അക്ബറിനെയാണ് എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നത്; അനീഷിനെതിരെ വൈരാഗ്യം വച്ച് ആരെങ്കിലും കളിച്ചോ?
ബിഗ് ബോസ് ഏഴാം സീസണിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളാണ് അക്ബർ ഖാൻ. പത്താം ആഴ്‌ചയിലേക്ക് കടക്കുന്ന മത്സരത്തിൽ ശക്തമായ പോരാട്ടവീര്യമാണ് താരം കാഴ്‌ച വയ്ക്കുന്നത്. തുടക്കം മുതൽ ഒരേ എനർജിയിൽ തന്നെയാണ് താരം ഗെയിമിനെ സമീപിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇടയ്ക്ക് ഉറ്റവർ പലരും പോയപ്പോഴും താരം തന്റെ ഭാഗം തളരാതെ പിടിച്ചു നിൽക്കുകയും കൂടുതൽ ശക്തനായി മാറുകയുമാണ് ചെയ്‌തത്.
എന്നാൽ സീസണിന്റെ തുടക്കം മുതൽ അക്ബർ നേരിടുന്ന പ്രധാന ആരോപണങ്ങളിൽ ഒന്നാണ് ഗ്രൂപ്പിസം. ആദ്യഘട്ടത്തിൽ അപ്പാനി ശരത് അടക്കമുള്ള ഒരുകൂട്ടം ആളുകൾ അക്ബറിന് പിന്നിൽ അണിനിരന്നിരുന്നു. എന്നാൽ അവരിൽ പലരും പാതിവഴിയിൽ മടങ്ങി. ഇപ്പോഴിതാ ഈ സീസണിൽ അക്ബറിനെയാണ് എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നതെന്ന് പറയുകയാണ് ഒരു പ്രേക്ഷകൻ. അതിന്റെ കാരണവും വൈറലായ കുറിപ്പിലൂടെ ജോൺ ബ്രിട്ടോ ജെഎംജെ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഈ സീസണിൽ ഉടനീളം അക്ബറിനെ ഒറ്റപ്പെടുത്തിയിട്ട് എന്തുകൊണ്ട് ആരും അത് ചർച്ചാ വിഷയം ആക്കുന്നില്ല?? അക്ബർ ഇപ്പോൾ ഒറ്റയ്ക്ക് നിന്ന് കളിച്ചിട്ടും എന്തുകൊണ്ട് വീണ്ടും അക്ബർ കൂട്ടംകൂടി കളിക്കുന്നു എന്നുള്ള ആരോപണം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട്??
ആദില നൂറ ഷാനവാസ് ഇവർ എന്ത് ഗെയിം ആണ് അവിടെ കളിക്കുന്നത് അക്ബറിനെ ഒറ്റപ്പെടുത്തുന്നത് ഒരു ഗെയിം ആയിട്ട് നിങ്ങൾക്ക് കണക്കുകൂട്ടാൻ സാധിക്കുന്നുണ്ടോ? തുടക്ക ദിവസങ്ങളിൽ നടന്ന വിഷയങ്ങൾ വീണ്ടും വീണ്ടും ഷാനവാസ് ഇപ്പോഴും ഒരു ഗെയിം ആയിട്ട് കൊണ്ടുനടക്കുന്നു എന്ത് ചീപ്പ് ആണ് ..
ചില കാര്യങ്ങൾ മോഹൻലാൽ സാർ വീക്കെൻഡ് എപ്പിസോഡിൽ തീർപ്പ് കൽപ്പിച്ച കാര്യങ്ങളാണ് അതൊക്കെ ഇപ്പോഴും ഒരു ഗെയിം ആയിട്ട് കൊണ്ടുനടക്കുന്നു ഷാനവാസ് ആദില നൂറ അനുമോൾ തുടങ്ങിയവർ അക്ബറിനെതിരെ ..
എന്നാൽ അക്ബറിന് ആരോടും ശാശ്വതമായ ഒരു വൈരാഗ്യം ഇല്ല അക്ബർ ഇടപെടുന്ന കാര്യങ്ങളിൽ, അല്ലെങ്കിൽ വിഷയങ്ങൾ അതിൽ അക്ബറിന് നല്ല വ്യക്തത ഉള്ളതായാണ് പ്രേക്ഷകർക്ക് തോന്നുന്നത്. പ്രേക്ഷകരുടെ വിലയിരുത്തലിൽ ബിഗ് ബോസ് സീസൺ സെവനിൽ ഗെയിം കളിക്കുന്നത് അതും നല്ല രീതിയിൽ കളിക്കുന്നത് അക്ബർ ആണ് എന്നാണ് .
ചിലർ അക്ബറിനോട് ഇപ്പോഴും വ്യക്തി വൈരാഗ്യം മനസ്സിൽ കൊണ്ടുനടന്ന് അക്ബറിനെ ഇപ്പോഴും ആ വീടിനുള്ളിൽ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. അക്ബർ അത് അറിയുന്നില്ല എന്നുള്ളതാണ് വാസ്തവം
അതിൽ പ്രധാനി ഷാനവാസ് ആതില നൂറ അനുമോൾ തുടങ്ങിയവർ , ഇവർ തുടക്ക ദിവസം മുതലേ അക്ബറിനെ അടിച്ചു അമർത്താൻ നോക്കിക്കൊണ്ടിരിക്കുന്നു അത് ഇപ്പോഴും ഇവർ തുടർന്നു പോയിക്കൊണ്ടിരിക്കുന്നു വേറെ ആരോടും ഇവർ ഗെയിം കളിക്കുന്നതായി കാണുന്നില്ല..
അനീഷും ഒരു ഗെയിമർ ആണ് പക്ഷേ ഇവരാരും അനീഷിനെതിരെ ഗെയിം കളിക്കുന്നില്ല അനീഷിന് ഉള്ള ജനപിന്തുണ ഇവർക്ക് അറിയാം അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് അനീഷിനെതിരെ ഗെയിം കളിക്കുന്നില്ല . അനീഷ് എന്നാൽ ഇവർക്കെതിരെ നല്ലതുപോലെ ഗെയിം കളിക്കുന്നുണ്ട് അങ്ങനെ വരുമ്പോൾ അനീഷിനോടല്ലേ ഇവർക്ക് വൈരാഗ്യം കൂടുതൽ വരേണ്ടത് എന്തുകൊണ്ട് ഇവർ അനീഷിന് എതിരെ ഗെയിം കളിക്കാതെ സംയപനം പാലിക്കുന്നു ??
ചുരുക്കിപ്പറഞ്ഞാൽ ബിഗ് ബോസ് സീസൺ 7 വീട്ടിൽ ഒറ്റപ്പെട്ടു പോകുന്നത് അക്ബർ ആണ് ഒറ്റപ്പെടുത്തുന്നത് അക്ബറിനെയാണ്.. അക്ബറിനെതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് അക്ബറിനെ ഒറ്റപ്പെടുത്തി ഗെയിം കളിക്കുന്നു.. എന്നാൽ അനീഷ് അത് ചെയ്യുന്നില്ല. അനീഷിന് തുടക്കം മുതലേ അറിയാം അക്ബർ ഒരു നല്ല ഗെയിമർ ആണ് എന്ന് അനീഷ് അത് തുടക്കത്തിൽ പറഞ്ഞിട്ടുമുണ്ട്..
അനീഷ് അക്ബറിനെ ഒരു നല്ല ഗെയിമർ ആയിട്ടാണ് കാണുന്നത് തന്റെ ഒരു എതിരാളിയായിട്ടും ആണ് അനീഷ് അക്ബറിനെ കാണുന്നത്. അതുപോലെ മറ്റുള്ളവർക്ക് കാണാൻ പറ്റുന്നില്ല അതാണ് അവരുടെ പരാജയവും..
ഇതെല്ലാം കണ്ടുകൊണ്ട് പ്രേക്ഷകർ പുറത്ത് ഉണ്ട് എന്നുള്ളത് അവർക്ക് മനസ്സിലാകും ഒറ്റപ്പെട്ടു പോകുന്നവന്റെ കൂടെ പ്രേക്ഷകർ ഉറപ്പായും കാണും അവർ സത്യം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ പുറത്ത്.












Click it and Unblock the Notifications