'ചാന്തുപൊട്ടിന് ശേഷം ദിലീപിനെ ആ കഥാപാത്രം വിട്ടുപോയില്ല, പിന്നീട് ഒരിക്കലും ഞാൻ കഥയുമായി ചെന്നിട്ടില്ല'; കരീം
മലയാളത്തിന്റെ സൂപ്പർതാരങ്ങളിൽ ഒരാളായാണ് ദിലീപിനെ കണക്കാക്കുന്നത്. നിലവിൽ ബോക്‌സ് ഓഫീസ് പ്രകടനം ഇത്തിരി മോശമാണെങ്കിലും ഒരു കാലത്ത് ദിലീപ് മറ്റാരേക്കാളും മുകളിൽ ആയിരുന്നു. താരത്തിന്റെ കരിയറിലെ നിർണായക ചിത്രങ്ങളിൽ ഒന്നായിരുന്നു ചാന്തുപൊട്ട്. എന്നാൽ ഇന്ന് ആ സിനിമയും കഥാപാത്രവും ഏറെ വിമർശനം നേരിടുന്നുണ്ട്. ഇപ്പോഴിതാ ആ സിനിമ ദിലീപിനെ എങ്ങനെ ബാധിച്ചുവെന്ന് പറയുകയാണ് സംവിധായകൻ കരീം. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംവിധായകൻ കരീമിന്റെ വാക്കുകൾ
സാമൂഹ്യപാഠം എന്ന സിനിമ ദിലീപിനെ വച്ച് ചെയ്യാൻ കാരണമുണ്ട്. അത് ദിലീപിന് പറ്റിയ ഒരു സാധനം ആയിരുന്നു. അവൻ ചോദിച്ചു മേടിച്ചോരു വേഷമാണ്. അതിന്റെ സ്ക്രിപ്റ്റ് ജോയ് മാത്യു ആയിരുന്നു എഴുതിയത്. ഞാനും ജോയിയും ഒക്കെ ഒരുമിച്ച് ഒരുപാട് കാലം വർക്ക് ചെയ്യുകയും ഒരുമിച്ച് നടക്കുകയും ഒക്കെ ചെയ്‌തിട്ടുള്ള ആളുകളാണ്. ജോയുടെ സുഹൃത്തായിരുന്നു പ്രൊഡ്യൂസർ. സബ്‌ജക്റ്റ് ഒക്കെ ജോയിയുടേത് ആയിരുന്നു.

ദിലീപ് തന്നെയായിരുന്നു അന്ന് മനസിൽ. നമ്മുടെ കൈയിലുള്ള, വിളിച്ചാൽ വരുന്ന ഒരാളെയല്ലേ നമ്മൾ ആദ്യം ആലോചിക്കുക. അന്ന് ഞാനും ചെറുപ്പമാണ്, മറ്റുള്ള ആളുകൾ ഒന്നും വേണ്ട, വിളിച്ചാൽ വരുന്നവർ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അന്നും ഇന്നും അങ്ങനെ തന്നെയാണ് ചിന്തിക്കാറുള്ളത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരിലേക്ക് ചിന്ത പോയിരുന്നില്ല, അവരുമായി നല്ല ബന്ധത്തിൽ ആയിരുന്നെങ്കിലും.
പിന്നെയും കൊറേ കഴിഞ്ഞാണ് മമ്മൂക്കയുമായി ഒരു സിനിമയുടെ കാര്യമൊക്കെ ചർച്ച ചെയ്‌തത്.
അത് പിന്നെ നടക്കാതെ പോയി. സാമൂഹ്യപാഠം ഒരിക്കലും നഷ്‌ടം ആയിരുന്നില്ല. ദിലീപ് ഇങ്ങോട്ട് വിളിച്ചതാണ്. ഞങ്ങൾ തൃശൂരിൽ നിന്നാണ് അന്ന് ആ സ്ക്രിപ്റ്റ് എഴുതുന്നത്, ജോയും ഞാനും. അവിടേക്ക് ദിലീപ് വന്നിരുന്നു. രാവിലത്തെ ട്രെയിൻ വരും, വൈകുന്നേരത്തെ ട്രെയിന് പോവും. ആദ്യത്തെ പടം കഴിഞ്ഞ് രണ്ടാമത്തേതിലും ദിലീപ് നായകനായി. പിന്നെ ദിലീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സല്ലാപം നടക്കുന്നത് പോലും എന്റെ ഒരു ഇതിലാണ്. സുന്ദർദാസും ലോഹിയും അന്ന് സിനിമ കാണാൻ വന്നിരുന്നു. നല്ല ബന്ധമായിരുന്നു അവർ തമ്മിൽ. എങ്ങനെയുണ്ടെന്ന് എന്നോട് ചോദിച്ചു ദിലീപിനെ കുറിച്ച്. അവൻ നല്ല പയ്യനാണ്, നന്നായി ചെയ്യുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് അവനെ അതിലേക്ക് കൊണ്ട് വരുന്നത്. റെക്കമണ്ടേഷൻ എന്നൊന്നും പറയാൻ പറ്റില്ല, എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ ഞാൻ നല്ലത് പറഞ്ഞെന്ന് മാത്രം.
അതിന് ശേഷം അവന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രേക്ഷകർ ഇപ്പോൾ ദിലീപിനെ വിട്ട് പോയോ എന്ന് ചോദിച്ചാൽ, ആവശ്യമില്ലാത്ത വിവാദങ്ങൾ ഒരുപാട് ഉണ്ടായല്ലോ. ദിലീപ് അങ്ങനെ ഒരാളാണോ എന്ന് ചോദിച്ചാൽ എനിക്കങ്ങനെ തോന്നിയിട്ടില്ല. ഇത്രകാലം കണ്ടതിൽ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. പിന്നെ അന്നൊക്കെ കാണുമ്പോൾ നല്ല പയ്യനാണ് എന്നൊക്കെ തോന്നിയിരിക്കാം.
പിന്നെ ദിലീപിന് പറ്റിയ ഒരു ചെറിയ സംഭവം, എനിക്ക് തോന്നിയത് ലാൽ ജോസിന്റെ ചാന്തുപൊട്ട് എന്ന സിനിമ ചെയ്‌തിരുന്നല്ലോ. പിന്നീടുള്ള ഒരുപാട് സിനിമകളിൽ അതിന്റെ ഒരു അംശം കിടക്കുന്നത് പോലെ തോന്നിയിരുന്നു. എന്റെ തോന്നലാണ്, ഡബ്ബിങ്ങിൽ ഒക്കെ. പ്രശ്‌നങ്ങൾ ഒക്കെ കഴിഞ്ഞ് വന്ന രാമലീല എന്ന പടത്തിലാണ് വ്യത്യാസം ഉള്ളതായി തോന്നിയത്.
പക്ഷേ നല്ല നടനാണ് അവൻ. നന്നായി പ്രയത്നിക്കും. പിന്നെ ഈ സിനിമ കൂടുന്തോറും സാമ്പത്തികമായി മുന്നേറുമ്പോൾ ബന്ധങ്ങൾ ഒക്കെ മാറിപ്പോകും. ഏത് സിനിമാക്കാരൻ ആയാലും അങ്ങനെയാണ്. പിന്നെ ഞാൻ ദിലീപിനെ വച്ച് ഒരു പ്രോജക്റ്റ് ചെയ്‌തിട്ടില്ല. സമീപിച്ചിട്ടില്ല എന്ന് പറയാം. ഒന്ന് രണ്ട് പ്രാവശ്യം ഒക്കെ കണ്ടപ്പോൾ പറഞ്ഞിരുന്നു. പിന്നെ ഇതിന്റെ പിന്നാലെ നടക്കാൻ എനിക്ക് താൽപര്യവും ഉണ്ടായിരുന്നില്ല.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications