Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് നടിമാരുടെ സ്പോട്ട് ബോയ്, ശമ്പളം വെറും 35 രൂപ; ഇന്ന് 300 കോടിയുടെ ആസ്‌തി, ആരാണ് ആ സെലിബ്രിറ്റി?

ഇന്ത്യയിൽ കഷ്‌ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ഒടുവിൽ വൻ വിജയങ്ങൾ കണ്ടെത്തിയ നടൻമാരുടെ കഥ ഒട്ടേറെയുണ്ട്. ഷാരൂഖ് ഖാനും രജനീകാന്തും ഒക്കെ അവരിൽ ചിലർ മാത്രം. തുടക്കത്തിൽ വേണ്ടത്ര ശമ്പളമോ, ആവശ്യത്തിന് സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ട് കൂടി ഇവരൊക്കെ ഇന്ന് എത്തിനിൽക്കുന്ന ഇടങ്ങൾ എത്രയോ മുകളിലാണ്. എന്നാൽ അതുപോലെ തന്നെ ഏറെ ബുദ്ധിമുട്ടുകളിൽ നിന്ന് ഉയർന്നുവന്ന സംവിധായകരും ഉണ്ട് നമുക്ക് ചുറ്റും.

തന്റെ കരിയറിന്റെ തുടക്ക കാലത്ത് ചെറിയ തുകയ്ക്ക് ജോലി എടുക്കേണ്ടി വരികയും നായികമാരുടെ സ്പോട്ട് ബോയ് ആയി ജോലിയെടുക്കേണ്ടി വരികയും ഒക്കെ ചെയ്‌ത ഒരാൾ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് സംവിധായകരിൽ ഒരാളാണ്. ബോളിവുഡിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ നൂറ് കോടി ചിത്രങ്ങൾ സ്വന്തം പേരിലുള്ള ആ സംവിധായകനാണ് രോഹിത് ഷെട്ടി.

rohitshetty

മുതിർന്ന നടനും സ്‌റ്റണ്ട് പെർഫോമറുമായ എംബി ഷെട്ടിയുടെ മകനാണ് രോഹിത് ഷെട്ടി. എന്നാൽ പിതാവിന്റെ പെട്ടെന്നുണ്ടായ മരണം കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെ 17-ാം വയസിൽ സഹസംവിധായകനായി തന്റെ കരിയർ ആരംഭിച്ച വ്യക്തിയാണ് രോഹിത് ഷെട്ടി. ചെറുപ്പം മുതൽ കണ്ടുവളർന്ന സിനിമയ്ക്ക് അപ്പുറം മറ്റൊരു കരിയർ ആ കൗമാരക്കാരൻ ആഗ്രഹിച്ചുമില്ല.

പ്രമുഖ നിർമ്മാതാവ് കുക്കു കോഹ്‌ലിയുടെ കീഴിൽ സഹസംവിധായകനായി ആയി ജോലി ചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ ശമ്പളം വെറും 35 രൂപയായിരുന്നു എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല. അതുകൊണ്ട് തന്നെ പരമാവധി പണം ലാഭിക്കാനായി രോഹിത് പലപ്പോഴും തന്റെ വീട്ടിൽ നിന്ന് സെറ്റിലേക്ക് നടന്നുപോവുകയായിരുന്നു പതിവ്. ഈ യാത്രക്കിടയിൽ പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും കഴിയാതിരുന്നിട്ടുണ്ടെന്നും താരം തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

മുൻപ് തുടക്കാലത്ത് നടൻ തബുവിന് വേണ്ടി സാരി ഇസ്‌തിരി ഇട്ട് കൊടുത്തിരുന്നുവെന്നും രോഹിത് ഷെട്ടി വെളിപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് കജോളിന്റെ സ്‌പോട്ട് ബോയ് ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇത് മാത്രമല്ല, തന്റെ കരിയർ ആരംഭിക്കുമ്പോൾ താൻ ഒരിക്കൽ അക്ഷയ് കുമാറിന്റെ സ്‌റ്റണ്ട് ഡബിൾ ആയി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

എന്നാൽ ഇന്നതൊക്കെയും മാറി. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിജയങ്ങളുള്ള സംവിധായകരിൽ ഒരാളാണ് രോഹിത് ഷെട്ടി. ഷാരൂഖ് ഖാൻ മുതൽ അക്ഷയ് കുമാർ വരെ സൂപ്പർ സ്‌റ്റാറുകൾക്കും അല്ലാത്തവർക്കും കരിയർ ബ്രേക്ക് നൽകുകയും തിരിച്ചുവരാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്‌ത സംവിധായകൻ കൂടിയാണ് രോഹിത് ഷെട്ടി.

ഇതുവരെ 15 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്. ഇതിൽ 12 എണ്ണം ബോക്‌സ് ഓഫീസ് വിജയങ്ങളും ഒമ്പതെണ്ണം 100 കോടിയിലധികം കളക്ഷനും നേടിയവയും ആയിരുന്നു. 100 കോടി ക്ലബ്ബിൽ ഇത്രയധികം സിനിമകളിൽ എത്തിച്ച മറ്റൊരു ഇന്ത്യൻ സംവിധായകനില്ല.അദ്ദേഹത്തിന് ഇപ്പോൾ 300 കോടി രൂപയുടെ ആസ്‌തി ഉണ്ടെന്നും, ഒരു സിനിമയ്ക്ക് 25-30 കോടി രൂപ ഈടാക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+