Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫഹദ് ഇത്രയും സമ്പന്നനോ? ആസ്തി കേട്ടാല്‍ ഞെട്ടും; പുഷ്പ രണ്ടില്‍ പ്രതിഫലം ഇരട്ടി, വാങ്ങുന്നത് ഇത്ര

കൊച്ചി: പുഷ്പ രണ്ടാം ഭാഗത്തിന്റെ റിലീസിനായി തയ്യാറെടുക്കുകയാണ് ഫഹദ് ഫാസില്‍. മലയാളത്തിലും തമിഴിലുമായി വമ്പന്‍ വിജയങ്ങള്‍ നേടിയതിന്റെ കരുത്തുമായിട്ടാണ് ഫഹദ് തെലുങ്കിലും എത്തുന്നത്. നേരത്തെ തന്നെ പുഷ്പയുടെ ആദ്യ ഭാഗത്തില്‍ വില്ലനായി ഫഹദ് എത്തിയിരുന്നു. ഏറെ പ്രശംസ ഈ റോളിന് ലഭിച്ചിരുന്നു.

ഭന്‍വര്‍സിംഗ് ഷെഖാവത്ത് എന്ന പോലീസുകാരനായി വില്ലന്‍ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തിയത്. രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അല്ലു അര്‍ജുനും ഫഹദും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്. രണ്ടാം ഭാഗത്തില്‍ ഇരുവരും തമ്മിലുള്ള സംഘട്ടന രംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

fahadh-faasil-net-worth

മലയാളത്തില്‍ അടുത്തിടെ ആവേശം എന്ന നൂറുകോടി ചിത്രവും ഫഹദ് സ്വന്തമാക്കിയിരുന്നു. തമിഴില്‍ രജനീകാന്തിനൊപ്പം വേട്ടയ്യനും ഫഹദിന്റേതായി റിലീസായിരുന്നു. ഇതും വലിയ വിജയമായിരുന്നു. അമല്‍ നീരദിനൊപ്പം ബോഗയിന്‍വില്ലയിലും ഫഹദ് പോലീസ് വേഷത്തില്‍ എത്തിരുന്നു.

അതേസമയം മലയാളത്തില്‍ ഇതിനോടകം താരമൂല്യം ഉയര്‍ത്തിയ ഫഹദിന് വലിയ ആസ്തിയും സ്വന്തമായിട്ടുണ്ട്. അതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയാണ്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന് ബാനറല്‍ അമല്‍ നീരദിന്റെ തന്നെ ഇയ്യോബിന്റെ പുസ്തകം ഫഹദ് നിര്‍മിച്ചിരുന്നു. ഇത് വലിയ വിജയമാവുകയും ചെയ്തു. പിന്നീട് പ്രേമലു അടക്കമുള്ള വമ്പന്‍ വിജയങ്ങള്‍ ഈ ബാനറിലാണ് വന്നത്.

അതേസമയം പുഷ്പ രണ്ടാം ഭാഗത്തില്‍ ഫഹദിന് വമ്പന്‍ പ്രതിഫലമാണ് ലഭിക്കുന്നത്. ആദ്യ ഭാഗത്തില്‍ ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണിത്. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ നാല് കോടി രൂപയാണ് ഫഹദിന് ലഭിച്ചത്. രണ്ടാം ഭാഗത്തില്‍ എട്ട് കോടി രൂപയ്ക്ക് മുകളിലാണ് ഫഹദിന് ലഭിക്കുന്നത്. ഇത് ഫഹദിന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രതിഫലമാണ്.

നാല് കോടി രൂപയാണ് വിക്രത്തില്‍ താരത്തിന് ലഭിച്ചത്. ഇതായിരുന്നു നേരത്തെ ഫഹദിന് ലഭിച്ച ഉയര്‍ന്ന പ്രതിഫലം. നിലവില്‍ മലയാളം സിനിമയ്ക്ക് മൂന്നര കോടിക്കും ആറ് കോടിക്കും ഇടയിലാണ് ഫഹദ് ഈടാക്കുന്നത്. അതേസമയം താരത്തിന് അന്‍പത് കോടിയുടെ ആസ്തിയാണ് ഉള്ളത്. ഒരു മലയാള താരത്തെ സംബന്ധിച്ച് ഉയര്‍ന്ന ആസ്തിയാണിത്.

ഫഹദ് അറിയപ്പെടുന്ന വാഹന പ്രേമി കൂടിയാണ്. ഇടയ്ക്കിടെ താരം പുതിയ കാര്‍ വാങ്ങാറുണ്ട്. അത് വാര്‍ത്തകളില്‍ നിറയാറുമുണ്ട്. പോര്‍ഷെ 911 കരേരയാണ് ഫഹദിന്റെ ഗ്യാരേജിലെ ഏറ്റവും പ്രശ്‌സതമായ കാര്‍. 2.64 കോടിയാണ് ഈ കാറിന്റെ വില. മേഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, റേഞ്ച് റോവര്‍ വോഗ് തുടങ്ങിയവ കാര്‍ കളക്ഷനിലുണ്ട്.

കൊച്ചിയില്‍ ആഡംബര വീടും ഫഹദിനുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം തെലുങ്കില്‍ പുഷ്പ രണ്ടാം ഭാഗം വന്‍ വിജയമായാല്‍ ഫഹദിന്റെ പ്രതിഫലം ഉയരാനും സാധ്യതയുണ്ട്. തെലുങ്കില്‍ വേറെയും ചിത്രങ്ങള്‍ താരത്തെ തേടിയെത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+