'മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത റീച്ചാണ് ഞങ്ങൾക്ക്, ഒരു പെണ്ണ് വിചാരിച്ചാൽ ജീവിതം തകർക്കാം'; ആറാട്ടണ്ണൻ
സിനിമാ നിരൂപണം വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്‌തിരുന്ന കാലഘട്ടമൊക്കെ മാറിയിരിക്കുകയാണ് ഇപ്പോൾ. കണ്ടന്റിനും റീച്ചിനും വേണ്ടി വ്യത്യസ്‌തത തേടുന്ന ഈ കാലത്ത് റിവ്യൂവിലും കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിന്റെ ഉത്തമ ഉദാഹരണമാണ് വ്‌ളോഗർ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. വേറിട്ട രീതിയിൽ സിനിമാ നിരൂപണത്തെ സമീപിക്കുന്ന അദ്ദേഹത്തിന് ആരാധകർ നിരവധിയാണ്.
ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി ഈ മേഖലയിലേക്ക് കടന്ന് വന്നത്. പിന്നീട് സമാനമായി പല ചിത്രങ്ങളുടെയും റിവ്യൂ പറഞ്ഞു സ്വീകാര്യത നേടിയ അദ്ദേഹം ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാണിച്ചിരുന്നു. മമ്മൂട്ടി നായകനായ ബസൂക്ക ഉൾപ്പെടെയുള്ള ചിത്രങ്ങളിലാണ് ആറാട്ടണ്ണൻ അഭിനയിച്ചത്. എന്നാൽ ഇതിനിടയിൽ ഒരു കേസിൽ അകപ്പെട്ട് അദ്ദേഹം രണ്ടാഴ്‌ചയോളം ജയിലിൽ കിടന്നിരുന്നു.

ഇപ്പോഴിതാ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് വർക്കി. തനിക്കും അലിൻ ജോസ് പെരേരയ്ക്കും മോഹൻലാലിനേക്കാളും മമ്മൂട്ടിയേക്കാളും റീച്ച് ഉണ്ടെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഒരു പെണ്ണ് വിചാരിച്ചാൽ ആണിന്റെ ജീവിതം തകർക്കാമെന്നും ഇനിയൊരിക്കലും പഴയ ആറാട്ടണ്ണൻ ആവില്ലെന്നും സന്തോഷ് വർക്കി തറപ്പിച്ചു പറയുന്നു. ഫെയിം സ്‌റ്റെപ്പ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സന്തോഷ് വർക്കിയുടെ വാക്കുകൾ
പുതിയ ആറാട്ടണ്ണനാണ് ഞാനിപ്പോൾ. ആ നിലയ്ക്കാണ് വീഡിയോസും പോസ്‌റ്റുകളും ഒക്കെ ചെയ്യുന്നത്. ജയിലിലെ അനുഭവം പോസിറ്റീവ് ആയിട്ടാണ് എനിക്ക് തോന്നിയത്. അത് പറഞ്ഞപ്പോൾ ചിലരൊക്കെ എന്നെ കളിയാക്കി ഫേക്ക് ആണെന്നൊക്കെ പറഞ്ഞുകൊണ്ട്. പണ്ടത്തെ പോലും ഗോതമ്പുണ്ട ഒന്നുമല്ല. ഒരുപാട് സൗകര്യങ്ങൾ ഉണ്ട്. ഫ്രീഡം ഇല്ല, എങ്കിലും ഒരു അച്ചടക്കമുള്ള ജീവിതമായിരുന്നു. ഇപ്പോൾ വളരെ സൂക്ഷിച്ചാണ് ഞാൻ എല്ലാം ചെയ്യുന്നത്.
ഇന്ന് ഒരു പെണ്ണ് വിചാരിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതം നശിപ്പിക്കാം. ഒരു പെണ്ണ് തെളിവില്ലാതെ പരാതി കൊടുത്താൽ പോലും പിടിച്ചു റിമാൻഡ് ചെയ്യും. നിത്യ മേനോനുമായുള്ള ബന്ധം എപ്പോഴേ തീർന്നു. അവർക്ക് വേണ്ടെന്ന് പറഞ്ഞപ്പോഴേ അത് തീർന്നു. ഞാൻ പല ആർട്ടിസ്‌റ്റുകളെയും വിളിക്കാറുണ്ട്.ഇവർ പക്ഷേ വിളിച്ചാൽ ഫോൺ എടുക്കില്ല. എന്റെ ഭാഗത്ത് നിന്ന് ട്രൂ ലവ് ആയിരുന്നു. അവരത് മനസിലാക്കിയില്ല. അവരെ കുറ്റം പറയാൻ ഞാനില്ല.
ഇനി ട്രൂ ലവ് വർക്ക് ഔട്ടാവില്ല. പുതിയ കുട്ടികൾക്ക് ലവ് അല്ല, ലസ്റ്റ് ആണ്. ഇനിയുള്ള കാലത്ത് വിവാഹമൊന്നും വർക്കാവില്ല. പെണ്ണുങ്ങളുടെ ടൈം ആണിപ്പോ, ആണുങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.പെരേരയാണ് കോമാളിത്തരം കാണിക്കാറുള്ളത്. പുള്ളി കാണിക്കുന്നത് പോലെ ആർക്കും കഴിയില്ല. ഞങ്ങൾ വനിതാ തിയേറ്ററിൽ കയറുന്നതാണ് എല്ലാവരും വലിയ പ്രശ്‌നമായി കാണുന്നത്. അതിനേക്കാൾ എത്രയോ വലിയ പ്രശ്‌നങ്ങൾ ഈ ഫീൽഡിൽ ഉണ്ട്.
ബിഗ് ബോസിൽ പോവാൻ എനിക്ക് ഒരു താൽപര്യം ഇല്ല. ഭയങ്കര നെഗറ്റീവ് ആയിട്ടുള്ള പ്രോഗ്രാം ഉണ്ട്. അലിൻ ജോസ് പെരേര ബിഗ് ബോസിൽ വന്നാൽ എനിക്ക് ഒരു വിഷവുമില്ല. രേണു സുധിയുടെ കൂടെ അഭിനയിക്കില്ലെന്ന് ഞാൻ വെറുതെ പറഞ്ഞതാണ്. എന്റെ മാർക്കറ്റ് കൂടാൻ വേണ്ടി പറഞ്ഞതാണ്. നല്ല മനുഷ്യർക്ക് എന്നെ ഇഷ്‌ടമാണ്.
മമ്മൂട്ടിക്കും മോഹൻലാലിനും ഇല്ലാത്ത റീച്ച് ആണ് ഞങ്ങൾക്കെന്ന് ഒരിക്കൽ പെരേര പറഞ്ഞിരുന്നു. അതിന് കാരണമുണ്ട്. കേരളത്തിൽ മാത്രമല്ല ഞങ്ങൾക്ക് ആരാധകർ ഉള്ളത്. യുകെയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും ഒക്കെ ആളുകൾ വിളിക്കാറുണ്ട്. എന്നെയും പെരേരയേയും എല്ലാവർക്കും അറിയാം. എല്ലാ മലയാളികൾക്കും ഞങ്ങളെ അറിയാം.












Click it and Unblock the Notifications