ഗുണ്ടൂര്‍ കാരം സംക്രാന്തി ഇങ്ങെടുക്കും; ബ്ലോക്ബസ്റ്റര്‍ ഉറപ്പിച്ചു, അഡ്വാന്‍സില്‍ വാരിയത് കോടികള്‍
പൊങ്കല്‍-സംക്രാന്തി ആഘോഷങ്ങള്‍ക്കായി ദക്ഷിണേന്ത്യന്‍ സിനിമാ മേഖല തയ്യാറെടുത്തിരിക്കുകയാണ്. ഇതില്‍ തെലുങ്ക് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുണ്ടൂര്‍ കാരം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ബാബു മാസ് ചിത്രവുമായി ആരാധകര്‍ക്കിടയിലേക്ക് തിരിച്ചെത്തുകയാണ്.
തെലുങ്ക് സിനിമയിലെ തന്നെ നിലവിലെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ് മഹേഷ് ബാബു. അതുകൊണ്ട് ആരാധകര്‍ ഗുണ്ടൂര്‍ കാരത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. തെലുങ്കിലെ ഏറ്റവും പോപ്പുലറായ സംവിധായകന് ത്രിവിക്രം ശ്രീനിവാസാണ് ഈ ചിത്രമെടുക്കുന്നത്. അല്ലു അര്ജുന് അല വൈകുന്തപുരമുലോ എന്ന മെഗാ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം.

ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി മണിക്കൂറുകള്‍ കൊണ്ട് 83.83 ലക്ഷത്തിന്റെ ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ സുപ്രധാന റിലീസാണ് ഗുണ്ടൂര്‍ കാരം. അടുത്ത ദിവസത്തിനുള്ളില്‍ ഇരട്ടിയായി ടിക്കറ്റ് വില്‍പ്പന ഉയരുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
40 മില്യണ്‍ കാഴ്ച്ചക്കാരാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പ്രഭാസിന്റെ സലാറിന്റെ റെക്കോര്‍ഡാണ് ഗുണ്ടൂര്‍ കാരം മറികടന്നിരിക്കുന്നത്. അതേസമയം അഞ്ച് ചിത്രങ്ങളാണ് ഒരുമിച്ച് ഇറങ്ങുന്നത്. എന്നാല്‍ എല്ലാത്തിനെയും മറികടന്നാണ് ഗുണ്ടൂര്‍ കാരം മുന്നേറുന്നത്. നിലവില്‍ തെലുങ്ക് വേര്‍ഷന്‍ മാത്രമാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വമ്പന്‍ റിലീസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അഡ്വാന്‍സും അവിടെ വളരെ കൂടുതലാണ്.
അതേസമയം വിദേശ മാര്‍ക്കറ്റുകളിലെ ഓപ്പണിംഗ് അമ്പരപ്പിക്കുന്ന തരത്തിലാണ്. റെക്കോര്‍ഡ് ഓപ്പണിംഗ് വിദേശത്ത് ചിത്രത്തിനുണ്ടാവുമെന്ന് ഉറപ്പാണ്. നോര്‍ത്ത് അമേരിക്കയിലെ അഡ്വാന്‍സ് 80 ലക്ഷം കടന്നിരിക്കുകയാണ്. 1.5 മില്യണ്‍ ആദ്യ ദിനത്തിലെ പ്രീമിയറുകളില്‍ നിന്ന് നേടുമെന്നാണ് കരുതുന്നത്. ആദ്യ ദിനത്തിലെ ഓപ്പണിംഗ് എല്ലാ റെക്കോര്‍ഡുകളെയും മറികടക്കാനും സാധ്യതയുണ്ട്.
പ്രീമിയറും അഡ്വാന്‍സും ചേര്‍ത്ത് 95 ലക്ഷത്തോളമുണ്ട് ആദ്യ ദിനത്തിലെ അഡ്വാന്‍സ്. നിരവധി ഷോകളും അതുപോലെ അടുത്ത ദിവസങ്ങളിലായി കൂടുതലായി ലഭിക്കും. ചിത്രത്തിന്റെ റിപ്പോര്‍ട്ട് മികച്ചതാണെങ്കില്‍ കൂടുതല്‍ കളക്ഷനും യുഎസ്സില്‍ നിന്ന് ലഭിക്കും. മഹേഷ് ബാബുവാണ് യുഎസ്സില്‍ ഏറ്റവും വലിയ തെലുങ്ക് സൂപ്പര്‍ താരം.
ഓസ്ട്രേലിയയിലും ബ്രിട്ടനിലും വമ്പന്‍ അഡ്വാന്‍സാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 25 ലക്ഷത്തിന് മുകളില്‍ അഡ്വാന്‍സ് ഉണ്ടെന്നാണ് സൂചന. അതായത് ഇതുവരെ 10 കോടിയുടെ പ്രീ സെയില്‍സാണ് ചിത്രത്തിന് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ ഓപ്പണിംഗും ആരംഭിക്കും.
ആദ്യ ദിനത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ തന്നെ ചിത്രം റിലീസ് ചെയ്തേക്കും. 3 മുതല്‍ മൂന്നര മില്യണ്‍ വരെ ആദ്യ ദിനത്തില്‍ തന്നെ വിദേശത്ത് നിന്ന് ചിത്രം കളക്ട് ചെയ്തേക്കും. മുപ്പത് കോടിയില്‍ അധികം രൂപ വരുമിത്. വെങ്കിടേഷിന്റെ സൈന്ധവ്, നാഗാര്‍ജുനയുടെ നാ സാമി രംഗ, ഹനുമാന് എന്നിവ സംക്രാന്തി റിലീസായി തിയേറ്ററില്‍ എത്തുന്നുണ്ട്. g
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications