ബിഗ് ബോസ് അവതാരകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ആർക്ക്? ഈ താരം വാങ്ങുന്നത് 43 കോടി രൂപ..!
ഇന്ത്യയിലെ റിയാലിറ്റി ഷോകളിൽ ഏറ്റവും ജനപ്രീതി നേടുകയും അതിലേറെ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്‌ത ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ അഞ്ചോളം ഭാഷകളിൽ നിലവിൽ ഈ ഷോ അരങ്ങേറുന്നുണ്ട്. മലയാളം, തെലുഗു, കന്നഡ, തമിഴ്, മറാത്തി, ഹിന്ദി എന്നിങ്ങനെയാണ് ഈ ഭാഷകൾ. ഈ ഭാഷകളിൽ ഒക്കെയും അതത് ഇൻഡസ്ട്രികളിലെ ഏറ്റവും വലിയ താരങ്ങൾ തന്നെയാണ് ഈ ഷോ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മലയാളത്തിൽ താര രാജാവായ മോഹൻലാൽ തന്നെയാണ് ഈ ഷോയുടെ അവതാരകൻ. തമിഴിൽ ഉലനായകൻ കമൽ ഹാസൻ, ഹിന്ദിയിൽ സൂപ്പർ സ്‌റ്റാർ സൽമാൻ ഖാൻ, തെലുങ്കിൽ നാഗാർജുന എന്നിങ്ങനെ വൻ താരനിര നിര തന്നെ ബിഗ് ബോസിന്റെ അവതാരക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ബിഗ് ബോസുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യമാണ് അവതാരകരുടെ പ്രതിഫലം.

പലപ്പോഴും മത്സരാർത്ഥികളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകൾ നാം നിരന്തരം കാണാറുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് ഉൾപ്പെടെ വലിയ പ്രതിഫലമാണ് ഷോയിൽ ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വിവിധ ഭാഷകളിലെ അവതാരകരിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന വ്യക്തി ആരാണെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രമുഖ മാധ്യമമായ ഡെക്കാൻ ക്രോണിക്കിളിന്റെ റിപ്പോർട്ട് പ്രകാരം വിവിധ ഭാഷകളിലെ ബിഗ് ബോസ് ഷോകളിൽ വച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകൻ ബോളിവുഡ് സൂപ്പർ സ്‌റ്റാർ സൽമാൻ ഖാൻ തന്നെയാണ്. ഹിന്ദി ബിഗ് ബോസിൽ ഇതുവരെ പതിനാറ് സീസണുകളിലും സൽമാൻ തന്നെയാണ് അവതാരകനായി വന്നത്.
ഏറ്റവും ഒടുവിൽ നടക്കുന്ന പതിനാറാം സീസണിൽ സൽമാൻ കൈപ്പറ്റുന്ന പ്രതിഫലം കേട്ടാൽ ആരായാലും ഞെട്ടും. കേവലം ഒരു എപ്പിസോഡിന് വേണ്ടി സൽമാൻ ഖാന് നൽകുന്ന പ്രതിഫലം 43 കോടി രൂപയാണെന്നാണ് സൂചന. തന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള തുകയാണ് സൽമാൻ ഖാൻ ബിഗ് ബോസിൽ നിന്നും ഈടാക്കുന്നത്.
ബിഗ് ബോസിന്റെ കന്നഡ പതിപ്പിൽ 11 സീസണുകളിലായി സുദീപ് ആണ് അവതാരകൻ. 5 വർഷത്തേക്ക് മൊത്തം 20 കോടി രൂപയാണ് താരം പ്രതിഫലമായോ വാങ്ങിയത്. തമിഴിലാവട്ടെ സൂപ്പർതാരം കമൽഹാസൻ 130 കോടി രൂപയ്ക്കാണ് ബിഗ് ബോസ് കരാറിൽ ഒപ്പിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് എത്ര സീസണുകളിലേക്കാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
2018ൽ ആരംഭിച്ച മലയാളം ബിഗ് ബോസിൽ സൂപ്പർതാരം മോഹൻലാലാണ് അവതാരകനായി എത്തിയത്. മുഴുവൻ സീസണിലുമായി മോഹൻലാലിന്റെ പ്രതിഫലം 12 കോടി രൂപയാണെന്നാണ് സൂചന. എന്നാൽ ഇപ്പോൾ താരം പ്രതിഫലം ഉയർത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും നിലവിൽ എപ്പിസോഡിന് 70 ലക്ഷം വരെ അദ്ദേഹം കൈപ്പറ്റുന്നുണ്ടെന്നാണ് സൂചന.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications