'പ്രഭുവും ഖുശ്ബുവുംഅടുപ്പത്തിലെന്ന് ഗോസിപ്പ്, ശിവാജി ഇടപെട്ടു, മക്കൾ തമ്മിൽ സ്വത്ത് തർക്കം'; അഷ്‌റഫ്
തെന്നിന്ത്യൻ സിനിമയിലെ താര രാജാവ് തന്നെയായിരുന്നു ശിവാജി ഗണേശൻ. നടികർ തിലകം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം തമിഴ് സിനിമയിലെ തിളങ്ങുന്ന താരമായിരുന്നു. എംജിആർ-ശിവാജി കാലഘട്ടം തമിഴ് സിനിമാ ചരിത്രത്തിൽ എന്നും മികച്ചു നിൽക്കുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു. ഇരുവരും സിനിമയിൽ സജീവമായ ആ സമയത്ത് മലയാളത്തിലെ പ്രേം നസീർ-സത്യൻ എന്നീ ദ്വയങ്ങളെ പോലെ തന്നേയായിരുന്നു.
ശിവാജിയുടെ കുടുംബവും സിനിമയിൽ കഴിവ് തെളിയിച്ചവരാണ്. മക്കളായ റാം കുമാർ, പ്രഭു എന്നുവരും കൊച്ചുമക്കളും ഒക്കെ സിനിമയിൽ സജീവമാണ്. പ്രഭുവാകട്ടെ ഒരുകാലത്ത് സൂപ്പർ സ്‌റ്റാർ പദവിയോളം എത്തിയ നടനുമായിരുന്നു. എന്നാൽ ഇടക്കാലത്ത് തുടർ പരാജയങ്ങളും വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വന്ന വീഴ്‌ചയും ഒക്കെ അദ്ദേഹത്തിന് തിരിച്ചടിയായി. എങ്കിലും മികച്ച വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു.

ഇപ്പോഴിതാ ശിവാജി ഗണേശന്റെ മക്കളായ റാം കുമാറും പ്രഭുവും തമ്മിലുള്ള സ്വത്ത് തർക്കത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് കുടുംബം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയെങ്കിലും ഇപ്പോൾ സഹോദരങ്ങൾ തമ്മിൽ തർക്കത്തിൽ ആണെന്നും മുൻപ് പ്രഭുവും ഖുശ്ബും തമ്മിൽ അടുപ്പമുണ്ടെന്ന് പറഞ്ഞതും ഒക്കെ എടുത്ത് പറയുകയാണ് ഇപ്പോൾ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
നടൻ ശിവാജി ഗണേശന്റെ മരണശേഷം മക്കൾ തമ്മിലുണ്ടായ പ്രശ്‌നങ്ങൾ അവസാനം കോടതി കയറി ഇരിക്കുകയാണ്. അതിലേക്ക് വഴി തെളിച്ച കാര്യങ്ങളിലേക്ക് കടന്നുചെല്ലാം. ഫാസിൽ സംവിധാനം ചെയ്‌ത വർഷം പതിനാറ് എന്ന തമിഴ് സിനിമ ടികെ എന്നറിയപ്പെടുന്ന തിരുനൽവേലി, കന്യാകുമാരി പിന്നെ കേരളം എന്നിവിടങ്ങളിൽ ഞാൻ ആയിരുന്നു വിതരണം ചെയ്‌തത്. ആ സമയത്ത് സൂപ്പർ ഗുഡ് ചൗധരി സാറിന്റെ ഓഫിസിൽ വച്ച് മീഡിയേറ്റർ ശരത് ചന്ദ്രൻ മറ്റൊരു സിനിമയുടെ കാര്യം പറഞ്ഞു.
ചിന്നത്തമ്പി ആയിരുന്നു ആ സിനിമ. അന്ന് പ്രഭുവിനെ അധികമാർക്കും കേരളത്തിൽ അറിയാതിരുന്ന സമയമാണ്. വെറും ഒന്നര ലക്ഷം രൂപയ്ക്ക് കേരളത്തിൽ വിതരണത്തിന് എടുക്കാൻ അവർ പറഞ്ഞു. ഞാൻ ആലപ്പുഴയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെയുള്ള വിതരണക്കാരൻ ആ ചിത്രം എടുക്കേണ്ടെന്ന് പറഞ്ഞു. പ്രഭുവിനെ ആർക്കും അറിയാതിരുന്നതാണ് കാരണം. എന്നാൽ പിൽക്കാലത്ത് ആ സിനിമ കേരളത്തിൽ സർവകാല റെക്കോർഡ് സ്വന്തമാക്കി കോടികൾ വാരി, പാട്ടുകളും ഹിറ്റായി.
അന്ന് ആ പടം എടുത്തിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ അടിമുറി മാറിയേനെ. ഇനി അത് പറഞ്ഞിട്ട് കാര്യമല്ല. പ്രഭുവിന് ചിന്നത്തമ്പിയുടെ റിലീസോട് കൂടി വലിയ തിരക്കായി. അവിടെ നിന്നാണ് കരിയർ മാറുന്നത്. റാംജി റാവു സ്‌പീക്കിംഗ് തമിഴ് റീമേക്ക് ചെയ്യാൻ പ്രഭുവിനെ ഫാസിൽ ക്ഷണിച്ചു. അന്ന് മറ്റൊരു ചിത്രത്തിന്റെ ഷൂട്ട് ഒഴിവാക്കിയാൽ പ്രഭു വന്നത്. പക്ഷേ പടം വിചാരിച്ചത് പോലെ അവിടെ ഓടിയില്ല, പൊട്ടിപ്പോയി.
മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ പിന്നീട് പ്രഭു അഭിനയിക്കുകയുണ്ടായി. ചിന്നത്തമ്പിക്ക് ശേഷം പല ചിത്രങ്ങളിലും ഖുശ്ബുവും പ്രഭുവും നായികാ നായകന്മാരായി അഭിനയിച്ചു. അതോട് കൂടി അവർ തമ്മിൽ അടുപ്പത്തിൽ ആണെന്ന് ഗോസിപ്പുകൾ എല്ലായിടത്തും പരന്നു. സിനിമാ വാർത്തകളിൽ എല്ലാം നിറഞ്ഞു. അത് പ്രഭുവിന്റെ കുടുംബജീവിതത്തെ ഉലച്ചു. ഒടുവിൽ അദ്ദേഹം ഇടപെട്ടാണ് അതിന് അന്ത്യം കുറിച്ചത്.
സിനിമാ നിർമ്മാണത്തിന് എടുത്ത വായ്‌പ തിരിച്ചടക്കാത്ത കേസിൽ പ്രഭു മദ്രാസ് കോടതിയിൽ ഹാജരായി. അന്നൈ ഇല്ലം എന്ന ബംഗ്ലാവ് സഹോദരങ്ങൾ തമ്മിലെ ധാരണ പ്രകാരം തനിക്ക് അവകാശപ്പെട്ടതാണ് എന്ന് അദ്ദേഹം അറിയിച്ചു. സഹോദരന്റെ കടമല്ലേ എന്ന് കോടതി ചോദിച്ചപ്പോൾ മറ്റാരുടെയും ബാധ്യത ഏറ്റെടുക്കാൻ തനിക്ക് താൽപര്യമില്ല എന്നാണ് പ്രഭു പറഞ്ഞത്. പണത്തേക്കാൾ വലുതല്ലലോ കുടുംബവും ബന്ധവും എല്ലാം.












Click it and Unblock the Notifications