Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പോ ഗെയിംചേഞ്ചറില്‍ കിയാര പൊളിക്കും, രശ്മികയെ കടത്തിവെട്ടി പ്രതിഫലം; വാങ്ങിയത് ഇത്ര

മുംബൈ: ഇന്ത്യന്‍ 2 ഉണ്ടാക്കിയതിന്റെ ക്ഷീണം മറികടക്കാനുള്ള ശ്രമത്തിലാണ് ശങ്കര്‍. രാംചരണിനൊപ്പം തെലുങ്കില്‍ ബ്രഹ്‌മാണ്ഡ ചിത്രമാണ് വരുന്നത്. ഈ ചിത്രത്തില്‍ രാംചരണിന്റെ നായികയായി വരുന്നത് കിയാര അദ്വാനിയാണ്. ഇതിനോടകം തെലുങ്ക് സിനിമയില്‍ തരംഗമായ നായികയാണ് കിയാര.

നിലവില്‍ ബോളിവുഡില്‍ അടക്കം വമ്പന്‍ ഹിറ്റുകളുമായി കിയാര മുന്നേറുകയാണ്. ഈ സമയത്താണ് നടി വീണ്ടും തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതാണ് ഗെയിം ചേഞ്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. രാംചരണ്‍ ആരാധകര്‍ ദീര്‍ഘകാലമായി ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മലയാളത്തില്‍ നിന്ന് ജയറാം അടക്കം ഈ ചിത്രത്തിലുണ്ട്.

kiara-advani

ഈ ചിത്രത്തിന്റെ ഒരു ഡാന്‍സ് വരുന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇത് വമ്പന്‍ ഹിറ്റായിരുന്നു. സ്ഥിരം സംഗീത സംവിധായകനായ എആര്‍ റഹ്‌മാനെ വിട്ടാണ് ശങ്കര്‍ ഈ ചിത്രത്തില്‍ മറ്റൊരു സംഗീത സംവിധായകനെ പരീക്ഷിച്ചിരിക്കുന്നത്. തമനാണ് ഈ ചിത്രത്തിലെ സംഗീത സംവിധായകന്‍. അതേസമയം കിയാര അദ്വാനി തെലുങ്കിലേക്ക് തിരിച്ചുവന്നിരിക്കുന്നത് വെറുതെയല്ല.

മെഗാ ബജറ്റ് ചിത്രമായ ഗെയിം ചേഞ്ചറില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് നടി വാങ്ങിയിരിക്കുന്നത്. തെലുങ്കിലെ എല്ലാ നടിമാരെയും പ്രതിഫലത്തില്‍ കടത്തിവെട്ടിയിരിക്കുകയാണ് കിയാര. നിലവിലെ നടിമാരെല്ലാം കിയാരയേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തെലുങ്കില്‍ വാങ്ങുന്നത്.

തെലുങ്ക് സിനിമയിലെ സെന്‍സേഷന്‍ താരമായ രശ്മിക മന്ദാനയെ വീഴ്ത്തിയിരിക്കുകയാണ്് കിയാര പ്രതിഫലത്തില്‍. ഏഴ് കോടിയോളം ഈ ചിത്രത്തിനായി കിയാര വാങ്ങിയെന്നാണ് സിയാസത്ത് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കിയാരയെ സംബന്ധിച്ച് തെലുങ്കിലെ റെക്കോര്‍ഡ് പ്രതിഫലമാണ്. രശ്മിക നാല് കോടിയാണ് പ്രതിഫലം വാങ്ങാറുള്ളത്.

അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രത്തിനും രശ്മിക വാങ്ങിയത് നാല് കോടി പ്രതിഫലമാണ്. അതേസമയം കിയാരയുടേത് ഇതിനേക്കാള്‍ എല്ലാം വളരെ കൂടുതലാണ്. തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സാമന്തയെയും കിയാര വീഴ്ത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയാണ്് സാമന്തയുടെ പ്രതിഫലം.

അതേസമയം ഗെയിം ചേഞ്ചറിനായി കിയാര പ്രതിഫലം വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സാധാരണ ഒരു ചിത്രത്തിനായി മൂന്ന് കോടി രൂപയാണ് കിയാര അദ്വാനി പ്രതിഫലമായി വാങ്ങാറുള്ളത്. എന്നാല്‍ അടുത്തിടെ വിജയ ചിത്രങ്ങള്‍ ധാരാളം വന്നതോടെ കിയാര പ്രതിഫലം ഉയര്‍ത്തുകയായിരുന്നു. മാര്‍ക്കറ്റ് വാല്യു അടക്കം ഉയര്‍ന്നതും കിയാരയ്ക്ക് ഗുണകരമായിട്ടുണ്ട്.

അതേസമയം രാംചരണും ചിത്രത്തിനായി വമ്പന്‍ പ്രതിഫലമാണ് വാങ്ങുന്നത്. 120 കോടിയാണ് താരത്തിന്റെ പ്രതിഫലം. ചിത്രത്തില്‍ മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ അടക്കം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ശങ്കറിനും രാംചരണിനും തിരിച്ചുവരവിന് ഈ ചിത്രം ഹിറ്റാവേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+