Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി ഞാൻ എവിടെയും പോയി അലറി വിളിക്കില്ല, കാരണം അവളാണ്..'; മാറ്റത്തെ കുറിച്ച് റോബിൻ രാധാകൃഷ്‌ണൻ

മലയാളികളുടെ പ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്‌ണൻ. ഒരു ഡോക്‌ടർ കൂടിയായ റോബിൻ രണ്ട് വർഷം മുൻപ് നടന്ന സീസണിലാണ് പങ്കെടുത്തതെങ്കിലും ഇപ്പോഴും താരത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്, ബിഗ് ബോസ് സമയത്ത് തന്നെ നിരവധി വിവാദങ്ങളിലും താരം പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭാവി വധുവായി ആരതിയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് റോബിൻ. മൈൽസ്‌റ്റോൺ മേക്കേഴ്‌സ് ചാനലിലെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന പരിപാടിക്കിടെയിലാണ് പ്രതിശുത വധുവിനെ കുറിച്ച് റോബിൻ മനസ് തുറന്നത്. അവതാരകയായിരുന്ന ആരതി പൊടിയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

drrobinradhakrishnan

'ഞാനിപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ്. കഴിഞ്ഞ വർഷം എന്റെ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്‌ചകൾ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി നിന്നതാവട്ടെ ആരതിയും. അത്രയും എന്നെ ഭയങ്കരമായി സപ്പോർട്ട് ചെയ്‌ത്‌ കൂടെ നിന്നൊരു ആളാണ് ആരതി.' റോബിൻ പറയുന്നു.

'പുള്ളികാരിയുമായി എനിക്ക് എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം പ്രശ്‌നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല, എന്ത് കാര്യമുണ്ടെങ്കിലും ഞാൻ ആരതിയുമായി ചർച്ച ചെയ്യാറുണ്ട്. ആരതി പലതും പറഞ്ഞു തരാറുമുണ്ട്.' റോബിൻ രാധാകൃഷ്‌ണൻ തന്റെ ഭാവി വധുവിനെ കുറിച്ച് പറഞ്ഞു.

'മണ്ടത്തരമാണെങ്കിൽ അത് തുറന്ന് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ എപ്പോഴും പറയാറുണ്ട്. കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ..? ഞാൻ എല്ലാം നിർത്തി. ഇനി എവിടെയും പോയി അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം ആരതിയാണ്. എനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു അവൾ' റോബിൻ ചൂണ്ടിക്കാട്ടി.

കൂടാതെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചും റോബിൻ സംസാരിച്ചിരുന്നു. 'എന്നെ ഇങ്ങോട്ട് വന്നാല്‍ പ്രൊവോക്ക് ചെയ്യാനോ അനാവശ്യമായി എന്തെങ്കിലും കാണിക്കാനോ വന്നാല്‍ മാത്രമെ ഞാന്‍ പ്രതികരിക്കൂ. അതെന്റെ നേച്ചറാണ്. 2023ല്‍ ഞാന്‍ പഠിച്ചൊരു പാഠം, നമ്മള്‍ നമ്മളായിട്ട് നില്‍ക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഫേസ് ചെയ്യേണ്ടി വരും എന്നതാണ്.' റോബിൻ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+