Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലു അര്‍ജുന്റെ ആദ്യ ശമ്പളം 3500 രൂപ മാത്രം, പുഷ്പ രണ്ടില്‍ അല്ലു വാങ്ങുന്ന പ്രതിഫലം എത്ര?

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചതിന്റെ ആവേശത്തിലാണ്. പുഷ്പയിലെ പ്രധാന കഥാാപാത്രി പുഷ്പരാജായി മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനായിരുന്നു പുരസ്‌കാരം. പുഷ്പ ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.തെലുങ്ക് സിനിമയില്‍ മാത്രമല്ല, ഹിന്ദിയിലും ചിത്രം തരംഗമായിരുന്നു.

അതിന്റെ രണ്ടാം ഭാഗം ഇറങ്ങാനിരിക്കുകയാണ്. അതേമയം അല്ലു അര്‍ജുന്‍ ഇന്ന് സൂപ്പര്‍ താര പദത്തിലാണ് ഇരിക്കുന്നത്. പക്ഷേ താരത്തിന്റെ പ്രതിഫലം എത്രയാണെന്ന് അറിയുമോ? അതുപോലെ അല്ലുവിന് ലഭിച്ച ആദ്യ പ്രതിഫലം എത്രയാണെന്ന് അറിയുമോ? അതൊക്കെ ഒന്ന് പരിശോധിച്ച് നോക്കാം.ബാലതാരമായിട്ടായിരുന്നു അല്ലു അര്‍ജുന്‍ സിനിമയിലേക്ക് വന്നത്. ചിരഞ്ജീവിക്കൊപ്പം ഡാഡിയില്‍ ചെറിയൊരു വേഷം അല്ലുവിനുണ്ടായിരുന്നു.

allu-arjun-pushpa

രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രിയിലൂടെയായിരുന്നു അല്ലു അര്‍ജുന്റെ അരങ്ങേറ്റം. ഈ ചിത്രത്തില്‍ നായകനായിരുന്നു താരം. എന്നാല്‍ സിനിമയിലേക്ക് വരും മുമ്പ് ആനിമേറ്റര്‍, ഡിസൈര്‍ എന്നീ ജോലികളും അല്ലു ചെയ്തിരുന്നു. ഇതിലൂടെ താരത്തിന് ലഭിച്ച ആദ്യ ശമ്പളം വെറും 3500 രൂപയാണ്. താരത്തിന്റെ ആദ്യ ശമ്പളവും ഇത് തന്നെയാണ്. എന്നാല്‍ അതിന് ശേഷം താരത്തിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും വന്‍ വിജയമാവുകയും ചെയ്തു.

ആര്യ, ഹാപ്പി, ദേശമുദിരു, ബണ്ണി, ജൂലായ്, റേസ് ഗുരം, സണ്‍ ഓഫ് സത്യമൂര്‍ത്തി, അല വൈകുന്തപുരം തുടങ്ങിയ വമ്പന്‍ ഹിറ്റിലൂടെയാണ് അല്ലു അര്‍ജുന്‍ തെലുങ്കിലെ സൂപ്പര്‍ താരമായത്. പുഷ്പ ഇറങ്ങിയതോടെ അല്ലുവിന്റെ താരമൂല്യം ഉയരുകയും ചെയ്തു. 45 മുതല്‍ 50 കോടി രൂപ വരെയാണ് താരത്തിന് പുഷ്പയില്‍ പ്രതിഫലമായി ലഭിച്ചത്. അതേസമയം ചിത്രത്തിന്റെ വന്‍ വിജയത്തോടെ അല്ലു അര്‍ജുന്‍ പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ്.

85 കോടിയാണ് പുഷ്പയുടെ സീക്വലിനായി താരം വാങ്ങിയിരിക്കുന്നത്. അതേസമയം ആദ്യ ഭാഗം 2021 ഡിസംബറിലായിരുന്നു റിലീസ് ചെയ്ത്. എന്നാല്‍ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത് എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.അതേസമയം ദക്ഷിണേന്ത്യയിലെ സൂപ്പര്‍ താരങ്ങളുടെ നിരയില്‍ തന്നെയാണ് ആസ്തിയുടെ കാര്യത്തില്‍ അല്ലു അര്‍ജുന്റെ സ്ഥാനം. താരത്തിന്റെ ആസ്തി 410 കോടി രൂപയാണ്. പരസ്യവരുമാനവും ഇതോടൊപ്പം അല്ലുവിനുണ്ട്. കാറുകളുടെ വമ്പനൊരു ശേഖരം തന്നെയുണ്ട് അദ്ദേഹത്തിന്.

റേഞ്ച് റോവര്‍ വോഗാണ് അതില്‍ പ്രമുഖന്‍. രണ്ടര കോടി രൂപയാണ് ഇതിന്റെ വില. ഏഴ് കോടിയുടെ വാനിറ്റി വാനും, 80 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്‌സ്5, 1.20 കോടിയുടെ ജാഗ്വര്‍ എക്‌സ്എസല്‍ജെ, ഔഡി എ7 എന്നിവയും അല്ലു അര്‍ജുന്റെ കാര്‍ ശേഖരത്തിലുണ്ട്. സ്വന്തമായി നൂറ് കോടിയുടെ ഒരു വീട് താരത്തിനുണ്ട്. സ്വന്തമായി ഒരു ഫാം ഹൗസും, നിര്‍മാണ കമ്പനിയും അല്ലുവിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+