കട്ടി മീശയും കറുപ്പ് വസ്ത്രവും; ഫഹദ് ഫാസിന്റെ പുതിയ ലുക്ക് വൈറല്‍, ഗ്യാങ്സ്റ്ററായി വരുന്നു
കൊച്ചി: മലയാള സിനിമയില്‍ യുവതാരങ്ങള്‍ക്കിടയില്‍ വേഷപകര്‍ച്ചകളില്‍ ഫഹദ് ഫാസിലിനോളം മികവ് ആര്‍ക്കുമില്ല. താരത്തിന്റെ വ്യത്യസ്തമായ ലുക്ക് പലപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പുഷ്പയിലെ മൊട്ടയടിച്ച ലുക്കായിരുന്നു അതില്‍ ഏറ്റവും ഞെട്ടിച്ചത്. ഇപ്പോഴിതാ ഫഹാദിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്.
ഇതുവരെ കാണാത്ത ലുക്കിലുള്ളതാണ് ഈ ചിത്രം. രോമഞ്ചത്തിലൂടെ ശ്രദ്ധയേനയ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെയാണ് ഈ ലുക്ക്. കട്ടിമീശയും, കറുപ്പ് വസ്ത്രവമെല്ലാം അണിഞ്ഞ് ഒരു ഗുണ്ടാ നേതാവിന്റെ ലുക്കിലാണ് ഫഹദുള്ളത്. ഒപ്പം ഗുണ്ടാ സംഘത്തെയും കാണാം.ഫഹദിന്റെ സീരിയസ് ലുക്ക് കണ്ടിട്ട് ഇതൊരു മാരക സീരിയസ് പടമാണെന്ന് കരുതേണ്ട. കോമഡ് എന്റര്‍ടെയിനറാണിത്.

രോമാഞ്ചവും ഇതുപോലെ കോമഡി ചിത്രമായിരുന്നു. ഗുണ്ടാ നേതാവായിട്ടാണ് ചിത്രത്തില്‍ ആവേശത്തില്‍ ഫഹദ് എത്തുന്നത്. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. കാരണം കൊവിഡിന് ശേഷം ശ്രദ്ധേയമായ ഹിറ്റുകളൊന്നും ഫഹദിന്റെ പേരില്‍ ഇല്ല. അധികം ചിത്രങ്ങളും വന്നിട്ടില്ല. ഇതൊരു തിരിച്ചുവരവാകും താരത്തിന്റേതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം പുറത്തുവന്ന ചിത്രത്തില്‍ രോമഞ്ചത്തിലൂടെ ശ്രദ്ധേയനായ സജിന്‍ ഗോപുവിനെയും കാണാം. ബെംഗളൂരു കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. ജിത്തു മാധവന്റെ ആദ്യ ചിത്രമായ രോമാഞ്ചം ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം നടത്തിയത്. ആവേശം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രോമാഞ്ചത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്ത സിജു സണ്ണിയും ചിത്രത്തിലുണ്ടാവും.
ജിത്തു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹം സമീര്‍ താഹിറാണ്. രോമാഞ്ചത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം തന്നെ ഈ ചിത്രത്തിനും സംഗീതമൊരുക്കും. നേരത്തെ സംവിധായകന്‍ സിദ്ദിഖ് മരണപ്പെട്ടപ്പോള്‍ ഫഹദ് എത്തിയതും ഈ ലുക്കിലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അതേസമയം മലയാളത്തിലെ യുവസംവിധായകരില്‍ ഏറ്റവും പ്രതീക്ഷയുള്ളയാളാണ് ജിത്തു മാധവന്‍. മലയാള സിനിമ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹിറ്റുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടിയ സമയത്ത് രോമാഞ്ചവുമായി വന്ന് സര്‍പ്രൈസ് ഹിറ്റടിക്കാന്‍ ജിത്തുവിന് സാധിച്ചിരുന്നു.
പിന്നീട് ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. ഹൊറര്‍-കോമഡി ജോണറിലായിരുന്നു ചിത്രം. കോമഡിക്കൊപ്പം, ഓജോ ബോര്‍ഡും, അതിലെ പ്രേതവുമായി സംസാരിക്കുന്നതുമെല്ലാം പുതുമ നിറഞ്ഞതായിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം ഫഹദ് അടുത്തിടെ അന്യഭാഷകളിലാണ് കൂടുതല്‍ അഭിനയിക്കുന്നത്. മാമ്മന്നനിലെ ഫഹദിന്റെ വില്ലന്‍ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. അതുപോലെ പുഷ്പ രണ്ടിലും ഫഹദ് വില്ലനായി വീണ്ടുമെത്തും.












Click it and Unblock the Notifications