പവര്‍ കാണിച്ച് മഹേഷ് ബാബു, ബോക്‌സോഫീസ് കത്തിച്ച് ഗുണ്ടൂര്‍ കാരം; ഫസ്റ്റ് ഡേ കളക്ഷന്‍ ഇത്ര
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളിലൊന്നാണ് മഹേഷ് ബാബു. തുടര്‍ച്ചയായ ഹിറ്റുകളുമായി കുതിക്കുകയാണ് മഹേഷ്. അവസാനം ഇറങ്ങിയ സര്‍ക്കാരു വാരി പാട്ട പോലും ബോക്‌സോഫീസ് പ്രകമ്പനമുണ്ടാക്കിയിരുന്നു. എന്നാല്‍ ടോളിവുഡ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് മഹേഷിന്റെ പുതിയ ചിത്രം ഗുണ്ടൂര്‍ കാരം റിലീസ് ചെയ്യുന്നത്. വലിയ പ്രതീക്ഷകള്‍ ചിത്രത്തിനുണ്ട്.
ഈ ചിത്രം മികച്ച വിജയം നേടിയാല്‍ മാത്രമേ ടോളിവുഡിന് ഈ വര്‍ഷം നിലനില്‍പ്പുള്ളൂ. എന്നാല്‍ മഹേഷ് പ്രേക്ഷകരുടെ വിശ്വാസം കാത്തുവെന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗുകളില്‍ ഒന്ന് നേടിയിരിക്കുകയാണ് ഗുണ്ടൂര്‍ കാരം.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹേഷിന്റെ പുതിയൊരു ചിത്രം റിലീസിനെത്തിയത്. തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധാകനായ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രോഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗുണ്ടൂര്‍ കാരം ആദ്യ ദിനത്തില്‍ തന്നെ ഏകദേശം 50 കോടി കളക്ട് ചെയ്തിരിക്കുകയാണ്.
ഈ വര്‍ഷം ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിംഗാണിത്. കഴിഞ്ഞ വര്‍ഷവും ഏറ്റവും വലിയ ഓപ്പണിംഗ് തെലുങ്ക് ചിത്രത്തിനായിരുന്നു. പ്രഭാസിന്റെ സലാറായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രം. ഏറ്റവും വലിയ ഹിറ്റും സലാര്‍ തന്നെയായിരുന്നു.
തെലുങ്കില്‍ 74.67 ശതമാനമായിരുന്നു ഗുണ്ടൂര്‍ കാരത്തിന്റെ ഒക്ക്യുപ്പെന്‍സി. വിജയവാഡ, ഗുണ്ടൂര്‍ പോലുള്ള നഗരങ്ങളില്‍ 99 ശതമാനമായിരുന്നു ചിത്രത്തിന് ലഭിച്ച ഒക്ക്യൂപ്പെന്‍സി. അഡ്വാന്‍സ് ബുക്കിംഗില്‍ അടക്കം ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 44.05 കോടിയാണ് ഗുണ്ടൂര്‍ കാരം കളക്ട് ചെയ്തത്.
കര്‍ണാടകയില്‍ നിന്ന് 4.5 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 50 ലക്ഷവും, ബാക്കിയെല്ലാം ചേര്‍ത്ത് 50 ലക്ഷവും ചിത്രം നേടിയെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ അഡ്വാന്‍സില്‍ 11.5 കോടി രൂപയാണ് റിലീസിന് ഒരു ദിവസം മുമ്പ് വരെ ചിത്രം നേടിയിരുന്നു. ആന്ധ്രയില്‍ നിന്ന് അഡ്വാന്‍സില്‍ 3.35 കോടിയും, കര്‍ണാടകത്തില്‍ നിന്ന് 2.04 കോടിയും തെലങ്കാനയില്‍ നിന്ന് 10.79 കോടിയും ചിത്രം കളക്ട് ചെയ്തിരുന്നു.
മഹേഷ് ബാബുവിന്റെ ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ അത്രത്തോളമുണ്ടായിരുന്നു. വെങ്കിടേഷിന്റെ സൈന്ധവ്, നാഗാര്‍ജുനയുടെ നാ സാമി രംഗ, ഹനുമാന്‍ തുടങ്ങിയ റിലീസുകളോട് ക്ലാഷ് വെച്ചാണ് ഗുണ്ടൂര്‍ കാരം തിയേറ്ററിലെത്തിയത്. എന്നിട്ടും മഹേഷ് ബാബു ചിത്രം വമ്പന്‍ കളക്ഷനാണ് ആദ്യ ദിനത്തില്‍ തന്നെ സ്വന്തമാക്കിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം കളക്ഷന്‍ റെക്കോര്‍ഡിടുമെന്നാണ് പ്രതീക്ഷ. സംക്രാന്തി അവധിയുള്ളതും അണിയറപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.












Click it and Unblock the Notifications