ഇന്ത്യയില്‍ 100 കോടി പ്രതിഫലം ആദ്യം വാങ്ങിയ നടനാര്? ഷാരൂഖിനും പ്രഭാസിനും രജനിക്കും ആ നേട്ടമില്ല
മുംബൈ ബോക്സോഫീസില്‍ നിന്ന് നൂറ് കോടി നേടുക എന്ന് പറയുന്നത് ഇന്നും കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പത്ത് വര്‍ഷം മുമ്പ് നൂറ് കോടി കളക്ട് ചെയ്യുന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. ഇന്ന് പക്ഷേ ആയിരം കോടി എന്നത് ബോക്സോഫീസില്‍ നിത്യ സംഭവമായിരിക്കുകയാണ്. ബാഹുബലിയില്‍ ആരംഭിച്ച ആയിരം കോടി ക്ലബ് ഇപ്പോള്‍ പഠാനും ജവാനും ആര്ആര്ആറുമെല്ലാം കടന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുകയാണ്.
ഇതിനൊപ്പം തന്നെ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നൂറ് കോടി പ്രതിഫലം ആദ്യമായി വാങ്ങിയ സൂപ്പര്‍ താരം ആരെന്നറിയുമോ? നമ്മള് പ്രതീക്ഷിച്ച താരമല്ല ഈ നേട്ടം ആദ്യം സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാനോ രജനീകാന്തോ പ്രഭാസോ അല്ല ഇന്ത്യയില്‍ ആദ്യമായി നൂറ് കോടി പ്രതിഫലം വാങ്ങിയ താരം. സല്മാന് ഖാനാണ് ആ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ഇന്ത്യന്‍ സിനിമയില്‍ സല്‍മാനോളം വിജയിച്ച നായകന്മാര് വളരെ അപൂര്‍വമാണ്. 1990കളില്‍ സല്മാന് വമ്പന്‍ ഹിറ്റുകളുണ്ടായിരുന്നു.
2003ന് ശേഷം സല്‍മാന്റെ താരപദവി ഇടിഞ്ഞ് തുടങ്ങിയിരുന്നു. 2009 വരെ സല്മാന് വലിയ ഹിറ്റുകളില്ലായിരുന്നു. തുടരെ വമ്പന്‍ പരാജയ ചിത്രങ്ങള്‍ വന്നതോടെ ആദ്യ അഞ്ചില്‍ പോലും സല്മാന് ഖാന് ഇല്ലായിരുന്നു. 2009ല്‍ വാണ്ടഡ് എന്ന ചിത്രത്തിലൂടെയാണ് സല്മാന് ഖാന് ബോക്സോഫീസിലേക്ക് തിരിച്ചുവന്നത്.
സല്മാന് ഖാന്റെ സെക്കന്‍ഡ് ഇന്നിംഗ്സ് എന്നാണ് ഈ നേട്ടത്തെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. വാണ്ടഡിന് ശേഷം ദബങ് വലിയ ഹിറ്റായി മാറിയതോടെ സല്മാന് ഹിറ്റ് താരമായി വീണ്ടും മാറുകയായിരുന്നു. 2016 ആവുമ്പോഴേക്ക് രാജ്യത്തെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായി സല്മാന് മാറിയിരുന്നു. എന്നാല്‍ അപ്പോഴും സല്‍മാന്റെ പ്രതിഫലം നൂറ് കോടി എത്തിയിരുന്നു.
സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ സമയത്താണ് സല്‍മാന്റെ പ്രതിഫലം നൂറ് കോടിക്ക് മുകളില്‍ പോകുന്നത്. ഇതോടെ ആദ്യമായി ഒരു ഇന്ത്യന്‍ താരം നൂറ് കോടിക്ക് മുകളില്‍ നേടി എന്ന പേരും സല്മാന് സ്വന്തമായി. ആ സമയം രജനിക്കോ ഷാരൂഖിനോ പോലും നൂറ് കോടി പ്രതിഫലം ലഭിക്കാറില്ല.
സല്മാന് ഖാന് നൂറ് കോടി പ്രതിഫലം ലഭിക്കാന്‍ കാരണമുണ്ടായിരുന്നു. സല്മാന് അഡ്വാന്‍സായി വാങ്ങുന്ന തുക കുറവായിരുന്നു. നിര്‍മാതാക്കളുമായി ലാഭ വിഹിതം പങ്കുവെക്കുന്ന കരാറായിരുന്നു സല്മാന് ഖാനുണ്ടായിരുന്നത്. ഇത് താരത്തിന് വന്‍ തുക തന്നെ ലഭിക്കാന്‍ കാരണമാവുകയായിരുന്നു. ലാഭത്തില്‍ 60 മുതല്‍ 70 ശതമാനം വരെ സല്മാന് ഖാന് പ്രതിഫലമായി വാങ്ങിയിരുന്നു.
സുല്‍ത്താനും ടൈഗര്‍ സിന്ദാ ഹെയ്ക്കും ഇത് തന്നെയായിരുന്നു താരത്തിന്റെ പ്രതിഫലം. രണ്ട് ചിത്രങ്ങളും ആഗോള തലത്തില്‍ 500 കോടിയില്‍ അധികം കളക്ട് ചെയ്തിരുന്നു. അതോടെ ലാഭ വിഹിതത്തില്‍ നിന്ന് നൂറ് കോടി രൂപ താരത്തിന് പ്രതിഫഫലഭിച്ചിരുന്നു. ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, എന്നിവരാണ് പിന്നീട് നൂറ് കോടി വാങ്ങിയ താരങ്ങള്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications