മമ്മൂട്ടിയും മോഹന്‍ലാലും പിന്നില്‍; പ്രതിഫലത്തില്‍ ദുല്‍ഖര്‍ ഒന്നാമന്‍; ലാഭം അടക്കം നേടുന്നത് ഇത്ര
ഹൈദരാബാദ്: ദുല്‍ഖര്‍ സല്‍മാന്‍ നായകനായി തിയേറ്ററിലെത്തിയ ലക്കി ഭാസ്‌കര്‍ അത്ഭുതകരമായ കളക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ അടക്കം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ദുല്‍ഖറിന്റെ കേരള ബോക്‌സോഫീസിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്. താരത്തിന്റെ അവസാനം ഇറങ്ങിയ കിംഗ് ഓഫ് കൊത്ത ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു.
കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാള ചിത്രങ്ങള്‍ ചെയ്തിട്ടില്ല. എന്നാല്‍ ഡബ് ചെയ്ത ചിത്രത്തിലൂടെ കേരളത്തില്‍ നേട്ടുണ്ടാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. അമരന്‍ പോലൊരു ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടുന്നതിനെ അതിജീവിച്ചാണ് ലക്കി ഭാസ്‌കര്‍ മികച്ച കളക്ഷന്‍ നേടിയിരിക്കുന്നത്.

രണ്ടാം ഞായറാഴ്ച്ച ലക്കി ഭാസ്‌കര്‍ ബോക്‌സോഫീസില്‍ നിന്ന് 5.57 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നതെന്ന് ഫിലിമിബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ പതിനൊന്നാം ദിനം കൂടിയായിരുന്നു ഇത്. ഇന്ത്യയില്‍ ഇതുവരെ 54.6 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ ചിത്രം 80 കോടിയില്‍ അധികം നേടിയെന്നും റിപ്പോര്‍ട്ടുണ്ട്.
ആദ്യ ദിനത്തില്‍ 6.45 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിലും ചിത്രം വന്‍ കുതിപ്പാണ് നടത്തുന്നത്. 16.5 കോടി ഇതുവരെ ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടി. ഞായറാഴ്ച്ച കേരളത്തില്‍ നിന്ന് 1.5 കോടിയാണ് വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത ചിത്രം നേടിയിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍ തന്നെയാണിത്.
അതേസമയം കേരളത്തിലെ ബോക്‌സോഫീസ് പെര്‍ഫോമന്‍സ് ദുല്‍ഖറിനാണ് ഏറ്റവും നേട്ടമാവുക. വലിയ പ്രതിഫലവും ചിത്രത്തിന്റെ ലാഭവും ദുല്‍ഖറിന് ലഭിക്കും. തെലുങ്കിലും ഹിന്ദിയിലും കണ്ടുവരുന്ന രീതിയിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത്.
ദുല്‍ഖറിന് മലയാളത്തിലെ ഏതൊരു താരത്തേക്കാളും ഉയര്‍ന്ന പ്രതിഫലമാണ് ലക്കി ഭാസ്‌കറിനായി ലഭിച്ചിരിക്കുന്നതെന്ന് ഗ്രേറ്റ് ആന്ധ്ര.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 15 കോടിയാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്ന പ്രതിഫലം. ഇക്കാര്യം നിര്‍മാണ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ദുല്‍ഖറിന്റെ കരിയറില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ പ്രതിഫലമാണിത്. പൃഥ്വിരാജിനോ മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഇത്ര വലിയ പ്രതിഫലം ലഭിക്കാറില്ല.
ഇതോടെ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്ന മലയാള താരമായി ദുല്‍ഖര്‍ മാറിയിരിക്കുകയാണ്. മമ്മൂട്ടി പത്ത് കോടിയും മോഹന്‍ലാല്‍ പന്ത്രണ്ട് കോടിയുമാണ് അന്യഭാഷ ചിത്രങ്ങള്‍ക്കായി വാങ്ങുന്ന പ്രതിഫലം. അതേസമയം ലാഭവിഹിതവും ഇതോടൊപ്പം ദുല്‍ഖറിന് ലഭിക്കുന്നുണ്ട്.
മലയാളം ഡബ്ബിങ് വേര്‍ഷന്റെ ലാഭത്തില്‍ 50 ശതമാനമാണ് ദുല്‍ഖറിന് ലഭിക്കുക. ചിത്രം പ്രതീക്ഷിച്ചതിലും കൂടുതല്‍ ബോക്‌സോഫീസ് നേട്ടമുണ്ടാക്കിയതോടെ ദുല്‍ഖറിന്റെ ലാഭം ഇനിയും ഉയരും. സാധാരണ ഡീല്‍ വെച്ച് മൂന്ന് മുതല്‍ 4 കോടി വരെ ദുല്‍ഖറിന് ലാഭവിഹിതമായി ലഭിക്കും. ചിത്രം 25 കോടി വരെ നേടാന്‍ സാധ്യതയുള്ളതിനാല്‍ 10 കോടിയായും ലാഭവിഹിതം ഉയര്‍ന്നേക്കും. 19 കോടിയാണ് ശരാശരി ദുല്‍ഖറിന് ലഭിക്കുക.












Click it and Unblock the Notifications