ഗുണ്ടൂര്‍ കാരം ബോക്‌സോഫീസ് കത്തിക്കും, മഹേഷിന് മാത്രമല്ല ജയറാമിനും വന്‍ പ്രതിഫലം; വാങ്ങിയത് ഇത്ര
തെലുങ്കില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണ് മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷും സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസും ഒന്നിക്കുന്ന ചിത്രമാണിത്. സംക്രാന്തി റിലീസായി ജനുവരി 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. നിലവില്‍ തെലുങ്ക് സിനിമയിലെ ടോപ് ടു ഡയറക്ടര്‍മാരിലൊരാണ് ത്രിവിക്രം. മഹേഷിനെ വെച്ച് അത്തഡു, കലേജ, തുടങ്ങിയ മികവുറ്റ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് ത്രിവിക്രം.
പവന്‍ കല്യാണിന്റെ അത്താരിന്തികി ദാരേഡി, ജൂനിയര്‍ എന്‍ടിആറിന്റെ അരവിന്ദ സമേത, അല്ലു അര്‍ജുന്റെ അല വൈകുന്തപുരമുലോ തുടങ്ങിയ തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകള്‍ ത്രിവിക്രമില്‍ നിന്ന് പിറന്നവയാണ്. അതുകൊണ്ട് ഗുണ്ടൂര്‍ കാരത്തില്‍ പ്രതീക്ഷയേറെയാണ്.

മഹേഷ് ബാബുവിന്റെ മാസ് ആക്ഷന്‍ ലുക്ക് തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഗുണ്ടൂര്‍ കാരത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായിരിക്കുകയാണ്. തമന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീലീലയാണ് ഗുണ്ടൂര്‍ കാരത്തിലെ നായിക. മലയാളത്തില്‍ നിന്നും ജയറാമും ചിത്രത്തില്‍ നിര്‍ണായകമായ വേഷം ചെയ്യുന്നുണ്ട്.
നേരത്തെ ത്രിവിക്രമിന്റെ തന്നെ അല വൈകുന്തപുരമുലോയില്‍ അല്ലു അര്‍ജുന്റെ പിതാവിന്റെ റോളിലായിരുന്നു ജയറാം അഭിനയിച്ചത്. അതേസമയം ഗുണ്ടൂര്‍ കാരത്തിന്റെ ട്രെയിലര്‍ ജനുവരി ആറിന് പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഹൈദരാബാദിലെ യൂസഫ്ഗുഡ പോലീസ് ഗ്രൗണ്ട്‌സിലാണ് ട്രെയിലര്‍ ലോഞ്ചിംഗ് പരിപാടികള്‍ നടക്കുക.
മെഗാ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 200 കോടിയാണ് ഗുണ്ടൂര്‍ കാരത്തിന്റെ ബജറ്റ്. ഹാരിക ഹാസിനി ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ബജറ്റില്‍ നല്ലൊരു ഭാഗവും പോകുന്നത് താരങ്ങളുടെ പ്രതിഫലത്തിന് വേണ്ടിയാണ്.
മഹേഷ് ബാബുവിനും ജയറാമിനുമെല്ലാം എത്രയാണ് ചിത്രത്തില്‍ നിന്ന് ലഭിച്ച പ്രതിഫലമെന്ന് നോക്കാം. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരം കൂടിയായ മഹേഷ് ബാബുവാണ് ചിത്രത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത്. 78നും 80 കോടിക്കും ഇടയിലാണ് താരം പ്രതിഫലം വാങ്ങിയത്. ഇത് മഹേഷ് ബാബു ഒരു ചിത്രത്തിനായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൂടിയാണ്.
നിലവിലെ തെലുങ്കിലെ യുവനടിമാരില്‍ ഏറ്റവും ജനപ്രീതിയുള്ള ശ്രീലീലയാണ് ചിത്രത്തിലെ നായിക. പൂജ ഹെഗ്‌ഡെയ്ക്ക് പകരമാണ് ചിത്രത്തില്‍ ശ്രീലീല നായികയായത്. നാല് കോടിയാണ് നടിക്ക് ലഭിച്ചിരിക്കുന്ന പ്രതിഫലം. ഇതും ഉയര്‍ന്ന പ്രതിഫലമാണ്. നടി മീനാക്ഷി ചൗധരി നായികാ പ്രാധാന്യമുള്ള ഒരു റോള്‍ ചിത്രത്തില്‍ ചെയ്യുന്നുണ്ട്. രണ്ട് കോടിയാണ് നടി വാങ്ങിയത്.
ജഗപതി ബാബു ഒന്നര കോടിയും, പ്രകാശ് രാജ് ഒരു കോടി രൂപയുമാണ് പ്രതിഫലമായി വാങ്ങിയത്. അതേസമയം ജയറാമിന് ചിത്രത്തില്‍ പ്രതിഫലമായി ലഭിച്ചത് 60 ലക്ഷം രൂപയാണ്. ബ്രഹ്‌മാനന്ദത്തിന് രണ്ട് കോടിക്കിടയിലാണ് പ്രതിഫലം. രമ്യ കൃഷ്ണയ്ക്ക് 50 ലക്ഷവും, സുനിലിന് 60 ലക്ഷവുമാണ് പ്രതിഫലമായി ലഭിച്ചത്.












Click it and Unblock the Notifications