"നിത്യ മേനോനും ആ സൂപ്പർതാരവും പ്രണയത്തിൽ ആണെന്ന് ഗോസിപ്പ്, അയാളുടെ 23 നമ്പറുകൾ ബ്ലോക്ക് ചെയ്‌തു"
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നിത്യ മേനോൻ. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലും വിജയക്കൊടി നാട്ടിയിട്ടുള്ള താരം കൂടിയാണ് അവർ. മലയാളി ആയിരുന്നിട്ടും പക്ഷേ അവർക്ക് മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. കൂടുതലും തമിഴ്, തെലുഗു ഭാഷകളിലാണ് നിത്യ മേനോൻ തന്റെ മികവ് തെളിയിച്ചത്. അതിനിടെ ഒരു തമിഴ് ചിത്രത്തിലൂടെ അവർക്ക് ദേശീയ അവാർഡും സ്വന്തമായി.
കരിയറിൽ ചില വിവാദങ്ങളിലും താരം ചെന്ന് പെട്ടിരുന്നു. വിവാഹിതനായ കന്നഡ സൂപ്പർതാരം കിച്ച സുദീപുമായി പ്രണയത്തിൽ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനിടെ പ്രചരിച്ചെങ്കിലും അതെല്ലാം ഗോസിപ്പുകൾ മാത്രമെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതിന് ശേഷമാണ് റിവ്യൂവർ സന്തോഷ് വർക്കി നിത്യ മേനോന് പ്രണയാഭ്യർത്ഥ നടത്തി രംഗത്ത് വന്നത്. ഒടുവിൽ ഈ വിഷയത്തിൽ പ്രതികരിച്ച് നിത്യ തന്നെ രംഗത്ത് വരികയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ നിത്യ മേനോന്റെ സംഭവബഹുലമായ ജീവിതകഥ തുറന്ന് പറയുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം തുറന്ന് സംസാരിച്ചത്. നിത്യ മേനോനെ അഹങ്കാരി എന്നാണ് മലയാള സിനിമാ ലോകം മുദ്രകുത്തിയതെന്നും അതോടെയാണ് അവർ അന്യഭാഷകളിൽ സജീവമായതെന്നുമാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മലയാള സിനിമയിലൂടെ അല്ലാതെ സിനിമാ രംഗത്തേക്ക് കടന്നുവന്ന് പിന്നീട് മലയാളികളുടെ മനസ് കവർന്ന താരമായിരുന്നു നിത്യ മേനോൻ എന്ന അതിസുന്ദരി. ധിക്കാരി, അഹങ്കാരി, ധാർഷ്ട്യക്കാരി എന്നിങ്ങനെയുള്ള പേരുകൾ ഒക്കെ അവരുടെ തലയിൽ കെട്ടിവച്ച് കൊടുത്ത് പിന്നാലെ ഒരു അപ്രഖ്യാപിത വിലക്ക് കൂടി അവർക്ക് മേൽ കെട്ടിവച്ചു കൊടുത്തതാണ് മലയാള സിനിമ. എന്നാൽ ഈ അലങ്കാരങ്ങളും മറ്റും അവർക്ക് നൽകിയത് മഹാഭാഗ്യമാണ്.
ഇത്തരം കാര്യങ്ങളെല്ലാം ഒരു ഭൂഷണമായിട്ടാണ് അവർ കരുതിയത്. മലയാള സിനിമയിലെ ഏത് സംഘടനയുടെയും വിലക്കുകൾ ബാധിക്കുന്നത് പുരുഷന്മാരായ അഭിനേതാക്കൾക്ക് മാത്രമാണ്. കാരണം അവർക്ക് മറ്റ് ഭാഷകളിൽ പോയി എളുപ്പത്തിൽ വിജയിക്കാൻ കഴിയണമെന്നില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് നടൻ തിലകൻ ചേട്ടന്റേത്. ഇത്രയും കഴിവുണ്ടായിട്ടും വിലക്കുകൾ മൂലം അദ്ദേഹം അനുഭവിച്ച വേദനകളും യാതനകളും മറക്കാൻ കഴിയില്ല.
എന്നാൽ അഭിനയ മികവും സൗന്ദര്യവും ഉണ്ടെങ്കിൽ ഇവിടുത്തെ വിലക്കുകളെ അതിജീവിച്ച് നല്ല നിലയിൽ ശോഭിക്കാൻ പെൺകുട്ടികൾക്ക് സാധിക്കും. അങ്ങനെ ഇവിടുത്തെ വിലക്കുകൾ അതിജീവിച്ച് അതി പ്രശസ്‌തിയിൽ എത്തിയ നടിമാരാണ് മീര ജാസ്‌മിനും നിത്യ മേനോനും ഒക്കെ. ഇവർ രണ്ട് പേരും നേരിടേണ്ടി വന്ന വിലക്കുകൾക്ക് പുല്ലുവിലയാണ് കൽപ്പിച്ചത്. നേരെ മറിച്ച് അഭിനയ ചക്രവർത്തിയായ തിലകൻ ചേട്ടന് അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയും മനസിനെയും തകർത്തു തരിപ്പണമാക്കി.
എട്ട് വയസിൽ തന്നെ ഒരു ഇംഗ്ലീഷ് ചിത്രത്തിൽ ബാലതാരമായാണ് നിത്യ മേനോൻ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് കന്നഡ ചിത്രമായ സെവൻ ഓർ ക്ലോക്കിൽ നായികയായി തുടക്കം കുറിച്ചയാളാണ് നിത്യ മേനോൻ. ജോഷ് എന്ന മറ്റൊരു കന്നഡ സിനിമ വമ്പൻ വിജയം കൊയ്‌തപ്പോൾ അവിടെ നിന്നും അവർ തമിഴിലേക്കും തെലുഗുവിലെക്കും മലയാളത്തിലേക്കും ഒക്കെ ചെന്നുകയറി.
സിനിമകളിൽ നിന്നും അവർ ഒരുപാട് അവാർഡ് കരസ്ഥമാക്കി. സൂര്യ, വിജയ്, ജയം രവി എന്നീ മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ചു. ധനുഷിനൊപ്പമുള്ള തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെ അവർ ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ഇതിനിടയിൽ സ്വന്തമാക്കി. അഹങ്കാരി എന്ന ലേബൽ ചാർത്തി കൊടുത്ത, എഴയലത്ത് അടുപ്പിക്കില്ലെന്ന് മലയാള സിനിമ പറഞ്ഞ നടിയാണ് അവരെന്ന് ഓർക്കണം.
ഓക്കേ കണ്മണി എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ അവർ പ്രശസ്‌ത ആവുകയായിരുന്നു. ഇതിൽ ദുൽഖർ സൽമാൻ ആയിരുന്നു നായകൻ. അതിനിടയിൽ ദുൽഖറിനെയും ചേർത്ത് കൊണ്ടുള്ള ഗോസിപ്പുകൾ കാര്യമായി തന്നെ ഉയരാൻ തുടങ്ങി. അതിനെ കുറിച്ച് നിത്യ മേനോൻ പറഞ്ഞത്, ദുൽഖർ എന്നോട് വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കും, ആ പറയുന്നത് മുഴുവൻ ആവട്ടെ അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കുറിച്ച് മാത്രമാണ്.
ദുൽഖർ തന്നെ ഉപദേശിക്കാറുണ്ടെന്നും എത്രയും പെട്ടെന്ന് ഒരു വിവാഹമൊക്കെ കഴിച്ച് കുടുംബജീവിതം നയിക്കണമെന്ന് പറയാറുണ്ടെന്നും നിത്യ മേനോൻ വെളിപ്പെടുത്തി. ഒട്ടും യാഥാർഥ്യമില്ലാത്ത ഈ ഗോസിപ്പ് അവരെ വല്ലാതെ വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കന്നഡ നടൻ സുദീപുമായി പ്രണയത്തിൽ ആണെന്ന തരത്തിലുള്ള ഗോസിപ്പുകൾ വ്യാപകമായി ഉയർന്നുവന്നിരുന്നു. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു.
അവർ ഒരുമിച്ച് ചുറ്റിക്കറങ്ങുന്നതിന്റെ ചിത്രങ്ങൾ പാപ്പരാസികൾ പരസ്യമാക്കിയിരുന്നു. അത് മാത്രമല്ല ആ സമയത്ത് സുദീപ് തന്റെ ഭാര്യയുമായി ബന്ധം വേർപെടുത്തുകയും ചെയ്‌തു. ഇത് അവർ തമ്മിലുള്ള ഗോസിപ്പുകൾക്ക് ആഴം കൂട്ടി. എന്നാൽ ഈ വാർത്തകൾ ഒന്നും നിത്യ മേനോൻ ഗൗനിച്ചതുമില്ല കാര്യമായി എടുത്തുമില്ല, അവർ അതിനെ മുഴുവൻ തള്ളി കളയുകയാണ് ഉണ്ടായത്. അതിനവർ പറഞ്ഞ കാരണം, അദ്ദേഹവുമായി ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ മാത്രമാണ് എന്നാണ്.
നിത്യ മേനോനെ കുറിച്ച് പറയുകയാണെങ്കിൽ സ്വന്തം അഭിപ്രായം തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത വ്യക്തിയാണ് അവർ. അവർക്ക് സിനിമയിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന ഒരു പ്രണയത്തെ കുറിച്ചും അത് തകർന്നതിനെ കുറിച്ചുമൊക്കെ അവർ തന്നെ അഭിമുഖങ്ങളിലൂടെ ഒക്കെയായി തുറന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ നിത്യ മേനോന്റെ എല്ലാ ആരാധകരെയും അമ്പരപ്പിച്ചു കൊണ്ടാണ് ഒരു കാമുകൻ പ്രത്യക്ഷപ്പെട്ടത്. കേരളത്തിൽ മാത്രമല്ല ആന്ധ്രയിലും കർണാടകയിലും തമിഴ്‌നാട്ടിലും ഒക്കെ ആ വാർത്താ കാട്ടുതീ പോലെ പടർന്നു. നിത്യ മേനോന്റെ ആരാധകർ എല്ലാവരും ആ വാർത്ത സസൂക്ഷ്‌മം കേട്ടിരുന്നു. മലയാളി ആയ സന്തോഷ് വർക്കി എന്ന് പേരുള്ള ആറാട്ടണ്ണനായിരുന്നു ആ കഥയിലെ നായകൻ.
നിത്യ മേനോൻ പോലും അറിയാതെ നിത്യയെ നിത്യേന ജീവന് തുല്യം സ്നേഹിച്ചുകൊണ്ടിരുന്ന വൺ സൈഡ് കാമുകൻ. നിത്യയുടെ ഷൂട്ടിംഗ് നടക്കുന്ന ഊട്ടിയിലും കൊടൈക്കനാലിലും മൂന്നാറിലും ഒക്കെ അയാൾ പ്രേമപരവശനായി അലഞ്ഞു. നിത്യയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് തന്റെ ഇഷ്‌ടം ഇയാൾ അറിയിച്ചിരുന്നു. നിരന്തരം അവരെ ശല്യപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇയാളുടെ നിരന്തര വിളികളിൽ നിന്ന് രക്ഷ നേടാനായി 23 വിവിധ നമ്പറുകളാണ് ബ്ലോക്ക് ചെയ്‌തത്. ഏതാണ്ട് 6 മാസക്കാലം അവർക്ക് ഈ ശല്യം സഹിക്കേണ്ടി വന്നിരുന്നുവെന്ന് നിത്യ വെളിപ്പെടുത്തിയിരുന്നു. ഇതേ ആറാട്ടണ്ണൻ സ്ത്രീകളെ കുറിച്ച് മോശമായി പറഞ്ഞതിന്റെ പേരിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ടല്ലോ.
ഇവിടെയാണ് നിത്യ മേനോന്റെ വിശാല മനസിനെ കാണേണ്ടത്. അവർ ഒന്ന് മനസ് വച്ചിരുന്നെങ്കിൽ ആറാട്ടണ്ണൻ ആന്ധ്രയിലെയോ കർണാടകയിലെയോ ജയിലിൽ സ്ഥിര താമസക്കാരനായ മാറുമായിരുന്നു. നിരീശ്വര വാദികളായ അച്ഛനമ്മമാരുടെ ഈ മകൾ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. പ്രൊഡ്യൂസ്‌ഴ്‌സ് അസോസിയേഷന്റെ ഈഗോ കാരണമാണ് തനിക്ക് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നതെന്ന് നിത്യ ഒരിക്കൽ പറഞ്ഞിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില് ഒരുവന് വിജയ്; പേരമ്പൂരില് കോടികള് ചെലവിട്ട് വീട്, സര്വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications