ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഓപ്പണ്‍ഹെയ്മര്‍; കിലിയന്‍ മര്‍ഫി മികച്ച നടന്‍, സഹനടന്‍ റോബര്‍ട്ട് ഡൗണി
കാലിഫോര്‍ണിയ: 81ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വമ്പന്‍ നേട്ടങ്ങളുമായി ഹോളിവുഡ് ചിത്രം ഓപ്പണ്‍ഹെയ്മര്‍. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രം ഒട്ടുമിക്ക പുരസ്‌കാരങ്ങളും സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്‌കാരം കിലിയന്‍ മര്‍ഫി സ്വന്തമാക്കി. ഓപ്പണ്‍ഹെയ്മര്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയത് മര്‍ഫിയാണ്.
അതേ ചിത്രത്തിലെ പ്രകടനത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. ലൂയിസ് സ്‌ട്രോസ് എന്ന കഥാപാത്രത്തെയാണ് ഡൗണി അവതരിപ്പിച്ചത്. അതേസമയം മികച്ച സംവിധായനുള്ള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളനെ തേടിയെത്തി.
അതേസമയം ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റുമായിരുന്നു ഓപ്പണ്‍ഹെയ്മര്‍. ബാര്‍ബിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റയാന്‍ ഗോസ്ലിംഗുമായിട്ടായിരുന്നു റോബര്‍ട്ട് ഡൗണിയുടെ മത്സരം. നേരത്തെ ബാര്‍ബിയും ഓപ്പണ്‍ഹെയ്മറും ഒരേ ദിവസമായിരുന്നു റിലീസ് ചെയ്തത്. ബാര്‍ബിയും വലിയ വിജയമായിരുന്നു.

അതേസമയം മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ സ്റ്റോണ്‍ സ്വന്തമാക്കി. ബാര്‍ബിയിലെ പ്രകടനത്തിന് മാര്‍ഗരറ്റ് റോബി പുരസ്‌കാരം സ്വന്തമാക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുവര്‍ തിംഗ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എമ്മ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മ്യൂസിക്കല്‍-കോമഡി വിഭാഗത്തിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്.
മികച്ച ടിവി നടനുള്ള പുരസ്‌കാരം റോമന്‍ റോയിക്കാണ്. സക്‌സഷന്‍ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇതേ പരമ്പരയിലെ മറ്റൊരു താരമായ മാത്യു മക്ക്‌ഫെയ്ഡന് മികച്ച സഹതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. സീരീസിനുള്ള പുരസ്‌കാരം ബീഫിനാണ്. മികച്ച നടി, മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങളും ഈ സീരീസ് സ്വന്തമാക്കി. സീരീസുകളിലെ മികച്ച നടിയായി അലി വോങ്ങും നടനായി സ്റ്റീവന്‍ യൂനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ടിവി നടനുള്ള പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജെറമി അലന്‍ വൈറ്റിനാണ് ലഭിച്ചത്. മ്യൂസിക്കല്‍ കോമഡി വിഭാഗത്തിലാണിത്. ദ ബെയറിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അയോ എഡെബിരിക്കും ലഭിച്ചു. ബെയറിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച സീരീസായും ബെയര്‍ തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ഇത്തവണത്തെ അവാര്‍ഡ് ദാന ചടങ്ങില്‍ ബാര്‍ബന്‍ഹെയ്മര്‍ ഇഫക്ട് ഉണ്ടായിരുന്നു. ബാര്‍ബിക്ക് 9 നോമിനേഷനുകളും ഓപ്പണ്‍ഹെയ്മര്‍ക്ക് 8 നോമിനേഷനുകളുമാണ് ലഭിച്ചത്. മാര്‍ട്ടിന്‍ സ്‌കോര്‍സെയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മണ്‍ ഏഴ് നോമിനേഷനുകളും സ്വന്തമാക്കിയിരുന്നു. സക്‌സസഷന്‍ എന്ന പരമ്പരയ്ക്കാണ് ടിവി വിഭാഗത്തില്‍ കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത്. 9 എണ്ണമാണ് ലഭിച്ചത്. ദ ബെയര്‍, ഓണ്‍ലി മര്‍ഡേഴ്‌സ് ഇന്‍ ദ ബില്‍ഡിംഗ് എന്നിവ്ക്ക് അഞ്ച് വീതം നോമിനേഷനുകള്‍ ലഭിച്ചു.












Click it and Unblock the Notifications