ഗൂഡാചാരി സീക്വലില്‍ വില്ലനായി ഇമ്രാന്‍ ഹാഷ്മി, പ്രതിഫലവും മാനം മുട്ടും; വാങ്ങുന്നത് ഇത്ര
ഇമ്രാന്‍ ഹാഷ്മി കരിയറില്‍ വലിയൊരു മാറ്റത്തിനുള്ള ശ്രമത്തിലാണ്. ബോളിവുഡ് സീരീയര്‍ കിസ്സര്‍ എന്ന പേരാണ് ഇമ്രാനുണ്ടായിരുന്നത്. അത് മാറ്റിയെടുക്കാന്‍ കൂടുതല്‍ ഗൗരവമാര്‍ന്ന ചിത്രങ്ങളായിരുന്നു ഇമ്രാന്‍ തിരഞ്ഞെടുത്തത്. അടുത്തിടെ സല്‍മാന്‍ ഖാന്റെ വില്ലനായി ടൈഗര്‍ 3 എന്ന ചിത്രവും ഇമ്രാന്‍ ചെയ്തിരുന്നു. ഇതില്‍ ഇമ്രാന്‍ ഹാഷ്മിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
താരത്തിന്റെ തിരിച്ചുവരവായും ഈ ചിത്രം മാറിയിരുന്നു. മികച്ച വിജയവും ചിത്രം നേടിയിരുന്നു. ഇതിന് ശേഷം മികച്ച വേഷങ്ങളുമായി കളം നിറയുകയാണ് ഇമ്രാന്‍. തെലുങ്ക് സിനിമയില്‍ അടക്കം ഇമ്രാന്‍ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. വമ്പന്‍ ചിത്രങ്ങളാണ് തെലു്കില്‍ റിലീസ് ചെയ്യുന്നത്.

പവന്‍ കല്യാണിനൊപ്പമുള്ള ചിത്രം നേരത്തെ തന്നെ ഇമ്രാന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അഥിവി ശേഷിനൊപ്പമാണ് ഇമ്രാന്റെ അടുത്ത ചിത്രം. നേരത്തെ തെലുങ്കിലെ വമ്പന്‍ ഹിറ്റായി മാറിയ ഗൂഡാചാരിയുടെ രണ്ടാം ഭാഗത്തിലാണ് ഇമ്രാന്‍ ഹാഷ്മി നിര്‍ണായക വേഷത്തില്‍ എത്തുന്നത്. ഗൂഡാചാരിയുടെ സീക്വലില്‍ പ്രധാന വില്ലനായിട്ടാണ് ഇമ്രാന്‍ ഹാഷ്മി അഭിനയിക്കുന്നത്.
2018ലാണ് ഗൂഡാചാരി റിലീസ് ചെയ്യുന്നത്. ചെറിയ ബജറ്റിലായിരുന്നു ഈ ചിത്രം പുറത്തിറക്കിയത്. സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതായിരുന്നു ഗൂഡാചാരിയുടെ പ്രത്യേകത. വമ്പന്‍ ഹിറ്റായി ഇത് മാറിയിരുന്നു. തെലുങ്ക് സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായി പ്രേക്ഷകര്‍ ഇതിനെ വാഴ്ത്തിയിരുന്നു.
അന്യഭാഷകളില്‍ അടക്കം ഈ ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകനായ അഥിവി ശേഷിന്റെ കരിയര്‍ അടക്കം മാറ്റിയ ചിത്രമാണിത്. അതേസമയം ബോളിവുഡില്‍ നിന്ന് പ്രമുഖ താരങ്ങള്‍ തെലുങ്കില്‍ വില്ലന്‍മാരായി തിളങ്ങുന്ന സമയമായതിനാല്‍ ഇമ്രാന്റെ വേഷപകര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
അര്‍ജുന്‍ രാംപാല്‍ ഭഗവന്ത് കേസരിയിലും, സെയ്ഫ് അലി ഖാന്‍ ദേവരയിലും, നവാസുദ്ദീന്‍ സിദ്ദിഖി സൈന്ധവിലും ഗംഭീര പ്രകടനങ്ങള്‍ നടത്തി ശ്രദ്ധ നേടിയിരുന്നു. ഇമ്രാന്‍ ഹാഷ്മിയും അത് ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ പറയുന്നു. അതേസമയം ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് ഇമ്രാന്‍ ഹാഷ്മി വാങ്ങിയിരിക്കുന്നത്.
അദിവി ശേഷിന്റെ വില്ലനാവാന്‍ ഏഴ് കോടി രൂപയാണ് ഇമ്രാന്‍ വാങ്ങുന്നത്. ഒരു ബോളിവുഡ് താരത്തിന് കിട്ടുന്ന റെക്കോര്‍ഡ് പ്രതിഫലം കൂടിയാണിത്. അതേസമയം അണിയറപ്രവര്‍ത്തകര്‍ പ്രതിഫല കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹിന്ദി മാര്‍ക്കറ്റുകളില്‍ കൂടി മികച്ച വിജയം നേടാനുറച്ചാണ് ഗൂഡാചാരി എത്തുന്നത്.
അതിനായിട്ടാണ് ഇമ്രാനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് യുവാക്കളെ ആകര്‍ഷിക്കാനും സഹായിക്കും. ഹിന്ദിയില്‍ നിന്ന് പത്ത് കോടിയില്‍ അധികം കളക്ഷന്‍ നേടാന്‍ ഇമ്രാന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിനയ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ പവന്‍ കല്യാണിന്റെ ചിത്രത്തിലും ഇമ്രാന്‍ വില്ലനായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications