് ചെയ്‌തിട്ടില്ല. അർച്ചനയെ നോമിനേറ്റ് ചെയ്‌തിട്ടില്ല. എന്നാൽ പേർളി, അനൂപേട്ടൻ അങ്ങനെ കൊറേ പേരെ നോമിനേറ്റ് ചെയ്‌തിട്ടുമുണ്ട്. പക്ഷേ, ഓരോരുത്തരും പോവുന്ന സമയത്ത് ഞാൻ കരഞ്ഞിട്ടുണ്ട്. കാരണം ഗെയിമിന് അപ്പുറത്തേക്ക് ഒരു ബോണ്ടിങ് അവിടെയുണ്ട്.
ശരത്തിന്റെ എവിക്ഷൻ ഇപ്പോൾ അല്ലായിരുന്നു. അയാൾ പുറത്തേക്ക് പോവേണ്ട ആള് തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ അല്ല പോവേണ്ടിയിരുന്നില്ല ആളല്ല. അവിടെ റെന, ഒനിയൽ, ആര്യൻ എന്നിവർ ഒക്കെ പോയിട്ട് പോവേണ്ട ആളാണ് ഞാൻ. ശരിക്കും പറഞ്ഞാൽ ഈ സീസൺ എനിക്ക് വല്ലാതെ ഇഷ്‌ടപ്പെട്ടൊന്നും ഇല്ല. മത്സരാർത്ഥികളിൽ നമ്മൾ പ്രതീക്ഷിച്ച ആളുകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications