Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈഗിളില്‍ രവി തേജയ്‌ക്കൊപ്പം കസറാന്‍ അനുപമ, പ്രതിഫലം മലയാളത്തേക്കാള്‍ രണ്ടിരട്ടി; ലഭിച്ചത് ഇത്ര

മലയാളിയുടെ പ്രിയനടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലെ മേരിയിലൂടെയാണ് നടി സിനിമാ ലോകത്തെത്തിയത്. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അനുപമയെ ഏറ്റെടുത്തത് അന്യഭാഷയായിരുന്നു. തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് അനുപമയുടേതായി പുറത്തിറങ്ങാനുള്ളത്. ജയം രവിയുടെ സൈറന്‍, രവി തേജയുടെ ഈഗിള്‍, തില്ലു സ്‌ക്വയര്‍ എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങളാണ് നടിയുടേതായി വരാനിരിക്കുന്നത്.

ഇതിലെല്ലാം നടന്മാര്‍ക്കൊപ്പം മികച്ച കെമിസ്ട്രിയും അനുപമയ്ക്കുണ്ടായിരുന്നു. ഈ ആഴ്ച്ച അനുപമയുടേതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ഈഗിള്‍. ഫെബ്രുവരി 16ന് തമിഴില്‍ സൈറനും റിലീസാവും. ഓരോ ചിത്രങ്ങളിലും ഡിമാന്‍ഡ് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ് നടി.

anupama-ravi-teja-remuneration

തെലുങ്ക് സിനിമയിലാണ് കൂടുതല്‍ ചിത്രങ്ങള്‍ അനുപമ ചെയ്തിട്ടുള്ളത്. നേരത്തെ കാര്‍ത്തികേയയുടെ രണ്ടാം ഭാഗം തെലുങ്കില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. അതിലും നായിക അനുപമായിരുന്നു. അതേസമയം ഈഗിള്‍ രവി തേജയുടെ തിരിച്ചുവരവാകുമോ എന്ന് ഉറ്റുനോക്കുകയാണ് തെലുങ്ക് സിനിമാ ലോകം.

ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തിയ ടൈഗര്‍ നാഗേശ്വര റാവു വന്‍ പരാജയമായതോടെ രവി തേജ പ്രതിസന്ധിയിലായിരിക്കുകയാണ്. ചിത്രത്തില്‍ അനുപമയ്ക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ലഭിച്ചിരിക്കുന്നത്. നയന്‍താരയ്ക്ക് ശേഷം ഇത്രയും വലിയ തുക തെലുങ്കില്‍ ലഭിക്കുന്ന താരവും അനുപമ തന്നെയായിരിക്കും. ഈഗിളില്‍ ഓരോ താരങ്ങള്‍ക്കും ലഭിച്ചിരിക്കുന്ന പ്രതിഫലം എത്രയാണെന്ന് നോക്കാം.

രവി തേജയുടെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണിത്. കാര്‍ത്തിക ഗട്ടമാനേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രവി തേജ ഈ ചിത്രത്തിനായി പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. ഇരുപത് കോടിയാണ് താരത്തിന് പ്രതിഫലം ലഭിക്കുക. 18 മുതല്‍ 20 കോടി വരെയായിരുന്നു നേരത്തെ രവി തേജ ഓരോ ചിത്രത്തിനും വാങ്ങിയിരുന്നു.

അതേസമയം അനുപമ പരമേശ്വരന്റെ പ്രതിഫലമാണ് അമ്പരപ്പിക്കുന്നത്. ഒന്നര കോടി രൂപയാണ് ചിത്രത്തില്‍ അനുപമയുടെ പ്രതിഫലമെന്ന് ഫില്‍മിബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളത്തില്‍ ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി അധികം പ്രതിഫലമാണിത്. 50 മുതല്‍ 60 ലക്ഷം വരെയാണ് മലയാളത്തിലെ അനുപമയുടെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മലയാളം സിനിമകളില്‍ അത്ര സജീവമല്ല അനുപമ.

ചിത്രത്തില്‍ മറ്റൊരു നിര്‍ണായക കഥാപാത്രം അവതരിപ്പിക്കുന്ന നവദീപിന് 45 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. കാവ്യ ഥാപ്പറിന് 50 ലക്ഷവും, ശ്രീനിവാസ് അവസരലയ്ക്ക് 60 ലക്വും, മാധുവിന് 25 ലക്ഷവും, അജയ് ഘോഷിന് 30 ലക്ഷവും പ്രതിഫലമായി ലഭിക്കും. അതേസമയം ചിത്രത്തിന്റെ തിയേറ്ററിക്കല്‍ ബിസിനസ് 23 കോടിക്കാണ് വിറ്റുപോയത്. ബോക്‌സോഫീസില്‍ നിന്ന് 40 കോടിയില്‍ അധികം ചിത്രം നേടിയാല്‍ ഹിറ്റായി മാറും.

സൂപ്പര്‍ ഹിറ്റാണ് രവി തേജ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ കണ്ട രവി തേജ സംവിധായകനെയും ടെക്‌നിക്കല്‍ ടീമിനെയും അടക്കം പ്രശംസിച്ചിരുന്നു. സംക്രാന്തി റിലീസായിട്ടായിരുന്നു ഈഗിള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുണ്ടൂര്‍ കാരം അടക്കം വമ്പന്‍ റിലീസുകള്‍ ധാരാളമുള്ളതിനാല്‍ ഫെബ്രുവരിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+