പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ പ്രതിഫലം ഇരട്ടിയാക്കി ഫഹദ്; വേട്ടയനേക്കാള്‍ കൂടുതല്‍; വാങ്ങുന്നത് ഇത്ര
കൊച്ചി: അന്യഭാഷാ ചിത്രങ്ങളില്‍ ഫഹദ് ഫാസിലിന് പ്രിയമേറുന്നു. തമിഴില്‍ മാമന്നനും തെലുങ്കില്‍ പുഷ്പയും ചെയ്ത ശേഷം വമ്പന്‍ ചിത്രങ്ങളാണ് ഫഹദിനെ തേടി വരുന്നത്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പവും തമിഴില്‍ രജനീകാന്തിനൊപ്പവും തെലുങ്കില്‍ അല്ലു അര്‍ജുനൊപ്പവുമാണ് ഫഹദിന് ചിത്രങ്ങള്‍ വരാനിരിക്കുന്നത്.
അന്യഭാഷയില്‍ ദുല്‍ഖര്‍ സല്‍മാനോളം തന്നെ താരമൂല്യം ഫഹദിന് ലഭിച്ചിരിക്കുകയാണ്. താരത്തിന്റെ വരാനിരിക്കുന്നഎല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ഈ ആഴ്ച്ച രജനീകാന്തിനൊപ്പമുള്ള വേട്ടയ്യനാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ രജനീകാന്ത് വാനോളം ഫഹദിനെ പുകഴ്ത്തിയിരുന്നു.

ഫഹദിനെ പോലെ ഒരു നാചുറല്‍ ആക്ടറിന്റെ കണ്ടിട്ടില്ലെന്നും, നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും രജനീകാന്ത് പ്രശംസിച്ചിരുന്നു. വേട്ടയ്യനിലെ ഈ റോള്‍ ചെയ്യാന്‍ ഫഹദിനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും രജനീകാന്ത് പറഞ്ഞിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പുഷ്പയുടെ രണ്ടാം ഭാഗവും ബൊഗെയിന്‍വില്ലയുമാണ് ഫഹദിന്റെ ഇന് വരാനിരിക്കുന്ന ചിത്രങ്ങള്‍. അതേസമയം ഫഹദ വമ്പന്‍ ചിത്രങ്ങള്‍ ധാരാളം വരുന്നത് കൊണ്ട് പ്രതിഫലം ഉയര്‍ത്തിരിക്കുകയാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി താരം വാങ്ങുന്ന പ്രതിഫലം ആരെയും അമ്പരപ്പിക്കുന്നതാണ്.
ഫഹദിന്റെ പ്രതിഫലം സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുഷ്പയുടെ ആദ്യ ഭാഗത്തെ അപേക്ഷിച്ച് ഇരട്ടിയാണ് പ്രതിഫലമായി ഫഹദ് വാങ്ങുന്നത്. 7.2 കോടി രൂപയാണ് ഫഹദിന്റെ പുഷ്പ സീക്വല്‍ പ്രതിഫലമെന്ന് മനോബാല എക്‌സില്‍ കുറിച്ചു.
ഫഹദിന്റെ അന്യഭാഷയിലെ താരമൂല്യം വര്‍ധിക്കുന്നതും പ്രതിഫലം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ 3.5 കോടിയായിരുന്നു ഫഹദിന്റെ പ്രതിഫലം. ആ സമയം ഫഹദിനെ തെലുങ്ക് സിനിമയില്‍ ആരും അറിയില്ലായിരുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ഫഹദ് പാന്‍ ഇന്ത്യന്‍ താരമാണ്.
വിക്രം അടക്കമുള്ള വന്‍ ചിത്രങ്ങളുടെ ഭാഗമായിരുന്നു ഫഹദ്. അടുത്ത ദിവസം തന്നെ പുഷ്പ രണ്ടിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരിക്കും ടീസറെന്നാണ് സൂചന. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വേട്ടയ്യനിലും ഫഹദിന് നിര്‍ണായക റോളാണ് ഉള്ളത്. രണ്ട് കോടിക്കും നാലിനും ഇടയിലാണ് താരത്തിന്റെ പ്രതിഫലം.
രജനീകാന്തിന് ചിത്രത്തില്‍ 125 കോടിയാണ് പ്രതിഫലമായി ലഭിച്ചത്. അമിതാഭ് ബച്ചന് ഏഴ് കോടിയാണ് പ്രതിഫലം. റാണ ദഗ്ഗുബട്ടിക്ക് അഞ്ച് കോടിയും മഞ്ജു വാര്യര്‍ക്ക് മൂന്ന് കോടിയുമാണ് പ്രതിഫലമായി ലബിച്ചത്.












Click it and Unblock the Notifications