എടാ മോനേ ഫഹദ് പുഷ്പ രണ്ടില്‍ അടിച്ചുകേറും, പ്രതിഫലം ഇരട്ടിയാക്കി; ഷൂട്ടിന് വരാനും നിബന്ധനകള്‍
ഹൈദരാബാദ്: മലയാളത്തില്‍ ആവേശം ഇറങ്ങിയതിന് പിന്നാലെ വന്‍ താരപദവി കൈവരിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. നേരത്തെ മള്‍ട്ടിസ്റ്റാര്‍ പടങ്ങളിലൂടെ ഫഹദ് പാന്‍ ഇന്ത്യന്‍ താരമായിരുന്നു. വിക്രമും, പുഷ്പയുടെ ആദ്യ ഭാഗവുമെല്ലാം ഫഹദിന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രങ്ങളാണ്. ഇനി ഫഹദിന്റേതായി വരാനിരിക്കുന്നത് പുഷ്പയുടെ രണ്ടാം ഭാഗമാണ്.
ഫഹദ് അല്ലു അര്‍ജുന്റെ വില്ലനായിട്ടാണ് ചിത്രം അഭിനയിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ഫഹദിന്റെ കഥാപാത്രം ഏറെ കൈയ്യടികള്‍ വാങ്ങിയിരുന്നു. രണ്ടാം ഭാഗത്തില്‍ അല്ലുവും ഫഹദും തമ്മിലുള്ള സംഘട്ടന രംഗങ്ങള്‍ അടക്കം വരാനുണ്ട്. അതിനായി അല്ലുവിന്റെ ആരാധകര്‍ അടക്കം കാത്തിരിക്കുന്നുണ്ട്.

അതേസമയം പുഷ്പയുടെ രണ്ടാം ഭാഗം ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ചിത്രം ഡിസംബറിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പക്ഷേ ചിത്രത്തിന്റെ വര്‍ക്കുകളൊന്നും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റിലീസിന്റെ ഭാഗമായി തുടര്‍ച്ചയായി രണ്ട് ഗാനങ്ങളും പുഷ്പയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
പക്ഷേ ആരാധകര്‍ നിരാശപ്പെടുമെന്നാണ് സൂചന. അതേസമയം ഫഹദിന്റെ ചിത്രങ്ങള്‍ ഒടിടിയില്‍ ഹിറ്റായതും താരത്തിന്റെ താരമൂല്യം ഉയര്‍ത്തിയിട്ടുണ്ട്. കര്‍ണാടകയിലും തമിഴിലും ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഫഹദ് പ്രതിപലം വര്‍ധിപ്പിച്ചത്. അത് മാത്രമല്ല പുതിയ നിബന്ധനകളും ഷൂട്ടിംഗിന് വരുന്നതിന് ഉണ്ട്.
ഫഹദ് ഫാസില്‍ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ്. എട്ട് കോടി രൂപയാണ് ഫഹദിന് രണ്ടാം ഭാഗത്തില്‍ ലഭിക്കുക. ഈ കഥാപാത്രത്തിന് പകരക്കാരനില്ല എന്നതും ഫഹദിന് ഗുണകരമായി വന്നിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായി ഫഹദ് മാറിയിരിക്കുകയാണ്.
ചിത്രത്തിന്റെ ബജറ്റ് വര്‍ധിച്ചതും ഫഹദ് പ്രതിഫലം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ നാല് കോടിയാണ് ഫഹദ് പ്രതിഫലമായി വാങ്ങിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയായിട്ടാണ് പ്രതിഫലം വര്‍ധിച്ചത്. അതേസമയം സാധാരണ ഇത്തരമൊരു ട്രെന്‍ഡ് തെലുങ്ക് സിനിമയില്‍ ഇല്ലാത്തതാണ്. ഫഹദാണ് അത് മാറ്റിയിരിക്കുന്നത്.
അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും വന്‍ പ്രതിഫലം തന്നെ പുഷ്പയുടെ രണ്ടാം ഭാഗത്തിനായി വാങ്ങുന്നുണ്ട്. പുതിയ നിബന്ധനകളും അതോടൊപ്പം ഫഹദ് നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്. നിത്യേന പന്ത്രണ്ട് ലക്ഷം രൂപയാണ് ഫഹദിന് പ്രതിഫലമായി നിര്‍മാതാക്കള്‍ നല്‍കേണ്ടതെന്ന് ഗ്രേറ്റ് ആന്ധ്ര.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിലെ നായകന് അഞ്ച് മുതല്‍ 10 ലക്ഷം വരെയാണ് പ്രതിഫലമായി വേണ്ടത്. ഇവിടെ ഫഹദിന് ഷൂട്ടിംഗിന് ക്യാന്‍സല്‍ ചെയ്താലും പ്രതിഫലം ലഭിക്കും. കേരളത്തില്‍ നിന്ന് ഫഹദ് ഷൂട്ടിനായി ഹൈദരാബാദില്‍ എത്തുകയും, ആ ദിനത്തില്‍ ഷൂട്ടിംഗ് നടക്കാതെ വരികയും ചെയ്താല്‍ ഫഹദിന് രണ്ട് ലക്ഷം രൂപ പ്രതിഫലമായി അധികം ലഭിക്കും.
ഈ നിബന്ധന നിര്‍മാതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം സംവിധായകനും നിര്‍മാതാക്കളും ഇതുകാരണം വളരെ പ്ലാനിംഗോടെയാണ് ഷൂട്ടിംഗ് നടത്തുന്നത്. അധിക ചെലവ് ഫഹദിന്റെ തീരുമാനത്തിലൂടെ ഇവര്‍ക്ക് വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഫഹദിന്റെ ഈ തീരുമാനം വളരെ നല്ലതാണ്. കാരണം തെലുങ്ക് സിനിമയില്‍ അനാവശ്യമായി ഷൂട്ടിംഗ് നിര്‍ത്തിവെക്കുന്നവരുണ്ട്. ഈ തീരുമാനം അവരെയാണ് ബാധിക്കുക.












Click it and Unblock the Notifications