ലക്കി ഭാസ്‌കര്‍ ഹിറ്റ്, പ്രതിഫലം ഉയര്‍ത്തി ദുല്‍ഖര്‍; പൃഥ്വിരാജിനൊപ്പമെത്തി; വാങ്ങുന്നത് ഇത്ര
ഹൈദരാബാദ്: മലയാള സിനിമയുടെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തോളം മറ്റെരു നടീനടന്‍മാര്‍ക്ക് അവകാശപ്പെടാനാവാത്തതാണ്. ദുല്‍ഖിന്റെ പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ ദിവസങ്ങള്‍ മുമ്പാണ് റിലീസ് ചെയ്തത്. ചിത്രം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് ചിത്രം മുന്നേറുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.
കിംഗ് ഓഫ് കൊത്തയുടെ വന്‍ പരാജയത്തിന് ശേഷം ഒരു വര്‍ഷത്തിലേറെ സമയം എടുത്താണ് ദുല്‍ഖര്‍ അടുത്ത ചിത്രം റിലീസ് ചെയ്തത്. ലക്കി ഭാസ്‌കറിന് പോസിറ്റീവ് റിവ്യൂവാണ് ലഭിച്ചത്. അത് ബോക്‌സോഫീസിലും പ്രതിഫലിക്കുകയായിരുന്നു.

ലക്കി ഭാസ്‌കര്‍ ആദ്യ വാരാന്ത്യത്തില്‍ തന്നെ 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. രണ്ടാം വാരാന്ത്യത്തോടെ ചിത്രം കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. കിരണ്‍ അബ്ബവാരത്തിന്റെ കാ, ശിവകാര്‍ത്തികേയന്റെ അമരന്‍ തുടങ്ങിയ ചിത്രങ്ങളും ബോക്‌സോഫീസില്‍ ലക്കി ഭാസ്‌കറിന് വെല്ലുവിളിയായിട്ടുണ്ട്.
തമിഴ്, മലയാളം കളക്ഷന്‍ അടക്കം ചേരുന്നതോടെ ദുല്‍ഖര്‍ ചിത്രം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കും. രണ്ട് ഇന്‍ഡസ്ട്രിയിലും ചിത്രത്തിന് പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്. ആദ്യ തിങ്കളാഴ്ച്ച തെലുങ്കില്‍ നിന്ന് 1.82 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ദീപാവലി ഹോളിഡേ പിരീഡ് കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ വര്‍ക്കിങ് ഡേയായിരുന്നു ഇത്.
അതേസമയം ചിത്രത്തിന്റെ വിജയത്തോടെ ദുല്‍ഖര്‍ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് ചിത്രങ്ങള്‍ക്കാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്. തെലുങ്കില്‍ ഹാട്രിക്ക് ഹിറ്റാണ് താരം കുറിച്ചിരിക്കുന്നത്. ആദ്യ ചിത്രമായ മഹാനടി സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാം ചിത്രം സീതാരാമവും വമ്പന്‍ ഹിറ്റായി മാറിയിരുന്നു.
ദുല്‍ഖറിന്റെ മൂന്നാമത്തെ സോളോ റിലീസാണ് ലക്കി ഭാസ്‌കര്‍. അതും വിജയമായതോടെ ദുല്‍ഖറിന്റെ താരമൂല്യം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെയും ഭാഗമായിരുന്നു ദുല്‍ഖര്‍. തെലുങ്കില്‍ മൂന്ന് ചിത്രങ്ങളാണ് ഇനി ദുല്‍ഖറിന്റേതായി വരാനിരിക്കുന്നത്. റാണാ ദഗുബട്ടിക്കൊപ്പമുള്ള കാന്തയാണ് ഇതില്‍ ആദ്യത്തേത്. ആകാശം ലോ ഒക്ക താരയാണ് മറ്റൊരു പ്രധാനപ്പെട്ട ചിത്രം.
വരാനിരിക്കുന്നതെല്ലാം വന്‍ ബജറ്റ് ചിത്രങ്ങളായതിനാലാണ് ദുല്‍ഖര്‍ പ്രതിഫലം വര്‍ധിപ്പിക്കുന്നത്. എട്ട് കോടിയാണ് ദുല്‍ഖര്‍ ഒരു ചിത്രത്തിനായി സാധാരണ വാങ്ങുന്ന പ്രതിഫലം. ലക്കി ഭാസ്‌കറിന് പത്ത് കോടിയായിരുന്നു ഡിക്യുവിന് ലഭിച്ച പ്രതിഫലം. മലയാള സിനിമകള്‍ക്ക് ദുല്‍ഖര്‍ ഇതിലും താഴെയാണ് വാങ്ങുന്ന പ്രതിഫലം.
തെലുങ്കില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മലയാളം നായകന്‍മാരില്‍ ഒരാളായി ദുല്‍ഖര്‍ മാറിയിരിക്കുകയാണ്. 12 കോടി മുതല്‍ 15 വരെ താരം പ്രതിഫലമായി വാങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പൃഥ്വിരാജിനൊപ്പം പ്രതിഫലത്തില്‍ എത്താനും ഇതോടെ ദുല്‍ഖറിന് സാധിച്ചിരിക്കുകയാണ്. മമ്മൂട്ടിയെയും താരം പ്രതിഫലത്തില്‍ മറികടന്നു. മോഹന്‍ലാല്‍ മാത്രമാണ് അന്യഭാഷാ ചിത്രങ്ങളുടെ പ്രതിഫലത്തില്‍ മുന്നിലുള്ളത്.












Click it and Unblock the Notifications