ഡോണിലെ 'ജംഗ്ലി ബില്ലി'യായി കിയാര, മൂന്നാം ഭാഗത്തില്‍ പ്രതിഫലം നയന്‍താരയ്ക്കും മുകളില്‍? വാങ്ങുന്നത് ഇത്ര
മുംബൈ: ഷാരൂഖ് ഖാന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പ്രശസ്തമായ ഡോണ്‍ സീരീസിലെ മൂന്നാം ചിത്രത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു ഫര്‍ഹാന്‍ അക്തര്‍. ഇതേ തുടര്‍ന്ന് ഡോണ്‍ കഥാപാത്രമായി രണ്‍വീര്‍ സിംഗിനെയാണ് ഫര്‍ഹാന്‍ പ്രഖ്യാപിച്ചത്. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര ചെയ്ത റോമയെന്ന കഥാപാത്രത്തിന് പകരക്കാരിയായി കിയാര അദ്വാനിയുമെത്തും.
ചിത്രത്തിലെ പ്രധാന നായികാ കഥാപാത്രമാണ് കിയാര. ഇതുവരെ കാണാത്ത വേഷത്തിലായിരിക്കും നടി ഡോണ്‍ ത്രീയില്‍ പ്രത്യക്ഷപ്പെടുക. തമിഴില്‍ ഈ വേഷം നേരത്തെ നയന്‍താര ചെയ്തിരുന്നു. അതേസമയം ഫര്‍ഹാന്‍ അക്തറിനെ സംബന്ധിച്ച് ഇത് വലിയ വിജയമാകേണ്ടതുണ്ട്. അതിനായുള്ള ശ്രമത്തിലാണ് അദ്ദേഹം.

അതേസമയം ചിത്രത്തിലെ നായികയാവാന്‍ റെക്കോര്‍ഡ് പ്രതിഫലം തന്നെ കിയാര ആവശ്യപ്പെട്ടിട്ടുണ്ട്. ഫര്‍ഹാന്റെ തന്നെ എക്‌സല്‍ പിക്‌ച്ചേഴ്‌സാണ് ചിതം നിര്‍മിക്കുന്നത്. ഡോണിന്റെ മൂന്നാം ഭാഗത്തില്‍ കിയാര വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കന്നുണ്ട്. ഡോണിനായി 13 കോടി രൂപ പ്രതിഫലമായി കിയാര്ക്ക് ലഭിക്കുക.
കിയാരയുടെ പ്രതിഫലം നടി നയന്‍താരയേക്കാള്‍ മുകളിലാണ്. ഇനി നാല് നടിമാര്‍ മാത്രമാണ് പ്രതിഫലത്തില്‍ കിയാരയ്ക്ക് മുന്നിലുള്ളത്. ദീപിക പദുക്കോണ്‍, കങ്കണ റനാവത്ത്, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരാണ് നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. കിയാരയും ഡോണിലൂടെ ആ പട്ടികയിലേക്ക് എത്തും.
ബോളിവുഡ് ഹംഗാമയാണ് കിയാര പതിമൂന്ന് കോടി ലേഡി ഡോണാവാനായി വാങ്ങുമെന്ന്‌റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം നിര്‍മാതാക്കള്‍ ഇത്രയും വലിയ തുക നല്‍കാനും തയ്യാറായിരിക്കുകയാണ്. കിയാരയുടെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൂടിയാണിത്. നിലവില്‍ ബോളിവുഡിന്റെ ഭാഗ്യ നായിക കൂടിയാണ് കിയാര. നേരത്തെ ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിലും കിയാര നായികയായിരുന്നു. ഇത് ബ്ലോക്ബസ്റ്ററായിരുന്നു.
കാര്‍ത്തിക ആര്യനൊപ്പം തന്നെയുള്ള സത്യപ്രേം കി കഥയും ഹിറ്റായി മാറി. നേരത്തെ തന്നെ ഗുഡ് ന്യൂസ്, കബീര്‍ സിംഗ് പോലുള്ള വമ്പന്‍ ഹിറ്റുകളും നടിക്കുണ്ടായിരുന്നു. ടോളിവുഡില്‍ മഹേഷ് ബാബുവിനൊപ്പം ഭരത് അനേ നേനു പോലുള്ള മെഗാഹിറ്റുകളിലും കിയാരയായിരുന്നു നായിക.
അതേസമയം ഡോണ്‍ ത്രീയില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയുണ്ടാവും കിയാരയ്ക്ക്. അതുകൊണ്ടാണ് ഉയര്‍ന്ന ഫീസ് ഈടാക്കുന്നത്. നയന്‍താര നിലവില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പതിനൊന്ന് കോടിയാണ് വാങ്ങുന്നത്. അതിനെയാണ് കിയാര മറികടന്നിരിക്കുന്നത്. ഹൃതിക് റോഷനൊപ്പം വാറിന്റെ രണ്ടാം ഭാഗത്തിലും കിയാരയുണ്ട്.
ഈ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലത്തേക്കാള്‍ 50 ശതമാനം കൂടുതലാണ് ഡോണിനായി വാങ്ങുന്ന പ്രതിഫലം. ഫര്‍ഹാന്‍ ഈ റോളിലേക്കായി കിയാരയെയും കൃതി സനോണിനെയും പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം നറുക്ക് വീണത് കിയാരയ്ക്കായിരുന്നു. ഓഗസ്റ്റിലാണ് ഡോണ്‍ ത്രീയുടെ ചിത്രീകരണം ആരംഭിക്കുക.












Click it and Unblock the Notifications