ബോളിവുഡില്‍ തിളങ്ങി ദുല്‍ഖറിന്റെ നായിക, പ്രതിഫലത്തിലും കുതിപ്പ്; മാളവിക മോഹനന്റെ ആസ്തി ഇത്ര
മുംബൈ: ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് മാളവിക മോഹനന്. പിന്നീട് കുറച്ച് ചിത്രങ്ങളില്‍ മാളവികയെ കണ്ടെങ്കിലും ഇപ്പോള്‍ ഗ്ലാമര്‍ താരമാണ് അവര്‍. ബോളിവുഡില്‍ അടക്കം തിളങ്ങി നില്‍ക്കുകയാണ് അവര്‍. യുദ്ര എന്ന ബോളിവുഡ് ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് യുദ്ര റിലീസായത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതുപോലെ മാളവികയുടെ പ്രതികരണവും ഏറെ പ്രശംസ നേടുന്നുണ്ട്. മാളവികയ്ക്ക് ഇനി വരാനിരിക്കുന്നതും വമ്പന്‍ ചിത്രങ്ങളാണ്. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം രാജാ സാഹിബിലും മാളവികയാണ് നായിക.

നേരത്തെ തങ്കലാന് എന്ന ചിത്രത്തിലും അതിഗംഭീര പ്രകടനമാണ് മാളവിക കാഴ്ച്ച വെച്ചത്. നടിയെന്ന നിലയില്‍ മാളവികയുടെ പുതിയ മേക്കോവര്‍ കൂടിയായിരുന്നു തങ്കലാന്. പ്രമുഖ ഛായാഗ്രഹകന് കെയു മോഹനന്റെ മകളാണ് മാളവിക.
ഷാരൂഖ് ഖാന്റെ റയീസ്, ഡോണ്‍, എന്നീ ചിത്രങ്ങള്‍ക്ക് പുറമേ തലാഷ്, അന്ധാനദുന്, പോലുള്ള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് കെയു മോഹനനാണ്. ബോളിവുഡില്‍ ഏറെ അറിയപ്പെടുന്ന പേരാണ് അദ്ദേഹത്തിന്റേത്. മലയാളത്തില്‍ ദ ഗോട്ട് ലൈഫിന്റെ ഛായാഗ്രഹകനും അദ്ദേഹമായിരുന്നു. അതേസമയം മാളവിക നിലവില്‍ വിജയ നായിക കൂടിയാണ്. മലയാളത്തില്‍ അടക്കം മികച്ച ചിത്രങ്ങള്‍ നടിയെ തേടിയെത്തുന്നുണ്ട്.
നിലവില്‍ ഒരു മലയാള ചിത്രത്തിന് 25 മുതല്‍ 50 ലക്ഷം വരെയാണ് നടി പ്രതിഫലമായി വാങ്ങാറുള്ളത്. മലയാളത്തില്‍ പക്ഷേ കുറഞ്ഞ പ്രതിഫലമാണ് നടി വാങ്ങുന്നത്. അതേസമയം അഭിനയത്തിനൊപ്പം മോഡലിങ്ങും നടി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. നിലവില്‍ 2 മില്യണ്‍ യുഎസ് ഡോളറാണ് മാളവികയുടെ ആസ്തി. ഏകദേശം 16 കോടി രൂപ വരും ഇത്.
ദക്ഷിണേന്ത്യയിലെ സമ്പന്നരായ നടിമാരുടെ പട്ടികയില്‍ മാളവികയുമുണ്ട്. രജനീകാന്ത്, മമ്മൂട്ടി, വിജയ് പോലുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാളവിക അഭിനയിച്ചിട്ടുണ്ട്. രജനീകാന്തിനൊപ്പം പേട്ടയിലും, വിജയിക്കൊപ്പം മാസ്റ്ററിലും, മമ്മൂട്ടിക്കൊപ്പം ദി ഗ്രേറ്റ് ഫാദറിലുമാണ് നടി അഭിനയിച്ചത്.
അതേസമയം മറ്റ് ഭാഷകളില്‍ വമ്പന്‍ പ്രതിഫലം തന്നെ മാളവികയ്ക്കുണ്ട്. അഞ്ച് കോടി രൂപയാണ് മാളവിക അന്യഭാഷ ചിത്രങ്ങള്‍ക്കായി വാങ്ങുന്നത്. തങ്കലാലിനെ ആരതി എന്ന ക്യാരക്ടറിനായി രണ്ട് കോടി രൂപ പ്രതിഫലമായി വാങ്ങിയിരുന്നു മാളവിക മോഹനന്. നിരവധി ആഡംബര കാറുകളും നടിയുടെ ശേഖരത്തിലാണ്.
മേഴ്സിഡസ് എംഎല് 350യാണ് ഇതില്‍ പ്രധാനപ്പെട്ടത്. 50 ലക്ഷം രൂപയാണ് ഇതിന്റെ വില. 2.60 കോടിയുടെ ബിഎംഡബ്ല്യുവും നടിയുടെ ശേഖരത്തിലുണ്ട്. 81 ലക്ഷത്തിന്റെ ഓഡി ക്യൂ 7 കാറാണ് കാര്‍ ശേഖരത്തിലെ മറ്റൊരു പ്രമുഖന്. ബോളിവുഡില്‍ യുദ്ര കൂടി ഹിറ്റായാല്‍ മാളവിക അവിടെയും താരറാണിയാവുമെന്ന് ഉറപ്പാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications