ഒരു മിനുട്ടിന് കോടികള്‍, വിജയിക്കും തൊടാനാവാതെ രജനീകാന്ത്; പ്രതിഫലത്തിലും തലൈവര്‍ സൂപ്പര്‍ സ്റ്റാര്‍
തമിഴ് സിനിമയ്ക്ക് മാസ് സിനിമകള്‍ കൊണ്ട് ബ്രാന്‍ഡ് ഉണ്ടാക്കി കൊടുത്ത നടനാണ് രജനീകാന്ത്. സ്വന്തമായ ശൈലി കൊണ്ട് ലോകം മുഴുവന്‍ രജനി ആരാധകരെ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. എന്നാല്‍ തമിഴ് സിനിമയില്‍ വിജയ്, അജിത്ത് കുമാര്‍ പോലുള്ള എതിരാളികള്‍ ഇന്ന് രജനിക്കുണ്ട്. ഇടയ്ക്കിടെ ബോക്‌സോഫീസില്‍ രജനീകാന്ത് ചിതങ്ങളെ ഇവരുടെ ചിത്രങ്ങളെ മറികടക്കാറുമുണ്ട്.
എന്നാല്‍ രജനിയെ പോലെ തമിഴ് സിനിില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയ താരങ്ങളുണ്ടാവില്ല. ഒരു മിനുട്ടിന് രജനി വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇളയദളപതിയേക്കാള്‍ വളരെ മുന്നില്‍ ഇക്കാര്യത്തില്‍ രജനി. അതൊന്ന് പരിശോധിക്കാം.

രജനിയുടെ മൊത്തം പ്രതിഫലം 120 കോടിയില്‍ അധികം വരും. എന്നാല്‍ പുതിയ ചിത്രത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകരാം ഒരു മിനുട്ടിന് ഒരു കോടിയാണ് തലൈവര്‍ വാങ്ങുന്ന പ്രതിഫലം. വിജയിക്കോ അജിത്ത് കുമാറിനോ പോലും അവകാശപ്പെടാനില്ല നേട്ടമാണിത്. നിലവില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ രജനിയുടെ മൂല്യം ഇനിയും ഉയരാനാണ് സാധ്യത.
അത്തരമൊരു താരത്തിന്റെ അഭാവം നികത്താന്‍ രജനിക്ക് മാത്രമേ സാധിക്കൂ. നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അദ്ദേഹം. 72 വയസ്സായിട്ടും രജനിയുടെ ബോക്‌സോഫീസ് പവറില്‍ ഒരു കുറവും വന്നിട്ടില്ല. ലാല്‍ സലാമാണ് രജനിയുടെ ഏറ്റവും പുതിയതായി വരാനിരിക്കുന്ന ചിത്രം.
ലാല്‍ സലാമില്‍ അതിഥി വേഷത്തിലാണ് രജനി അഭിനയിക്കുന്നത്. നാല്‍പ്പത് കോടിയാണ് ഈ ചിത്രത്തിനായി രജനി പ്രതിഫലം വാങ്ങുന്നത്. ഇത് ചെറിയ തുകയാണല്ലോ എന്ന് കരുതേണ്ട. വെറും മുപ്പത് മുതല്‍ നാല്‍പ്പത് മിനുട്ട് മാത്രമേ രജനിയെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.
അതായത് ഒരു മിനുട്ടിന് ഒരു കോടിയോ അതില്‍ അധികമോ ആണ് രജനിക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഒരു അതിഥി വേഷത്തിന് ഏതെങ്കിലുമൊരു നടന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. കല്‍ക്കിയില്‍ കമല്‍ഹാസന്‍ വില്ലന്‍ വേഷം ചെയ്യുന്നുണ്ടെങ്കിലും അതും ഒരു അതിഥി വേഷമാണ്. ചിത്രത്തിനായി കമല്‍ഹാസന്‍ വാങ്ങുന്നത് 25 കോടി രൂപയാണ്. അത് വെച്ച് നോക്കുമ്പോള്‍ രജനി വളരെ മുന്നിലാണ്.
അതേസമയം പ്രതിഫലത്തിലും വിജയിയെ രജനി മറികടക്കും. ജയിലര്‍ക്ക് 110 കോടി രൂപ പ്രതിഫലം താരത്തിന് ലഭിച്ചിരുന്നു. വിജയ് ലിയോയ്ക്ക് 120 കോടി വാങ്ങിയിരുന്നു. പക്ഷേ ജയിലര്‍ വമ്പന്‍ വിജയമായതോടെ ചിത്രത്തിന്റെ നിര്‍മാതാവ് കലാനിധി മാരന്‍ രജനിക്ക് ലാഭത്തില്‍ നിന്ന് നൂറ് കോടി രൂപ പ്രതിഫലത്തില്‍ ഉള്‍പ്പെടുത്തി വേറെയും നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇതോടെ 210 കോടി രൂപ രജനിക്ക് മൊത്തം ലഭിച്ചു. ഇന്ത്യയില്‍ ആര്‍ക്കും ഇത്ര പ്രതിഫലം ലഭിച്ചിട്ടില്ല. ഷാരൂഖ് ഖാന് ലഭിച്ച 250 കോടിയുടെ ലാഭവിഹിതം മാത്രമാണ് ഇത്തരത്തില്‍ പറയാവുന്നത്. 430 കോടിയുടെ ആസ്തിയും രജനിക്കുണ്ട്. ചെന്നൈ പോയസ് ഗാര്‍ഡനില്‍ ആഡംബര വീടും രജനിക്ക് സ്വന്തമായിട്ടുണ്ട്.












Click it and Unblock the Notifications