Get Updates
Get notified of breaking news, exclusive insights, and must-see stories!

കജോളോ തമന്നയോ അല്ല, ഒടിടിയില്‍ ഈ ബോളിവുഡ് നടി വാരുന്നത് കോടികള്‍; പ്രതിഫലം എത്രയെന്നറിയുമോ?

ബോളിവുഡില്‍ പ്രതിഫലത്തില്‍ മുന്നിട്ട് നില്‍ക്കുന്ന നിരവധി നടിയുണ്ട്. ഒരു ചിത്രത്തിനായി മുപ്പത് കോടി വരെ വാങ്ങുന്ന ദീപിക പദുക്കോണ്‍ ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. ദക്ഷിണേന്ത്യയില്‍ പതിനൊന്ന് കോടി വാങ്ങുന്ന നയന്‍താരയും മുന്നിലുണ്ട്. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ ആരാണ് പ്രതിഫല കാര്യത്തില്‍ ഒന്നാമതുള്ളത്.

നിരവധി നടിമാര്‍ അടുത്തിടെ ഒടിടി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. കരീന കപൂര്‍, സാമന്ത, സൊനാക്ഷി സിന്‍ഹ, രവീണ ടണ്ഡന്‍, സുസ്മിത സെന്‍ പോലുള്ള വമ്പന്‍ താരങ്ങളെല്ലാം ഒടിടിയില്‍ പ്രത്യക്ഷപ്പെട്ടവരാണ്. ഇവരുടെ പ്രകടനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സീരീസുകള്‍ വന്‍ വിജയമായത് കൊണ്ട് പ്രതിഫല കാര്യത്തിലും ഇവരെല്ലാം മുന്നിലാണ്. പ്രതിഫലത്തില്‍ മുന്നിലുള്ള നടിമാര്‍ ആരൊക്കെയെന്ന് നോക്കാം.

kareena-kapoor-ott-remunerration

കരീന കപൂര്‍ ഖാനാണ് അടുത്തിടെ ഒടിടിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ബോളിവുഡ് സിനിമയില്‍ പ്രതിഫല കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു കരീന ഒടിടിയില്‍ അരങ്ങേറ്റം കുറിച്ചത്. സൂപ്പര്‍ താര നായികയെന്ന വിളിപ്പേരുള്ള ഏക നടിയും കരീനയാണ്. നിലവില്‍ ഒടിടിയില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നടിയാണ് കരീന.

എട്ട് കോടിക്കും പതിനെട്ടിനും ഇടയിലാണ് കരീന ഇപ്പോള്‍ ഒരു പ്രൊജക്ടിനായി വാങ്ങുന്ന പ്രതിഫലം. നെറ്റ്ഫ്‌ളിക്‌സില്‍ ജാനേ ജാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. ഈ ചിത്രത്തിനായി പത്തിനും പന്ത്രണ്ട് കോടിക്കും ഇടയിലാണ് അവര്‍ പ്രതിഫലം വാങ്ങിയത്. ഇത്രയും ഉയര്‍ന്ന പ്രതിഫലം മറ്റൊരു നടിക്കും ലഭിക്കുന്നില്ല.

രണ്ടാം സ്ഥാനത്ത് സാമന്ത റുത്ത് പ്രഭുവാണ്. നിലവില്‍ ചികിത്സയുടെ ഭാഗമായി കരിയറില്‍ ബ്രേക്കെടുത്തിരിക്കുകയാണ് സാമന്ത. എന്നാല്‍ നടിയുടെ മാര്‍ക്കറ്റിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഫാമിലി മാന്‍ സീരീസിന്റെ സീക്വലിലൂടെയാണ് സാമന്ത ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. ഒടിടിയില്‍ സാമന്തയുടെ ആദ്യ സീരീസും ഇത് തന്നെയായിരുന്നു.

ഇത് വമ്പന്‍ ഹിറ്റായി മാറുകയായിരുന്നു. രാജ് ആന്‍ഡ് ഡികെയാണ് ഈ സീരീസ് സംവിധാനം ചെയ്തത്. അടുത്തതായി സിറ്റാഡെല്ലാണ് സാമന്തയുടെ വരാനിരിക്കുന്ന സീരീസ്. വരുണ്‍ ധവാനാണ് ഇതിലെ നായകന്‍. ആമസോണ്‍ പ്രൈം വീഡിയോയിലെ സീരീസുകള്‍ക്കായി പത്ത് കോടിയാണ് നടി പ്രതിഫലമായി വാങ്ങിയത്. തെലുങ്ക് സിനിമയില്‍ നാല് മുതല്‍ നാലര കോടി വരെയാണ് നടിയുടെ പ്രതിഫലം.

അതേസമയം മൂന്നാം സ്ഥാനത്ത് ബോളിവുഡിലെ വമ്പന്‍ നടിമാരല്ല. രാധികാ ആപ്‌തെയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഓരോ വെബ് സീരീസിനും നാല് കോടിയാണ് നടിയുടെ പ്രതിഫലം. ഒടിടിയെ ക്വീന്‍ എന്ന വിശേഷണവും രാധികയ്ക്കുണ്ട്. നാലാം സ്ഥാനത്ത് സുസ്മിത സെന്നാണ്.

രണ്ട് കോടിയാണ് ഓരോ വെബ് സീരീസിനും നടി പ്രതിഫലമായി വാങ്ങിയത്. നിലവില്‍ ബോളിവുഡ് സിനിമയില്‍ സജീവമല്ല സുസ്മിത. അഞ്ചാം സ്ഥാനത്ത് പ്രിയാമണിയാണ്. ഒരു എപ്പിസോഡിന് പത്ത് ലക്ഷമാണ് പ്രതിഫലം. ആറാം ഗൗഹര്‍ ഖാനാണ്. മൂന്ന് ലക്ഷമാണ് എപ്പിസോഡിന് വാങ്ങുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+