Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളത്തിന്റെ എല്‍ ബ്രാന്‍ഡ്, ആസ്തിയില്‍ ഒരേയൊരു രാജാവ്; മോഹന്‍ലാലിന്റെ ആസ്തി എത്രയെന്നറിയുമോ?

മലയാള സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് ഏതെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് മോഹന്‍ലാല്‍ ആണെന്ന്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയങ്ങള്‍ മുതല്‍ അന്യഭാഷയില്‍ അടക്കം വന്‍ ഡിമാന്‍ഡും മോഹന്‍ലാലിനുണ്ട്. നിരവധി ബിസിനസുകള്‍, അതുപോലെ ആശിര്‍വാദ് എന്ന നിര്‍മാണ കമ്പനി ആന്റണി പെരുമ്പാവൂരിന്റേതാണെങ്കില്‍ അതിന് മേല്‍വിലാസം മോഹന്‍ലാലിന്റേതാണ്.

മോഹന്‍ലാലിന്റേതായി ഇറങ്ങുന്ന എല്ലാ ചിത്രങ്ങള്‍ക്കും ഒടിടിയില്‍ അടക്കം വന്‍ തുകയാണ് ലഭിക്കുന്നത്. ദൃശ്യം 2, മലൈക്കോട്ടൈ വാലിബന്‍, ഒടിയന്‍, മരയ്ക്കാര്‍ എന്നിങ്ങനെയുള്ള ചിത്രമെല്ലാം പ്രീ സെയില്‍ ബിസിനസുകളില്‍ ഒക്കെ റെക്കോര്‍ഡ് ഇട്ടവയാണ്.

mohanlal-net-worth

മോഹന്‍ലാല്‍ മലയാളത്തില്‍ 1980കള്‍ മുതല്‍ സജീവമാണ്. മലയാളികള്‍ക്ക് പ്രത്യേകമായൊരു ആമുഖം തന്നെ ആവശ്യമില്ല. മിനിസ്‌ക്രീനില്‍ ബിഗ് ബോസ് അവതാരകനായും മോഹന്‍ലാല്‍ തിളങ്ങി കൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ പ്രകടനം അതുപോലെ ഏറെ പ്രശംസകള്‍ നേടിയിരുന്നു.

മലയാളത്തിലെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാണ് അദ്ദേഹം. 2019ല്‍ മോഹന്‍ലാലിന്‍ പ്രതിഫലമായി കിട്ടിയത് 64.5 കോടി രൂപയാണെന്ന് ഫോബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും വര്‍ഷത്തിനിടെ നിരവധി പരസ്യങ്ങള്‍, ബിസിനസുകള്‍ എന്നിവയില്‍ നിന്നെല്ലാം താരം വലിയ പ്രതിഫലം സ്വന്തമാക്കിയിട്ടുണ്ട്.

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടനാണ് മോഹന്‍ലാല്‍. 376 കോടിയാണ് മോഹന്‍ലാലിന്റെ ആസ്തി. ഇത് സിനിമയിലെ പ്രതിഫലത്തില്‍ നിന്ന് മാത്രം ഉണ്ടാക്കിയതല്ല. മറിച്ച് സിനിമകളുടെ നിര്‍മാണം, ബിസിനസുകള്‍, പരസ്യങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്.

സിനിമാ നിര്‍മാണത്തിലും, വിദ്യാഭ്യാസ മേഖലയിലും മോഹന്‍ലാലിന് നിക്ഷേപമുണ്ട്. വിസ്മയ മാക്‌സ് എന്ന സ്റ്റുഡിയോയും അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ ഒട്ടാകെ ആശിര്‍വാദിന്റെ പേരില്‍ തിയേറ്ററുകളും മോഹന്‍ലാലിനുണ്ട്. അതില്‍ നിന്നും ലാഭം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ബിഗ് ബോസ് മലയാളത്തിലെ അവതാരകനായി വരുന്നതിന് മോഹന്‍ലാലിന് കോടികളാണ് പ്രതിഫലമായി ലഭിക്കുന്നത്. 18 കോടിയാണ് ഈ ഗെയിം ഷോയിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം. നിലവില്‍ ഒരു ചിത്രത്തിനായി എട്ട് കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ ഈടാക്കുന്നത്.

ജയിലര്‍ ചിത്രത്തിലെ അതിഥി വേഷത്തിനായി എട്ട് കോടി രൂപയാണ് മോഹന്‍ലാല്‍ ഈടാക്കിയത്. അതേസമയം തിരുവനന്തപുരത്തും, കൊച്ചിയിലും ചെന്നൈയിലും മോഹന്‍ലാലിന് സ്വന്തമായി വീടുകളുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമായിട്ടാണ് അദ്ദേഹം സ്ഥിരമായി താമസിക്കാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+