Get Updates
Get notified of breaking news, exclusive insights, and must-see stories!

'അച്ഛനെതിരായ കമന്റുകൾ കാണുമ്പോൾ അവരുടെ വീട്ടിൽ കേറി ചെല്ലാൻ തോന്നും'; തുറന്നടിച്ച് ഗോകുൽ സുരേഷ്

മലയാളികളുടെ പ്രിയ താരവും നിലവിൽ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനാണ് ഗോകുൽ. പിതാവിനെ പോലെ തന്നെ അഭിനയ രംഗത്ത് സജീവമാണ് ഗോകുലും. ഇപ്പോഴിതാ തന്റെ അച്ഛൻ നേരിടുന്ന വിദ്വേഷവും അത് കാണുമ്പോൾ പ്രതികരിക്കുന്നതിന്റെ കാരണവും ഒക്കെ വെളിപ്പെടുത്തുകയാണ് ഗോകുൽ സുരേഷ്. ഗഗനചാരി എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കവെയാണ് ഗോകുൽ മനസ് തുറന്നത്.

അച്ഛന് നേരെ വരുന്ന വിദ്വേഷ കമന്റുകൾക്കും ട്രോളുകൾക്കും എതിരെ അദ്ദേഹം പ്രതികരിക്കാറില്ലെന്നും അച്ഛന് വേണ്ടി താനാണ് പലപ്പോഴും പ്രതികരിക്കാറുള്ളതെന്നും ഗോകുൽ സുരേഷ് ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാത്തിലും താൻ പ്രതികരിക്കാറില്ലെന്നാണ് താരപുത്രൻ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ വളരെ ക്രൂരമായിട്ടുള്ള കാര്യങ്ങൾ കാണുമ്പോൾ ഇടയ്ക്ക് മറുപടി നൽകാറുണ്ടെന്നും ഗോകുൽ സുരേഷ് സില്ലിമോങ്ക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

sureshgopiandgokulasuresh

ചില കമന്റുകൾ കാണുമ്പോൾ ചുട്ട മറുപടി കൊടുക്കാൻ തോന്നാറുണ്ടെന്നും അവരുടെ വീട്ടിൽ കയറി ചെല്ലണമെന്ന് കരുതാറുണ്ടെന്നും ഗോകുൽ പറയുന്നു.എന്നാൽ മാധ്യമങ്ങൾ ഏത് രീതിയിൽ അതിനെ വിലയിരുത്തുമെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ഗോകുലിന്റെ മറുപടി. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷം ഉയർന്ന ചില ട്രോളുകളും അഭിപ്രായപ്രകടങ്ങളും സൂചിപ്പിച്ചുകൊണ്ട് ഗോകുൽ മനസ് തുറന്നു.

അച്ഛൻ ഇത്തരം ട്രോളുകളോടും ഹേറ്റ് കമന്റ്സിനും പ്രതികരിക്കാറില്ല. ഞാനാണ് പലപ്പോഴും റിയാക്ടഡ് ചെയ്യാറുള്ളത്. അപ്പോഴും എല്ലാത്തിലും ഒന്നും ഞാൻ കയറി പ്രതികരിക്കാറില്ല. ചിലത് കാണുമ്പോൾ മാത്രമാണ് പറഞ്ഞുപോവുന്നത്. വളരെ ക്രൂരമായിട്ടുള്ള കാര്യങ്ങൾക്കാണ്‌ എന്റെ പ്രതികരണം ഉണ്ടാവാറുള്ളത്. അച്ഛൻ ചിലപ്പോൾ ഇതിനേക്കാൾ മുകളിലാണ്, എന്നെ ഇതൊന്നും ബാധിക്കില്ല നിങ്ങൾ അവിടെ നിന്ന് കുറച്ചോളൂ എന്നായിരിക്കും ചിന്തിക്കുക; ഗോകുൽ പറയുന്നു.

'എന്നാൽ ഞാൻ അത്ര വലിയ ആളൊന്നുമല്ല. ഇത്തരം കമന്റുകൾ ഇടുന്നവർ ഒരു സാധാരണക്കാരനാണ്. അതുകൊണ്ടാണ് എനിക്ക് ചില കമന്റിന് നല്ല ചുട്ട മറുപടി കൊടുക്കാൻ തോന്നുന്നത്. ചിലപ്പോൾ അവരുടെ വീട്ടിൽ കയറി ചെല്ലാനും തോന്നാറുണ്ട്. പക്ഷേ എനിക്ക് അതൊന്നും പറ്റില്ല. മീഡിയാസ് എന്നെ മോശം രീതിയിലേക്ക് അവതരിപ്പിക്കും' ഗോകുൽ കൂട്ടിച്ചേർത്തു.

നേരത്തെ സുരേഷ് ഗോപിയുടെ മകനായതിന്റെ പേരിൽ ഒരുപാട് അവസരങ്ങൾ നഷ്‌ടപെട്ടിട്ടുണ്ടെന്ന് ഗോകുൽ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻറെ മകൻ ആയതുകൊണ്ട് സിനിമയിൽ നിന്നും പലതവണ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അത് എന്നെ നിർത്തിക്കൊണ്ട് പറഞ്ഞിട്ടില്ല. ചിലതൊക്കെ ഞാൻ അറിഞ്ഞിട്ടുണ്ട്. ഒരുപാട് അവസരങ്ങൾ മാറിപ്പോകുന്നത് നമുക്ക് ഊഹിക്കാമല്ലോ എന്നായിരുന്നു ഗോകുലിന്റെ പ്രതികരണം.

നമ്മളെ അങ്ങനെ വെറുതെ വിടുകയില്ലെന്ന് എനിക്ക് മനസിലായി. ഒരു ബന്ധമില്ലെങ്കിലും മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരുണ്ടെന്ന് മനസിലായിട്ടുണ്ട്. അത് പക്ഷേ പ്രത്യക്ഷത്തിൽ ആരും കാണിച്ചിട്ടില്ല. ചിലപ്പോൾ ചവിട്ടിയിട്ടുള്ള ആളുകൾ തന്നെ പിന്നീടൊരു വേദിയിൽ കാണുമ്പോൾ കെട്ടിപ്പിടിക്കുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്‌തത്‌ എനിക്കറിയാം; ഗോകുൽ മനസ് തുറന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+