ടോളിവുഡിലെ ചെലവേറിയ ചിത്രമായി കല്‍ക്കി, പ്രഭാസിന്റെ പ്രതിഫലം ഇത്ര, ദീപികയ്ക്ക് ലഭിച്ചത് ഇത്ര തുക!!
തെലുഗ് സിനിമ ഇന്ന് ഇന്ത്യയുടെ തന്നെ സിനിമാ മുഖമായി മാറിയിരിക്കുകയാണ്. ബാഹുബലിയും, ആര്‍ആര്‍ആറും, പുഷ്പയുമെല്ലാം ലോകവ്യാപകമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നു. ആര്‍ആര്‍ആര്‍ ഓസ്‌കറില്‍ എത്തുകയും അവിടെ നിന്ന് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു. അടുത്തതായി ടോളിവുഡില്‍ നിന്ന് വരാന്‍ പോകുന്ന അത്ഭുത സിനിമയാണ് കല്‍ക്കി 2898 എഡി.
പ്രഭാസിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായക ചിത്രമായിരിക്കും ഇത്. ഇതുവരെ കാണാത്ത കഥയും, കഥാ സന്ദര്‍ഭവുമൊക്കെയാണ് ചിത്രത്തിലുള്ളത്. ടീസര്‍ വന്നപ്പോഴേ വലിയ ചര്‍ച്ചയാണ് എല്ലായിടത്തും നടക്കും. പ്രഖ്യാപനം മുതല്‍ തന്നെ കല്‍ക്കി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടായി മാറിയിരുന്നു. ചിത്രത്തിലെ വമ്പന്‍ താരനിരയുടെ പ്രതിഫലം എത്രയാണെന്ന് നോക്കാം.

ചിത്രത്തില്‍ വമ്പന്‍ താരനിര
മഹാനടി എന്ന മികച്ച ചിത്രമൊരുക്കിയ നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡ് നടി ദീപിക പദുക്കോണാണ് നായിക. നിര്‍ണായക വേഷത്തില്‍ അമിതാഭ് ബച്ചനും ഉണ്ട്.
കല്‍ക്കിയിലെ വില്ലന്‍ വേഷത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് സൂചന. ചിത്രത്തിലെ ലോഞ്ചില്‍ എല്ലാം താരം പങ്കെടുത്തിരുന്നു. ബോളിവുഡില്‍ നിന്ന് ദിഷ പട്ടാണിയും ചിത്രത്തിലുണ്ട്.
കല്‍ക്കിക്ക് മെഗാ ബജറ്റ്
ടോളിവുഡിലെ ചെലവേറിയ ചിത്രമായി ഇതിനോടകം കല്‍ക്കി മാറി കഴിഞ്ഞു. 600 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. നിര്‍മാണ ചെലവ് 400 കോടി രൂപയാണ്. അതേസമയം ചിത്രത്തിലെ താരങ്ങള്‍ക്ക് മാത്രമായി ചെലവാക്കുന്നതാണ് ബാക്കി 200 കോടി രൂപ.
അതേസമയം ടോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളാണ് നാഗ് അശ്വിന്‍. ചിത്രം വന്‍ വിജയം നേടാനുള്ള സാധ്യത ഏറെയാണ്.
താരങ്ങളുടെ ബജറ്റ് എത്ര
ചിത്രത്തിനായി താരങ്ങളെല്ലാ വന്‍ തുകയാണ് വാങ്ങിയിരിക്കുന്നത്. അമിതാഭ് ബച്ചന് മാത്രം 18 കോടി രൂപയാണ് പ്രതിഫലം. അതേസമയം കമല്‍ഹാസന് 20 മുതല്‍ 25 കോടി രൂപ വരെ പ്രതിഫലം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ ഒരു വില്ലന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്.
ദീപിക പദുക്കോണിന് 20 കോടി രൂപയാണ് പ്രതിഫലം. ദിഷ പട്ടാണിക്ക് 2 കോടി രൂപയും പ്രതിഫലമായി ലഭിക്കും. പക്ഷേ ചിത്രത്തിലെ നായകനാണ് ഏറ്റവും വലിയ പ്രതിഫലം വാങ്ങിയിരിക്കുന്നത്.
പ്രഭാസിന്റെ പ്രതിഫലം എത്ര?
ഇന്ത്യയില്‍ തന്നെ വമ്പന്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. താരം കല്‍ക്കിക്കായി വാങ്ങിയ പ്രതിഫലം 150 കോടി രൂപയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഉയര്‍ന്ന പ്രതിഫലമാണിത്. അതേസമയം ബാഹുബലിക്ക് ശേഷം പ്രഭാസ് ചിത്രങ്ങളുടെ പ്രതിഫലം റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്ന് ചിത്രങ്ങളും വേണ്ടത്ര വിജയിച്ചിട്ടില്ലെങ്കില്‍ പ്രഭാസിന്റെ താരമൂല്യത്തിന് കോട്ടം തട്ടിയിട്ടില്ല.
പ്രഭാസിന്റെ ചിത്രം കാണാന്‍ വന്‍ ജനത്തിരക്കാണ് ആന്ധ്രയിലും, തെലങ്കാനയിലും എല്ലാമുള്ളത്. ആദിപുരുഷിന് 100 കോടിയാണ് താരം പ്രതിഫലം വാങ്ങിയത്. രാധേ ശ്യാമിനും സമാന പ്രതിഫലം താരം വാങ്ങിയിരുന്നു. സാഹോയ്ക്ക് 70 കോടിയായിരുന്നു പ്രതിഫലം.












Click it and Unblock the Notifications