'ഖുശ്‌ബുവിന്റെ പേരിൽ അമ്പലം പണിതു, വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധം തെറ്റല്ലെന്ന് നടി പറഞ്ഞു'; ആലപ്പി അഷ്‌റഫ്
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത പേരുകളിൽ ഒന്നാണ് ഖുശ്‌ബുവിന്റേത്. തന്റെ തിളക്കമാർന്ന കരിയറിൽ ഒൻപതോളം ഭാഷകളിൽ അവർ നായികാ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഒരു കാലത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും അവർ സിനിമയിൽ പകരം വയ്ക്കാനില്ലാത്ത താരമായിരുന്നു.
തമിഴ്‌നാട്ടിൽ ഖുശ്ബുവിന് വലിയ ആരാധകവൃന്ദം തന്നെയാണ് ഉണ്ടായിരുന്നത്. താരത്തിന് വേണ്ടി ആരാധകർ പലവിധ കാര്യങ്ങൾ ചെയ്‌തു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നു ഖുശ്ബുവിന് വേണ്ടി പണിത അമ്പലം. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നടിക്ക് വേണ്ടി അവരെ ദേവതയായി സങ്കൽപിച്ചു കൊണ്ട് ആരാധകർ അമ്പലം പണിയുന്നത്. പലർക്കും സ്വപ്‌നത്തിൽ പോലും വിചാരിക്കാൻ കഴിയാത്ത അത്രയും വലിയ ആരാധക പിന്തുണ അവർക്ക് ഉണ്ടായിരുന്നു.

ഇതിന് ശേഷം അവർ സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുകയും രാഷ്ട്രീയ പ്രവേശനം നടത്തുകയും ചെയ്‌തിരുന്നു. ഡിഎംകെയിൽ തുടങ്ങിയ ഖുശ്ബുവിന്റെ രാഷ്ട്രീയ ജീവിതം ഇപ്പോൾ ബിജെപിയിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ ഖുശ്ബുവിന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആലപ്പി അഷ്‌റഫിന്റെ വാക്കുകളിലൂടെ...
ഒരു നടിയോട് തന്റെ സിനിമ കണ്ട് ആരാധന മൂത്ത പ്രേക്ഷകർ അവരെ ഒരു ദേവതയായി കണ്ട് അവിടെ പ്രതിഷ്‌ഠിച്ച് വിളക്ക് കൊളുത്തി ആരാധിക്കുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എന്നല്ല ലോക ചരിത്രത്തിൽ തന്നെ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്. വരുംകാല തലമുറകൾ ഇത് കേട്ട് പരിഹസിച്ചേക്കാം. പണ്ട് ത്യാഗരാജ ഭാഗവതർ നടന്നുപോവുന്ന വഴിയിലെ മണ്ണ് വാരിയെടുത്ത് ആരാധകർ സൂക്ഷിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്.
നടിയായ ഖുശ്‌ബു നേടിയെടുത്ത ആരാധന അളവറ്റതാണ്. ജയലളിതയ്ക്കും സാവിത്രിക്കും സരോജ ദേവിക്കും കെആർ വിജയക്കും ഒന്നും ലഭിക്കാതിരുന്ന തീവ്രമായ ആരാധന. തമിഴ് സൂപ്പർതാരം രജനീകാന്ത് പോലും സിനിമയിൽ ഖുശ്ബുവിനെ പാടി പുകഴ്ത്തിയിരുന്നു. തിയേറ്ററുകളിൽ പോലും ആ ആരവം നമുക്ക് കേൾക്കാമായിരുന്നു.
അത്രത്തോളം താരമൂല്യം ഉണ്ടായിരുന്നു ഖുശ്ബുവിന്. എന്നാൽ അത് നിലനിർത്തി കൊണ്ട് പോവാനുള്ള പ്രായോഗിക ബുദ്ധിക്ക് പ്രാധാന്യവുമുണ്ട്. അത്തരം കഴിവും പ്രായോഗിക ബുദ്ധിയും ഉള്ളത് കൊണ്ടാണല്ലോ ജയലളിതയ്ക്ക് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിവരെയാവാൻ കഴിഞ്ഞത്. ഫാസിൽ ചിത്രങ്ങളുടെ മേക്കപ്പ് മാൻ ആയ പിഎൻ മണിയാണ് 'വർഷം പതിനാറ്' എന്ന ചിത്രത്തിലേക്ക് ഖുശ്‌ബുവിനെ കൊണ്ട് വരുന്നത്.
ആ ചിത്രത്തിന്റെ തിളക്കമാർന്ന വിജയം തമിഴ്‌നാടിനെ ഇളക്കി മറിച്ചപ്പോൾ ഖുശ്‌ബു എന്ന നടി തമിഴ് മക്കളുടെ മനസിൽ ചിരപ്രതിഷ്‌ഠ നേടി. പിന്നീട് ചിന്നത്തമ്പി എന്ന ചിത്രം വന്നതോടെ അവർ തമിഴ്‌നാട്ടിൽ ഒരു സിംഹാസനം ഉറപ്പിച്ചു. ചിന്നത്തമ്പിയിലെ ക്ലൈമാക്‌സ് സോങിൽ ഖുശ്‌ബു കണ്ണാടി ഉടച്ച് കുപ്പി ചില്ലിലൂടെ ചോര ഒലിപ്പിച്ച് നടക്കുമ്പോൾ തമിഴ്‌നാട്ടിലെ സ്ത്രീകൾ തിയേറ്ററിൽ ഇരുന്ന് ഏങ്ങലടിച്ചു.
ആ ചിത്രത്തിന്റെ വിജയം വളരെ വലുതായിരുന്നു. നൂറ് കണക്കിന് ആരാധകരാണ് ഖുശ്‌ബുവിനെ കാണാൻ വീട്ടിലേക്ക് വന്നത്. അവരുടെ വീടിന് മുൻപിൽ എപ്പോഴും വലിയ ആൾകൂട്ടം ഉണ്ടായിരുന്നു. അത് അയൽ വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക വരെ ചെയ്‌തു. നിരവധി ചെറുപ്പക്കാർ അവരുടെ രക്തം കൊണ്ട് ഖുശ്ബുവിന് കത്തുകളെഴുതി.
ചരിത്രത്തിൽ ഇന്നുവരെ ലഭിക്കാത്ത ഭ്രാന്തമായ സ്നേഹം അവർക്ക് മേൽ വാരിച്ചൊരിഞ്ഞു. അങ്ങനെ ചരിത്രം സൃഷ്ട്ടിച്ചു കൊണ്ട് ഖുശ്ബുവിനെ ദേവതയാക്കി ഒരു ക്ഷേത്രം പണിതു. ഖുശ്ബുവിന്റെ രൂപമുള്ള പ്രതിമയ്ക്ക് മുൻപിൽ വിളക്ക് കൊളുത്തി അവർ ആരാധിച്ചു. ഇതിന് പുറമേ പാലഭിഷേകവും അർച്ചനയും മറ്റും അവർ നടത്തി.
അമ്പലം മാത്രമല്ല ആദ്യമായി സിനിമാ നടിയുടെ പേരിൽ ഭക്ഷണവും ഇറങ്ങി, ഖുശ്‌ബു ഇഡ്ഡലി എന്നായിരുന്നു അതിന്റെ പേര്. ഇതിന് വലിയ പ്രചാരണവും കിട്ടി നല്ല വിപണനവും കിട്ടി. അവരുടെ പേരിൽ സാരികളും ആഭരണങ്ങളും വരെ ഇറങ്ങി. മഹാരാഷ്ട്രയിലെ ഒരു ദരിദ്ര മുസ്ലീം കുടുംബത്തിൽ നഖത് ഖാൻ എന്ന പേരിൽ കഴിഞ്ഞ പെൺകുട്ടിയാണ് സിനിമാ ആരാധകരുടെ ദേവതയായി മാറിയത്.
ആ സമയത്താണ് പ്രഭു എന്ന നടനുമായുള്ള അവരുടെ പ്രണയം വാർത്തകളിൽ ഇടം നേടുന്നത്. അന്നത്തെ സിനിമാ വാരികകളിൽ എല്ലാം തന്നെ ഇരുവരുടെയും പ്രണയം വലിയ പ്രാധാന്യത്തോടെ കൊടുത്തു. എന്നാൽ ഈ ബന്ധത്തിൽ പ്രഭുവിന്റെ പിതാവായ ശിവാജി ഗണേശനും കുടുംബവും അസ്വസ്ഥരായിരുന്നു. ഒടുവിൽ പ്രഭുവിന്റെ മക്കൾ സ്‌കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ശിവാജി ഗണേശനെ സമീപിച്ചു.
കാരണം ചോദിച്ചപ്പോൾ മറ്റ് കുട്ടികൾ ഖുശ്ബുവിന്റെ പേരിൽ കളിയാക്കുന്നു എന്നായിരുന്നു കുട്ടികളുടെ പരാതി. അങ്ങനെയാണ് ശിവാജി ഗണേശൻ പരിഹാരത്തിനായി ഇറങ്ങിയത്. ഒടുവിൽ ശിവാജിയും പ്രഭുവും നേർക്കുനേർ വാഗ്‌വാദവുമായി രംഗത്ത് വന്നു. ഒടുവിൽ ശിവാജി ഗണേശന്റെ വാക്കുകൾക്ക് മുൻപിൽ പ്രഭു അടിയറവ് പറഞ്ഞു. ആ ബന്ധത്തിൽ നിന്ന് പ്രഭു പിന്മാറി.
പിന്നെയാണ് മുറൈ മാമൻ എന്ന ചിത്രത്തിന്റെ സംവിധായകനായ സുന്ദർ സിയുമായി ഖുശ്‌ബു അടുപ്പത്തിൽ ആവുന്നതും വിവാഹിതരാവുന്നതും. ഇവർക്ക് രണ്ട് പെൺകുട്ടികളും ജനിച്ചു. അങ്ങനെ ഖുശ്‌ബു ജയലളിതയെ പോലെ രാഷ്ട്രീയത്തിൽ ഇറങ്ങാനും തീരുമാനിക്കുന്നു. ജയലളിതയ്ക്ക് നല്ല വിദ്യഭ്യാസവും വായനാ ശീലവും ഒക്കെയുണ്ടായിരുന്നു.
ഖുശ്‌ബു ആദ്യം ചേരുന്നത് കലൈഞ്ചറുടെ ഡിഎംകെയിലാണ്. എന്നാൽ അധികനാൾ അവർക്ക് അവിടെ തുടരാനായില്ല. പിന്നെയാണ് അവർ കോൺഗ്രസിലേക്ക് ചേക്കേറിയത്. അവിടെ വലിയ സ്ഥാനമാനങ്ങൾ അവർക്ക് ലഭിച്ചു. എന്നാൽ അക്കരെ നിനക്കുമ്പോൾ ഇക്കരെ പച്ച എന്നത് പോലെ അവിടെയും അവർക്ക് തുടരാനായില്ല. പിന്നീട് ബിജെപിയിലേക്ക് അവർ പോവുകയായിരുന്നു.
അതിനിടെയാണ് അവർ ഒരു പ്രസ്‌താവന നടത്തുന്നത്. വിവാഹത്തിന് മുൻപ് ഉള്ള ലൈംഗിക ബന്ധം തെറ്റല്ലെന്നും അത് സുരക്ഷിതമായിരിക്കണം എന്നുമാണ് ഖുശ്‌ബു പറഞ്ഞത്. ഇത് തമിഴ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കൊടുത്തു. അങ്ങനെ തമിഴ്‌നാട്ടിൽ ഖുശ്‌ബുവിനെതിരെ വികാരം ഉണർന്നു. അമ്മമാർ ചൂലുമായി രംഗത്തിറങ്ങി. 22 കേസുകളാണ് അവർക്കെതിരെ എടുത്തത്.
ഗത്യന്തരം ഇല്ലാതെ കമൽ ഹാസന്റെ ഉപദേശം കേട്ട് അവർ കോടതിയിൽ കീഴടങ്ങി. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് ഈ 22 കേസുകളിൽ നിന്നും അവർ മോചനം നേടി. അപ്പോഴേക്കും ഖുശ്ബുവിന്റെ പ്രതിഷ്‌ഠയുള്ള അമ്പലം തച്ചുടച്ച് കുട്ടികളുടെ കളിസ്ഥലം ആക്കിയിരുന്നു. പിന്നെ ദേവ പ്രതിഷ്‌ഠയ്ക്ക് മുൻപിൽ ചെരുപ്പിട്ട് കാലിന്മേൽ കാലെടുത്ത് വച്ച് ഇരുന്നതും പ്രതിഷേധത്തിന് ഇടയാക്കി, അവരോട് ബാക്കിയുണ്ടായിരുന്ന ഇഷ്‌ടവും ആളുകൾക്ക് ഇല്ലാതായി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications