Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയെ കിട്ടിയത് ദിലീപിന്റെ ഭാഗ്യം, കാരണമുണ്ട്; സാന്ദ്ര തോമസ് പറഞ്ഞതാണ് ശരി, കമന്റുകൾ ഇങ്ങനെ

മലയാള സിനിമയിലെ ഏറ്റവും വലിയ താരജോഡികളിൽ ഒന്നാണ് ദിലീപും കാവ്യാ മാധവനും. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും ഇരുവരും പരസ്‌പരം തണലായി മുന്നോട്ട് പോവുകയാണ്. നിരന്തരം സിനിമാ പരാജയങ്ങൾ ഉണ്ടാവുമ്പോഴും ദിലീപിന് പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. മക്കളായ മഹാലക്ഷ്‌മിയും മീനാക്ഷിയും ഒപ്പം കാവ്യാ മാധവനും ഒക്കെയായി ഒരു സന്തുഷ്‌ട കുടുംബ ജീവിതമാണ് ജനപ്രിയ നായകൻ നയിക്കുന്നത്.

എന്നാൽ അടുത്തിടെ കൊച്ചിയിൽ നടന്ന കല്യാൺ നവരാത്രി ആഘോഷ പരിപാടിയിൽ ദിലീപ് കുടുംബവുമായി പങ്കെടുക്കാനെത്തിയ വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ദിലീപിനൊപ്പം ഭാര്യ കാവ്യയും മൂത്ത മകൾ മീനാക്ഷിയും രണ്ടാമത്തെ മകൾ മഹാലക്ഷ്‌മിയും ഒക്കെയാണ് ചടങ്ങിനെത്തിയത്.

dileepandkavya

ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പങ്കെടുത്ത വലിയ താര നിശ തന്നെയാണ് നടന്നതെങ്കിലും അതിൽ ശ്രദ്ധാ കേന്ദ്രമായത് ദിലീപും കുടുംബവും തന്നെയായിരുന്നു. അതിൽ ദിലീപ് കാറിൽ വന്നിറങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ നിരവധി ആരാധകരാണ് താര കുടുംബത്തിന് ഇടയിലെ സ്നേഹ ബന്ധത്തെ പുകഴ്ത്തി രംഗത്ത് വരുന്നത്.

ആദ്യം ഇറങ്ങിയ ദിലീപ് കാവ്യയെയും കാത്ത് നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതോടെയാണ് എന്തൊക്കെ സംഭവിച്ചാലും നടൻ കാവ്യയെ കൈവിടില്ലെന്ന് ചിലർ പ്രത്യാശ പ്രകടിപ്പിക്കുന്നത്. ഏത് അവസരത്തിലും ഭാര്യയുടെ തല താഴ്ന്നിരിക്കാൻ ഒരിക്കലും ദിലീപേട്ടൻ സമ്മതിക്കില്ലെന്നും ചിലർ പ്രതികരിക്കുന്നുണ്ട്. കാവ്യ നല്ലൊരു ഭാര്യ ആണെന്നും അതുകൊണ്ട് ദിലീപ് അവരെ ചേർത്തിപിടിക്കുമെന്നും ചിലർ പറയുന്നു.

കൂടാതെ അടുത്തിടെ സാന്ദ്രാ തോമസ് പറഞ്ഞ വാക്കുകളും ചില ആരാധകർ ഏറ്റെടുക്കുന്നുണ്ട്. കാവ്യ അഭിനയ രംഗത്തേക്ക് മടങ്ങി വരാത്തതിന്റെ കാരണം ഏറെനാളായി മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഉയർന്നുവന്ന ചോദ്യമായിരുന്നു. അതിന്റെ ഉത്തരത്തിലേക്ക് വെളിച്ചം വീശുന്ന പ്രതികരണമായിരുന്നു സാന്ദ്ര തോമസ് ഒരു വേദിയിൽ വച്ച് പറഞ്ഞത്.

സിനിമയിൽ അഭിനയിക്കുന്നതിലുപരി കുടുംബവും കുഞ്ഞുങ്ങളുമായി ജീവിക്കുന്നതാണ് തനിക്ക് ഇഷ്‌ടമെന്ന് കാവ്യ പറഞ്ഞിരുന്നു. തനിക്കും കാവ്യക്കും ഒരേ ചിന്താഗതി ആണെന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. അതോടെയാണ് ദിലീപിന്റെ നിയന്ത്രണമല്ല കാവ്യയുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ് സിനിമ ഉപേക്ഷിച്ചതെന്ന വാദത്തിന് കഴമ്പേറുന്നത്.

കഴിഞ്ഞ ദിവസം കാവ്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെയും സമാനമായ കമന്റുകൾ വന്നിരുന്നു. കാവ്യയെ പോലെ അതിസുന്ദരിയായ ഭാര്യയെ കിട്ടിയ ദിലീപ് ഭാഗ്യവാൻ ആണെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാൽ അതിന് മുൻപുള്ള പല ചിത്രങ്ങളിലും പരിഹാസങ്ങൾക്കും തെറിവിളികൾക്കും താരം ഇരയാവുകയും ചെയ്‌തിരുന്നു.

കുടുംബം കലക്കുന്നവൾ, ലോകത്തിലെ ഏറ്റവും മോശപ്പെട്ട കുടുംബം എന്നിങ്ങനെ ധാരാളം നെഗറ്റീവ് കമന്റുകളാണ് വന്നത്. എന്നാൽ ആരാധകർ തന്നെ അതിന് ചുട്ട മറുപടി നൽകി രംഗത്ത് വരാറുണ്ട്. ഏറ്റവും പുതിയതായി വന്ന വിവാദങ്ങളിൽ ഒന്ന് ദിലീപും കാവ്യയും പങ്കെടുത്ത നവരാത്രി ആഘോഷത്തിലെ മഞ്ജു വാര്യരുടെ അഭാവമാണ്. കല്യാണിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള മഞ്ജു എന്തുകൊണ്ടാണ് വരാഞ്ഞത് എന്നാണ് ആരാധകരുടെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+