കൈയില്‍ ഗ്ലൗസിട്ട് ഓണസദ്യ; സത്യം അറിയാതെ വിമര്‍ശിക്കരുത്; ശ്രുതി തമ്പിക്കെതിരേ സൈബര്‍ ആക്രമണം
സമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെ ഫോളോവേഴ്സ് ഉള്ള താരമാണ് ശ്രുതി തമ്പി. ഇന്‍സ്റ്റഗ്രാമില്‍ ശ്രുതി പങ്കുവെക്കുന്ന റീല്‍സ് എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകാറുണ്ട്. ടിക്ടോക് വീഡിയോസിലൂടെയാണ് ശ്രുതി തമ്പി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ദുബായില്‍ ലൈവ് സ്ട്രീമിംഗ് വഴി ശ്രുതി വലിയ വരുമാനവും നേടിയിരുന്നു. അതേസമയം പാവങ്ങളുടെ സില്‍ക്ക് സ്മിത എന്നൊക്കെ വിളിച്ച് വലിയ അധിക്ഷേപവും ശ്രുതിക്കെതിരെ നടക്കുന്നുണ്ട്. ശ്രുതിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഒരു കാലഘട്ടത്തില്‍ ഉയര്‍ന്നിരുന്നത്.
ഇപ്പോഴിതാ വീണ്ടും കടുത്ത സൈബര്‍ അധിക്ഷേപത്തിന് ഇരയായിരിക്കുകയാണ് ശ്രുതി തമ്പി. ഇക്കുറി ഓണത്തിന് കയ്യില്‍ ഗ്ലൗസ് ധരിച്ച് ഓണസദ്യ കഴിച്ചതാണ് വിവാദമായിരിക്കുന്നത്. ഗ്ലൗസ് ഇട്ട് ഓണസദ്യ കഴിക്കുന്നതിന്റെ വീഡിയോകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിച്ചിരുന്നു.

വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളും ആണ് ഇപ്പോള്‍ ശ്രുതിക്കെതിരേ വന്നുകൊണ്ടിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരാള്‍ ഗ്ലൗസ് ഇട്ട് ഓണസദ്യ കഴിക്കുന്നത് കാണുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പലരും വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇത് മലയാളികള്‍ക്ക് അപമാനമാണെന്നും കേരളത്തിന്റെ സംസ്കാരത്തിന് ചേരുന്നതല്ലെന്നുമാണ് പലരും അഭിപ്രായം പങ്കുവെക്കുന്നത്. അതേസമയം സത്യം അറിയാതെ താരത്തെ വിമര്‍ശിക്കരുതെന്നും ചിലര്‍ പറയുന്നുണ്ട്. ഒരു സ്പൂണ്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇത്തരം പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്ന് പലരും ഓര്‍മപ്പെടുത്തുന്നുണ്ട്.
ഒരുപക്ഷേ കൈക്ക് മുറിവുള്ളതു കൊണ്ടോ അല്ലെങ്കില്‍ കയ്യില്‍ ആര്‍ട്ടിഫിഷ്യല്‍ നെയില്‍ വെച്ചതു കൊണ്ടോ ആയിരിക്കും ഗ്ലൗസ് അണിഞ്ഞ് സദ്യ കഴിച്ചതെന്നാണ് ചിലര്‍ പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ ഓരോരുത്തരുടെ വ്യക്തിഗത തീരുമാനമല്ലേ എന്നും സത്യമറിയാതെ വിമര്‍ശിക്കരുതെന്നും ശ്രുതിയെ അനുകൂലിച്ച് സംസാരിച്ചവരും ഉണ്ട്.
'അവര്‍ എന്തിനാണ് ഗ്ലൗസ് ഇട്ടതെന്ന് ഒരുത്തനും അറിയില്ല. ഇപ്പോ കൃത്രിമമായി നെയില്‍ ഒക്കെ വെക്കുന്നതല്ലേ അതില്‍ കറിയുടെ നിറം വന്നാല്‍ പോകില്ല. 3000 രൂപ മുടക്കി ചെയ്യുന്നതല്ലേ. അപ്പോ അത് കേടുവരുത്താന്‍ ആരും ആഗ്രഹിക്കില്ലലോ. പിന്നെ സ്പൂണ്‍ വച്ച് കഴിച്ചൂടെ എന്ന് ചോദിക്കും. കൈ വച്ച് കുഴച്ചു കഴിക്കുന്ന ആ ഫീല്‍ കിട്ട്വോ സ്പൂണ്‍ വച്ച് കഴിക്കുമ്പോള്‍? ഒന്നുമറിയാതെ വിമര്ശിക്കുന്നതിനോട് യോജിപ്പില്ല.. - ഇതായിരുന്നു ശ്രദ്ധേയമായ ഒരു കമന്റ്.
'ഭക്ഷണത്തെക്കാള്‍ വലുതൊന്നുമല്ലല്ലോ 3000 രൂപയുടെ ഉത്പന്നങ്ങള്‍...... അങ്ങനെ പ്രശ്നമുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ നില്‍ക്കരുത്. ബഹുമാനിച്ചില്ലേലും വേണ്ടില്ല. ഇങ്ങനെ അപമാനിക്കരുത്. അതിന്റെ വില അത് അനുഭവിച്ചവര്‍ക്കേ മനസിലാകൂ' എന്നാണ് ശ്രുതിയെ വിമര്‍ശിച്ച് മറ്റൊരാള്‍ കുറിച്ചത്.
'ഒരാളുടെ പേര്‍സണല്‍ കാര്യത്തിലേക്ക് മറ്റുള്ളവര്‍ എന്തിനാണ് ഇങ്ങനെ തലയിടുന്നത്? കഷ്ടം തന്നെ. മറ്റുള്ളവര്‍ക്ക് ഉപദ്രവം ആകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്താല്‍ പ്രതികരിച്ചാല്‍ പോരേ. അവര്‍ എങ്ങനെ കഴിക്കണം എന്നത് അവരുടെ ഇഷ്ടം ആണ്. കാണുന്നവര്‍ക്ക് ഇഷ്ടം അല്ല എങ്കില്‍ സ്കിപ് ചെയ്തു പോകുക. അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യുക', 'എന്തായാലും ശരി ഇത് ആഫ്രിക്കയും, ലണ്ടനും ഒന്നും അല്ല! കാരണം ആ രാജ്യത്ത് നിങ്ങള്‍ എന്ത് ചെയ്താലും ആരും ഒന്നും പറയില്ല. പക്ഷെ ഇവിടെ അങ്ങനെ അല്ല. നിങ്ങള്‍ എന്തു ചെയ്തൊ അത് പൊതു ജനങ്ങള്‍ക്ക് കൂടി Convince ആകണം ഇല്ലെങ്കില്‍ വിമര്‍ശനം വരും. നിങള്‍ പണം മുടക്കി നെയില്‍ അങ്ങനെ ചെയ്തെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ അത്തരം ഒരു ഫോട്ടോ വരാതിരിക്കാന്‍ ശ്രമിക്കായിരുന്നു' - ഇങ്ങനെ നീളുന്നു കമന്റുകള്‍.
വൈറലാകാന്‍ വേണ്ടിയാണ് ഇത്തരം പ്രകടനങ്ങളെന്ന് അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അതേസമയം രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുമ്പോഴും എന്തുകൊണ്ടാണ് ഗ്ലൗസ് അണിഞ്ഞ് സദ്യ കഴിച്ചതെന്ന് ശ്രുതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications