ഹൃതിക് റോഷന് 85 കോടി, ഫൈറ്ററില്‍ പോക്കറ്റ് നിറച്ച് ദീപിക, പ്രതിഫലത്തില്‍ നയന്‍താര ഒന്നുമല്ല
ബോളിവുഡില്‍ തരംഗമായിരിക്കുകയാണ് ഹൃതിക് റോഷന്റെ ഫൈറ്റര്‍. പത്താന്റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഈ ചിത്രം റിലീസ് ചെയ്തത്. പ്രതീക്ഷകള്‍ക്ക് മുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മികച്ച റിവ്യൂകളും, അതിന് പിന്നാലെ പ്രേക്ഷ പ്രതികരണവും പോസിറ്റീവായി തന്നെ എത്തിയിരുന്നു.
ഹോളിവുഡ് ലെവലിലുള്ള വിഷ്വലുകളും ആക്ഷന്‍ സീക്വന്‍സുകളുമാണ് ചിത്രത്തിലുള്ളത്. ഇന്ത്യന്‍ വ്യോമസേനയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. ഇത് ബോളിവുഡില്‍ തന്നെ ആദ്യമാണെന്ന് പറയേണ്ടി വരും. വ്യോമസേനയ്ക്കുള്ള ആദരം കൂടിയാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

അതിഗംഭീര ആക്ഷന്‍ സീക്വന്‍സുകളും വിഎഫ്എക്‌സും തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. ഹൃതിക് റോഷന്‍ ഇതുവരെ ചെയ്യാത്തൊരു വേഷമാണ് ചിത്രത്തിലേതെന്ന് ആരാധകര്‍ പറയുന്നു. അതുപോലെ ഫൈറ്ററിലെ നായിക ദീപിക പദുക്കോണിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്.
ദീപിക നേരത്തെ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പഠാനിനും നായികയായി എത്തിയിരുന്നു. സിദ്ധാര്‍ത്ഥിന്റെ മൂന്നാമത്തെ ചിത്രത്തിലാണ് ദീപിക നായികയായി എത്തുന്നത്. ബച്ച്‌നാ എ ഹസീനോ എന്ന ചിത്രത്തിലായിരുന്നു ആദ്യം നായിക വേഷം ലഭിച്ചത്. അതേസമയം ദീപികയ്ക്കിത് തുടരെ ലഭിക്കുന്ന വമ്പന്‍ ചിത്രങ്ങളിലൊന്നായിരുന്നു. കഴിഞ്ഞ വര്‍ഷം പഠാന് പുറമേ ജവാനിലെ അതിഥി വേഷവും ഏറെ ഗുണം ചെയ്തിരുന്നു.
അതേസമയം ഫൈറ്ററില്‍ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച ഹൃതിക് റോഷന് തന്നെയാണ് പ്രതിഫലം കൂടുതല്‍ ലഭിച്ചിരിക്കുന്നത്. 85 കോടിയാണ് ഹൃതിക്കിന് ചിത്രത്തില്‍ ലഭിച്ചിരിക്കുന്ന പ്രതിഫലം. ബോളിവുഡില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഹൃതിക്.
ദീപികയുടെ പ്രതിഫലമാണ് ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യയില്‍ ഒരു നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നയന്‍താരയോ, കത്രീന കൈഫോ സാമന്തയോ ഒന്നും ദീപികയുടെ പ്രതിഫലത്തിന്റെ അടുത്തില്ല. 20 കോടിയാണ് ദീപികയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം.
നേരത്തെ താന്‍ പണമൊന്നും വാങ്ങാതെയാണ് ജവാനില്‍ അഭിനയിച്ചിരിക്കുന്നതെന്നും ദീപിക പറഞ്ഞിരുന്നു. പഠാനില്‍ ഇരുപത് കോടിയോളം തന്നെയായിരുന്നു ദീപിക പ്രതിഫലമായി വാങ്ങിയത്. മുപ്പത് കോടി വരെ ദീപിക ഒരു ചിത്രത്തിനായി പ്രതിഫലം വാങ്ങാറുണ്ട്. കത്രീന 12 കോടിയും, നയന്‍താര 11 കോടിയും, സാമന്ത അഞ്ച് കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്.
ആലിയ ഭട്ട് പത്ത് കോടി, രശ്മിക മന്ദാന നാല് കോടി എന്നിവരൊക്കെ വളരെ പിന്നിലാണ്. പ്രധാന കാരണം വമ്പന്‍ ഹിറ്റുകള്‍ ദീപികയുടെ പേരില്‍ ഉള്ളത് കൊണ്ടാണ്. ബോളിവുഡില്‍ രണ്ട് ആയിരം കോടി ചിത്രങ്ങളുടെ ഭാഗമായ നടിയാണ് ദീപിക പദുക്കോണ്‍. ഇത് അവരുടെ മാര്‍ക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്.












Click it and Unblock the Notifications