Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാൻ അല്ലിത് തമ്പുരാൻ..! റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് കോളേജ്, പ്രത്യേക ഷോയും സംഘടിപ്പിക്കുന്നു

മലയാളത്തിലെ മോഹൻലാൽ അബ്രാം ഖുറേഷിയായി അവതരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രമായ എമ്പുരാനെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എങ്ങോട്ട് തിരിഞ്ഞാലും കേൾക്കാനുള്ളത്. മോഹൻലാലിന്റെ തിരിച്ചുവരവിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വേളയിൽ ചിത്രമെത്തുന്നതിന്റെ ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. മാർച്ച് 27 വ്യാഴാഴ്‌ചയാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്നുള്ള ഒരു കൗതുകകരമായ വാർത്തയാണ് കേൾക്കാനുള്ളത്. ചിത്രത്തിന്റെ റിലീസ് ദിനമായ മാർച്ച് 27ന് ഒരു കോളേജിന് അവധി നൽകിയിരിക്കുകയാണ്. ചിത്രം ആദ്യദിവസം തന്നെ കാണാനായി വിദ്യാർത്ഥികളെയും അധ്യാപകരെയും അനുവദിക്കുന്നതിനായാണ് മാർച്ച് 27ന് കോളേജ് ഒന്നാകെ അവധി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

empuraancollegeleave

ബെംഗളൂരുവിലെ ഗുഡ് ഷെപ്പേഡ് ഇന്‍സ്‌റ്റിറ്റിയൂഷനാണ് എമ്പുരാന്‍ ഇറങ്ങുന്ന ദിവസം കോളേജിന് അവധി പ്രഖ്യാപിച്ചത്. അന്നേദിവസം കോളേജിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി എമ്പുരാന്റെ പ്രത്യേക ഷോയും കോളേജ് മാനേജ്‌മെന്റ് സംഘടിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മോഹൻലാലിന്റെ കടുത്ത ആരാധകനായ എംഡിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

കോളേജ് അധികൃതർ തന്നെയാണ് ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 27ന് രാവിലെ ഏഴുമണിക്ക് രാജരാജേശ്വരി നഗര്‍ വൈജിആര്‍ സിഗ്നേച്ചര്‍ മാളിലെ 'മൂവിടൈം സിനിമാസി'ലാണ് പ്രത്യേക ഫാന്‍ഷോ ഒരുക്കിയിരിക്കുന്നതെന്നാണ് പോസ്‌റ്റിൽ പറയുന്നത്. പോസ്‌റ്റ് ഷെയർ ചെയ്‌ത്‌ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌റ്റാർട്ടപ്പ് കമ്പനി തങ്ങളുടെ ജീവനക്കാർക്ക് എമ്പുരാൻ റിലീസ് ദിവസം അവധി നൽകിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് ജീവനക്കാർക്ക് അവധി നൽകിയത്. സമാനമായി സ്‌റ്റാർട്ടപ്പ് ഉടമകളായ മോഹൻലാൽ ആരാധകരുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. അതിന് പിന്നാലെയാണ് ബെംഗളൂരുവിലെ കോളേജിലും അവധി പ്രഖ്യാപനം.

Take a Poll

റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കെ സോഷ്യൽ മീഡിയയിൽ എമ്പുരാൻ തരംഗം തന്നെയാണ് ഇപ്പോഴുള്ളതെന്ന് വ്യക്തം. അഡ്വാൻസ് ബുക്കിംഗിൽ ഉൾപ്പെടെ ചിത്രം വലിയ ചരിത്രമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും 6.45 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിച്ചത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളെ മറികടന്നു കൊണ്ടാണ് എമ്പുരാൻ ഈ നേട്ടത്തിലേക്ക് എത്തിയത്. അല്ലു അർജുൻ, പ്രഭാസ്, വിജയ് എന്നീ താരങ്ങൾക്ക് പോലും സാധിക്കാത്ത നേട്ടങ്ങളാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് 27 രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ഫാൻസ്‌ ഷോ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, സുരാജ്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, നൈല ഉഷ, നന്ദു, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, എ;അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+