ലക്ഷ്വറി കാറുകളുടെ ശേഖരം, ആഡംബര വീടുകള്‍, വിജയ് സേതുപതിയുടെ ആസ്തി അമ്പരപ്പിക്കും!!
തമിഴ് സിനിമയിലെ പുത്തന്‍ മാറ്റത്തിന് തുടക്കമിട്ട നടനാണ് വിജയ് സേതുപതി. 2012ല്‍ തുടങ്ങിയ ആ മാറ്റം ഒടുവില്‍ സേതുപതിയെ സൂപ്പര്‍ താരമാക്കുകയും ചെയ്തു. ഒരിക്കല്‍ താരത്തെ അറിയില്ലെന്ന് കമന്റ് ചെയ്തവരില്‍ നിന്ന് സേതുപതി ഇല്ലാതെ പറ്റില്ല എന്ന് തിരുത്തി പറയിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ബോളിവുഡില്‍ ഷാരൂഖ് ഖാനൊപ്പം വില്ലന്‍ വേഷത്തില്‍ വരെ അഭിനയിച്ചിരിക്കുകയാണ് താരം.
റെക്കോര്‍ഡ് പ്രതിഫലവും താരം ഈ ചിത്രത്തിനായി വാങ്ങിയിട്ടുണ്ട്. തമിഴ് ചിത്രത്തിന് വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ്. എന്നാല്‍ ജവാന്റെ റിലീസിന് ഇനി ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കുകയാണ്. താരം ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം എത്രയാണെന്നും, ആസ്തി എത്രയാണെന്നും പരിശോധിക്കാം.

ജവാനിലെ നെഗറ്റീവ് വേഷം
വിജയ് സേതുപതിക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാനില്‍ ലഭിച്ചത്. വില്ലന്‍ വേഷത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. തുടരെ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി തിളങ്ങുന്നുണ്ട്.
മാസ്റ്റര്‍, വിക്രം എന്നീ ചിത്രങ്ങളില്‍ സേതുപതിയുടെ ക്രൂര വില്ലന്മാര്‍ നേരത്തെ കൈയ്യടി വാങ്ങിയിരുന്നു. ചിത്രത്തിനായി 21 കോടിയാണ് താരം വാങ്ങിയത്. ഇത് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു താരം ഹിന്ദി സിനിമയില്‍ വാങ്ങുന്ന തുകയിലെ റെക്കോര്‍ഡ് കൂടിയാണ്.
ആസ്തി വിവരങ്ങള്‍
സിനിമകളും പരസ്യങ്ങളുമാണ് വിജയ് സേതുപതിയുടെ വരുമാന സ്രോതസ്സ്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയും അദ്ദേഹത്തിനുണ്ട്. ചെന്നൈയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ബിസിനസ്സില്‍ നിനിന്ന് വലിയ തുക അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
ചില ചിത്രങ്ങളില്‍ ഗാനരചയിതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതും വരുമാനമായി ലഭിക്കുന്നവയില്‍ വരും. മൊത്തം ആസ്തി 17 മില്യണ്‍ യുഎസ് ഡോളര്‍ വരും. അതായത് 140 കോടിയാണ് താരത്തിന്റെ മൊത്തം ആസ്തി.
തമിഴില്‍ വാങ്ങുന്ന പ്രതിഫലമെത്ര?
തമിഴ് സിനിമയ്ക്കായി വിജയ് സേതുപതി വാങ്ങുന്നത് 15 കോടി രൂപയാണ്. ഇവിടെ നിന്ന് വന്‍ വര്‍ധനവാണ് ബോളിവുഡിലെത്തിയപ്പോള്‍ സേതുപതിക്ക് ലഭിച്ചത്.
താരത്തിന്റെ മാസ വരുമാനം ഒരു കോടി രൂപയാണ് വര്‍ഷം 45 കോടി സമ്പാദ്യമായി അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഒരു പരസ്യത്തിന് 50 ലക്ഷം രൂപയാണ് സേതുപതി വാങ്ങുന്നത്.
ആഡംബര വീടുകളും സ്വന്തം
കില്‍പോക്ക്, എനൂര്‍, നോര്‍ത്ത് ചെന്നൈ എന്നിവിടങ്ങളില്‍ ആഡംബര വീടുകളുണ്ട് താരത്തിന്. തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളിലും സ്ഥലവും വീടുമെല്ലാം വിജയ് സേതുപതി വാങ്ങിയിട്ടുണ്ട്. താരത്തിന്റെ ചെന്നൈയിലെ വീടിന്റെ മൂല്യം 50 കോടി രൂപയാണ്.
കാറുകളോടും പ്രിയം
സേതുപതിക്ക് കാറുകളോട് പ്രിയമുണ്ട്. ആഡംബര കാറുകളുടെ കളക്ഷന്‍ തന്നെ താരത്തിനുണ്ട്. ബിഎംഡബ്ല്യു 7 ആണ് അതില്‍ പ്രധാനപ്പെട്ടത്. 1.60 കോടിയാണ് ഇതിന്റെ വില. 39 ലക്ഷത്തിന്റെ മിനി കൂപ്പര്‍, 20 ലക്ഷത്തിന്റെ ടൊയോട്ട ഇന്നോവ, 35 ലക്ഷത്തിന്റെ ടൊയോട്ട ഫോര്‍്യൂണര്‍ എന്നിവയും താരത്തിന്റെ കാറുകളുടെ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications