ഇനി രങ്കണ്ണന്റെ കളികളാ, ആവേശം കളറാക്കാന്‍ ഫഹദ് ഫാസില്‍, പ്രതിഫലം എത്രയെന്നറിയുമോ?
ഫഹദ് ഫാസില്‍ കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു കളര്‍ഫുള്‍ ചിലത്രവുമായി വ്ഷുവിന് ത്തെുകയാണ്. ആവേശം എന്ന ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രത്തിന് വമ്പന്‍ ഹൈപ്പാണ് ഉള്ളത്. രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ ഇരട്ടിയാണ്.
ആവേശത്തിന്റെ ഇതുവരെയായി പുറത്തുവന്നിട്ടുള്ള ടീസറും പാട്ടുകളുമെല്ലാം ഹൈപ്പ് വര്‍ധിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇല്ലുമിനാറ്റി എന്ന ഗാനം യുട്യൂബില്‍ വൈറലായിരിക്കുകയാണ്. ഒരു കളര്‍ഫുള്‍ പടമായിരിക്കും ആവേശം എന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ അടക്കം നല്‍കുന്നത്.

വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് ആവേശം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു. ഇതില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 24 മണിക്കൂറില്‍ 12750 ടിക്കറ്റുകളാണ് വിറ്റുപോയത്. എന്നാല്‍ ആവേശത്തിന്റെ 18790 ടിക്കറ്റുകളാണ് വിറ്റുപോയത്.
ട്രാക്കര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍പ്രകാരം ആവേശമാണ് ബുക്കിംഗില്‍ മുന്നിലുള്ളത്. ആവേശം ഇതുവരെ ബുക്കിംഗില്‍ നിന്ന് 50-70 ലക്ഷമാണ് നേടിയിരിക്കുന്നത്. കേരളത്തിലെ റിലീസിംഗ് സ്‌ക്രീനുകളുടെ എണ്ണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ ആവേശമാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള പറഞ്ഞു.
അതേസമയം ഫഹദ് ഇന്ന് പാന്‍ ഇന്ത്യന്‍ താരം കൂടിയാണ്. അല്ലു അര്‍ജുന്റെ പുഷ്പയുടെ രണ്ടാം ഭാഗത്തിലും നിര്‍ണായക വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തും. പ്രധാന വില്ലന്‍ കഥാപാത്രം ഫഹദ് ഫാസിലാണ് അവതരിപ്പിക്കുന്നത്. ആവേശം ഫഹദിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചിത്രമാണ്.
കാരണം കഴിഞ്ഞ കുറച്ച് ചിത്രങ്ങളായി ഫഹദിന് ബോക്‌സോഫീസില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ആവേശം വന്‍ ഹിറ്റാകേണ്ടതുണ്ട്. അമിത പ്രതീക്ഷ തിരിച്ചടിയാവുമോ എന്ന ഭയവും ആവേശത്തിന്റെ ആരാധകര്‍ക്കുണ്ട്. ഫഹദ് പക്ഷേ ആസ്തിയുടെ കാര്യത്തില്‍ മറ്റ് താരങ്ങളേക്കാള്‍ പിന്നിലാണ്. 7.14 കോടിയാണ് താരത്തിന്റെ ആസ്തി.
അതേസമയം ഫഹദിനും നസ്രിയക്കും ചേര്‍ന്ന് നാല്‍പ്പത് കോടിയുടെ ആസ്തിയാണ് ഉള്ളത്. ഫഹദിന് പക്ഷേ ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്. പോര്‍ഷെ 911 കരേര എസ്് ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്‍. 2.65 കോടിയാണ് ഈ കാറിന്റെ വില. മെഴ്‌സിഡസ് ബെന്‍സിന്റെ ഇ ക്ലാസാണ് താരത്തിന്റെ കാര്‍ ശേഖരത്തിലെ മറ്റൊരു വമ്പന്‍.
70 ലക്ഷമാണ് ഇതിന്റെ വില. റേഞ്ച് റോവര്‍ വോഗും താരം നേരത്തെ സ്വന്തമാക്കിയതാണ്. 2.35 കോടിയാണ് ഇതിന്റെ വില. ഒരു ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലവും വളരെ ഉയര്‍ന്നതാണ്. നേരത്തെ 70 മുതല്‍ 80 ലക്ഷം വരെയാണ് ഫഹദ് പ്രതിഫലമായി വാങ്ങിയിരുന്നത്. പുഷ്പയ്ക്കായി മൂന്നര കോടിയാണ് താരം പ്രതിഫലം വാങ്ങിയത്.












Click it and Unblock the Notifications