Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷും രേണു സുധിയും പുറത്താവുമെന്ന് എല്ലാവരും കരുതി! പക്ഷേ, പോയത് ഈ രണ്ട് പേർ, വമ്പൻ ട്വിസ്‌റ്റ്

ബിഗ് ബോസിൽ ട്വിസ്‌റ്റുകളുടെ അയ്യരുകളിയാണ് ഇക്കുറി എന്ന് പറഞ്ഞാൽ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം തുടക്കം മുതൽ മുൻ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായ രീതിയായിരുന്നു ഇത്തവണത്തെ ബിഗ് ബോസിന് ഉണ്ടായിരുന്നത്. മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത് മുതൽ ആ സൂക്ഷ്‌മത അണിയറ പ്രവർത്തകർ പുലർത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ രണ്ടാം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ മത്സരം കടുപ്പത്തിൽ ആവുകയാണ്.

അതിന്റെ പ്രധാന കാരണം ബിഗ് ബോസ് ഇതിനിടയിൽ വരുത്തിയിരിക്കുന്ന ചില മാറ്റങ്ങളാണ്. കഴിഞ്ഞ സീസണുകളിൽ എല്ലാം തന്നെ ആദ്യ ദിവസങ്ങളിൽ ബിഗ് ബോസ് വച്ച് പുലർത്തിയിരുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത്തവണ അതെല്ലാം മാറ്റി വച്ച് കൊണ്ട് മത്സരാർത്ഥികൾ തുടക്കം മുതൽ കൊമ്പ് കോർക്കുന്നത് സ്ഥിരം കാഴ്‌ചയായിരുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അധികം ഇല്ലാത്ത സീസൺ കൂടിയാണിത്.

aneeshbiggbossrenu

എന്നാൽ എല്ലാ മേഖലയിൽ നിന്നും ആളുകളുണ്ടായിരുന്നു താനും. ബിഗ് ബോസിൽ ആദ്യ ദിനം കയറിയവരിൽ വീക്കെൻഡ് എവിക്ഷനിലൂടെ മുൻഷി രഞ്ജിത് മാത്രമാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്. ആദ്യ ആഴ്‌ചയിൽ തന്നെയുള്ള എവിക്ഷനിൽ അപ്രതീക്ഷിതമായാണ് മുൻഷിയുടെ പുറത്താകൽ. പിന്നെയങ്ങോട്ട് ബിഗ് ബോസ് അങ്കക്കളം ആവുന്ന കാഴ്‌ചയാണ് കണ്ടിരുന്നത്.

അതിനിടയിൽ വമ്പൻ പ്രഖ്യാപനങ്ങൾ വേറെയും വന്നു. അതിലൊന്നായിരുന്നു മിഡ് വീക്ക് എവിക്ഷനിലൂടെ രണ്ട് പേരെ താൽക്കാലികമായി അജ്ഞാത വാസത്തിന് അയക്കുമെന്നത്. അതിനായി ബിഗ് ബോസ് തന്നെ ആറ് പേരുടെ പേരുകൾ അന്ന് പറഞ്ഞിരുന്നു. മാത്രമല്ല അവർക്ക് വ്യത്യസ്‌ത അനുഭവപ്പെടാനായി പ്രത്യേകത ഉള്ള കണ്ണടയും ധരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഇവർക്ക് വേണ്ടി വിവിധ തരം ടാസ്ക്കുകൾ കൂടി ബിഗ് ബോസ് അവതരിപ്പിച്ചിരുന്നു. അതിൽ ആദ്യത്തെ എല്ലാ ടാസ്‌കുകളും മത്സരാർത്ഥിക്ക് വേണ്ടി മറ്റുള്ളവരാണ് ചെയ്‌തിരുന്നത്‌. അതായത് നോമിനേഷനിൽ വന്ന മത്സരാർത്ഥികളത്തിൽ ഇരുന്ന് കളി കാണുക മാത്രമാണ് ചെയ്യുക. മറുവശത്ത് മത്സരാര്ഥിക്ക് വേണ്ടി ടീം അംഗങ്ങൾ വേണം കളിയ്ക്കാൻ.

അങ്ങനെ അവസാന ടാസ്‌കിന് മുൻപ് വരെ പോയിന്റ് പട്ടികയിൽ കോമണർ അനീഷ് വളരെ പിന്നിലായിരുന്നു. കാരണം പല ടാസ്‌കുകളിലും അനീഷിന്റെ ടീമിന് നീതി ലഭിച്ചില്ലെന്ന ആരോപണം പ്രേക്ഷകർ തന്നെ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. ഒടുവിൽ ആദ്യ ടാസ്‌കുകളിലെ മോശം പ്രകടനത്തിന്റെ പേരിൽ അനീഷ് അജ്ഞാത വാസത്തിന് ഏറെക്കുറെ തയ്യാറെടുക്കുന്ന നേരത്തായിരുന്നു നിർണായകമായ അവസാന ടാസ്‌ക് ബിഗ് ബോസ് കൊണ്ട് വന്നത്.

അതിൽ ഉറപ്പായും അനീഷും രേണു സുധിയും ഒക്കെ അവസാനമെത്തിയാൽ തൽക്കാലം ഇവർ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്താവുമെന്നായിരുന്നു സഹ മത്സരാർത്ഥികൾ കരുതിയത്. എന്നാൽ എല്ലാ പ്രവചനങ്ങളും കാറ്റിൽ പറത്തിയിരിക്കുകയാണ്.ആദ്യ ടാസ്‌കുകളിൽ തനിക്ക് വേണ്ടി കളിച്ചവരുടെ എല്ലാം കുറവും നികത്തി കൊണ്ട് അനീഷ് ഇക്കുറി മുന്നേറ്റം പ്രകടിപ്പിക്കുകയായിരുന്നു.

ഇതോടെ അജ്ഞാത വാസത്തിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ അനീഷ് ഇല്ലാതായി എന്നാണ് വിവരം. പകരം ഒനിയൽ സാബുവും ശാരിക കെബിയുമാണ് മിഡ് വീക്ക് എവിക്ഷനിൽ എത്തിപെട്ടിരിക്കുന്നത്. രേണുവും അനീഷും ഒക്കെ പുറത്താവുമെന്ന് കരുതിയ സ്ഥാനത്താണ് ഇങ്ങനെയൊരു ട്വിസ്‌റ്റ് അവസാന നിമിഷം ഉണ്ടായിരിക്കുന്നതെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി പറയുന്നത്.

മറ്റൊരു പ്രധാന കാര്യം പ്രേക്ഷകർ ലൈവിൽ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത് എന്താണെന്ന് വച്ചാൽ ഈ മിഡ് വീക്ക് ടാസ്‌ക് വേളയിൽ തൊട്ട് മുൻപ് ഒനിയൽ സേഫ് ആയി കളിയ്ക്കാൻ നോക്കിയിരുന്നു എന്നതാണ്. മാത്രമല്ല ആ റൗണ്ടിൽ അനീഷിന്റെ ടീമിനോട് കാട്ടിയത് നീതികേടു ആയിരുന്നുവെന്നും അവർ അവകാശപ്പെടുന്നു. ഇതിന് പിന്നാലെയാണ് അനീഷ് കരുത്തുകാട്ടി മുന്നേറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+