Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാങ്ങയുള്ള മാവിലേ കല്ലെറിയാൻ വരികയുള്ളൂ, വിവാദങ്ങൾ എനിക്ക് കൂടുതൽ കരുത്ത് നൽകുന്നു'; രേണു സുധി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിരുന്നു കൊല്ലം സുധി. അകാലത്തിൽ നമ്മെ വിട്ടുപോയ അനുഗ്രഹീത കലാകാരനായ അദ്ദേഹത്തിന്റെ കുടുംബത്തെ എല്ലാവർക്കും സുപരിചിതമാണ്. സുധിയുടെ ഭാര്യയായ രേണുവിനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. അദ്ദേഹത്തിന്റെ മരണശേഷം ആദ്യഭാര്യയിലെ മകനായ കിച്ചുവിനെ നോക്കുന്നതും രേണു തന്നെയാണ്. ഇവർക്ക് നേരത്തെ സന്നദ്ധ സംഘടനകളും സുധിയുടെ സുഹൃത്തുക്കളും ആവശ്യത്തിന് സഹായങ്ങൾ നൽകിയിരുന്നു.

എന്നാൽ അടുത്തിടെയാണ് സുധിയുടെ ഭാര്യ രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം പതിവായി ഉയരാൻ തുടങ്ങിയത്. കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂം ഉണ്ടാക്കിയതും അതിന്റെ വീഡിയോ സ്‌റ്റാർ മാജിക് പരിപാടിയുടെ അവതാരിക ലക്ഷ്‌മി നക്ഷത്രയെ കൊണ്ട് വീഡിയോ ചെയ്യിച്ചതും ഒക്കെ വൈറലായിരുന്നു. യഥാർത്ഥത്തിൽ അവിടെ നിന്ന് അങ്ങോട്ടാണ് രേണുവിനെതിരായ വിമർശനം ശക്തമായത്.

renusudhiinterview

പക്ഷേ, ഇത് കടുപ്പത്തിൽ ആയത് അടുത്തകാലത്താണ്. വിവിധ റീൽസ് വീഡിയോകളിലും, ആൽബങ്ങളിലും ഒക്കെ രേണു പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ആയിരുന്നു അതിന്റെ വ്യാപ്‌തി വർധിച്ചത്. മാത്രമല്ല ദാസേട്ടൻ കോഴിക്കോട് എന്ന വ്ലോഗറും ഒത്ത് രേണു ചെയ്‌ത ചില വീഡിയോകൾ വിമർശനത്തിന് വാഴോയൊരുക്കുകയും ചെയ്‌തിരുന്നു. പ്രധാനമായും അതിന് കാരണമായത് അതിലെ രേണുവിന്റെ വസ്ത്രധാരണമായിരുന്നു.

ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് രേണു സുധി. ഒരു ആൽബം ചിത്രീകരണത്തിനിടെ ഓൺലൈൻ ചാനലുകളോട് സംസാരിക്കുകയായിരുന്നു രേണു. വിവാദങ്ങൾ തന്നെ കൂടുതൽ ശക്തയാക്കുന്നു എന്നാണ് രേണു പറയുന്നത്. കൂടാതെ മാങ്ങായുള്ള മാവിലേ ആളുകൾ കല്ലെറിയൂ എന്നും രേണു സുധി വീഡിയോയിൽ പറയുന്നുണ്ട്. രേണുവിന്റെ വാക്കുകൾ ഇങ്ങനെ.

വിവാദങ്ങളെ ഞാൻ സന്തോഷത്തോടെ കാണുന്നു. വിവാദങ്ങൾ ഒക്കെ നമുക്ക് കൂടുതൽ കരുത്ത് നൽകുന്നു എന്നേയുള്ളൂ. മാങ്ങയുള്ള മാവിലേ കല്ലെറിയുകയുള്ളൂ എന്നൊക്കെ സാധാരണ ആളുകൾ പറയാറില്ലേ, അത്രയേ ഞാനും ചിന്തിക്കുന്നുള്ളൂ. അല്ലെങ്കിൽ പിന്നെ ഒരു പ്രയോജനവും ഇല്ലാത്ത ഒരാൾക്ക് നേരെ എന്തിനാണ് അവർ കല്ലെറിയാൻ വരുന്നത്.

നമ്മളെ തകർക്കാൻ വേണ്ടി ആരോപണങ്ങളുമായി പലരും വരും, പക്ഷേ എനിക്ക് അത് ഒന്നും ഒരു വിഷയമേ അല്ല. ഈ തകർക്കാൻ വരുന്നവർ ചമ്മിപോവത്തേ ഉള്ളൂ. വീടുകളിൽ അടങ്ങി ഒതുങ്ങി ഇരിക്കണം. വെള്ളസാരിയിട്ട് നടക്കണം എന്നൊക്കെ പറയുന്നതിന്റെ ഓപ്പോസിറ്റ് ആണല്ലോ ഞാൻ ചെയ്യുന്നത്. എല്ലാവരും അങ്ങനെ ഒന്നും പറയാറില്ല.

ഈയിടെ അങ്ങനെ ഒന്നും താഴുമെന്ന് എനിക്ക് തോന്നുന്നില്ല. അറിയില്ല, എന്താണ് സംഭവമെന്ന് എനിക്കും കൃത്യമായിട്ട്. ഒരു സൈഡ് നോക്കിയാൽ അത് ഗുണം തന്നെയാണ്. ചില സമയത്ത് ഒക്കെ കമന്റുകൾ ഞാൻ വായിക്കാറുണ്ട്. എന്നെ കാണുമ്പോൾ ഞാൻ തന്നെ സ്ക്രോൾ ചെയ്‌തു വിടാറാണ് പതിവ്. നല്ല രീതിയിൽ നെഗറ്റീവ് ആണെങ്കിൽ നല്ല വർത്തമാനം ഞാൻ പറയാറുണ്ട്. ആൽബങ്ങൾ ഒക്കെ ഒരുപാട് വരുന്നുണ്ട്. ഇനി ഇറങ്ങാനുമുണ്ട്. ഇപ്പോഴത്തെ മാറ്റങ്ങളിൽ വളരെയധികം സന്തോഷമുണ്ട്.

'കരിമിഴികണ്ണാളേ' എന്ന ആൽബം എന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നാണ് വിശ്വാസം. ആൽബം എന്നൊക്കെ പറയുന്നത് നമ്മൾ ചെറുപ്പം തൊട്ടേ കാണുന്നതാണ്. ഭയങ്കര ഇഷ്‌ടമായിരുന്നു. സിനിമ നടിയാവുന്നതിലും കൂടുതൽ ഇഷ്‌ടമായിരുന്നു. ആ പാട്ട് കേൾക്കുമ്പോൾ നമ്മളെ ഓർക്കണം. അതാണ് എന്റെ ഇഷടം. നമ്മളെ ഇങ്ങോട്ട് വിളിച്ചത് കൊണ്ട് നമ്മൾ പോയി ചെയ്യുന്നു മാത്രം. ശരിക്കും ഇപ്പോഴത്തെ യാത്രയുടെ തിരക്കിനിടയിൽ എനിക്ക് ഒന്നും ഓർമ്മയില്ല. എല്ലാവരും കണ്ടിട്ട് അഭിപ്രായം പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+