രാജുവേട്ടന്‍ മാസാണ്, അടുത്ത 50 കോടി ലോഡിംഗ്? ഗുരുവായൂര്‍ അമ്പലനടയില്‍ 3 ദിവസത്തില്‍ നേടിയത് ഇത്ര
മലയാള സിനിമയില്‍ ഇപ്പോള്‍ പൃഥ്വിരാജ് യുഗമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ആടുജീവിതത്തിലൂടെ മലയാള സിനിമയുടെ സീന്‍ തന്നെ മാറ്റിയ പൃഥ്വിരാജിന് അടുത്തൊരു ഹിറ്റ് കൂടിയാണ് തേടിയെത്താന്‍ പോകുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രം ഗുരുവായൂര്‍ അമ്പലനടയില്‍ വമ്പന്‍ താരനിരയുമായിട്ടാണ് റിലീസ് ചെയ്തത്.
ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു പോലുള്ള വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മികച്ച റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. അതുപോലെ തന്നെ പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. കേരള ബോക്‌സോഫീസില്‍ വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് സിനിമ കൂടിയാണ് പിറക്കാന്‍ പോകുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ വമ്പന്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു വിവാഹ ചിത്രം കൂടിയാണ്. കുറച്ചുകാലത്തിന് ശേഷം പൃഥ്വിരാജ് കോമഡി ചെയ്ത് കൈയ്യടി വാങ്ങിയ റോള്‍ കൂടിയാണിത്. പ്രമുഖ എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ദിവസം കൊണ്ട് മുപ്പത് കോടിയാണ് ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിരിക്കുന്നത്.
അത് ഒരു കുടുംബ ചിത്രത്തിന് ലഭിക്കുന്ന വമ്പന്‍ കളക്ഷന്‍ കൂടിയാണിത്. നേരത്തെ ആടുജീവിതം 160 കോടിക്ക് മുകളില്‍ നേടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബോക്‌സോഫീസില്‍ തരംഗമായിരുന്നു ആ ചിത്രം. അതിന് ശേഷം മറ്റൊരു ബ്ലോക്ബസ്റ്റര്‍ കൂടിയാണ് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ഈ ചിത്രത്തിലൂടെ നേടാന്‍ പോകുന്നത്.
മികച്ച ഓപ്പണിംഗാണ് ഗുരുവായൂര്‍ അമ്പലനടയ്ക്ക് ലഭിച്ചത്. കുടുംബ ചിത്രമായിട്ടും മികച്ച പ്രേക്ഷാഭിപ്രായത്തില്‍ ആദ്യ ദിനത്തില്‍ 3.7 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ മികച്ച രണ്ട് ഓപ്പണിംഗും ഇതോടെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. രണ്ടാം ദിവസം കളക്ഷന്‍ വീണ്ടും ഉയരുന്നതാണ് കണ്ടത്. 3.8 കോടിയായി കളക്ഷന്‍ രണ്ടാം ദിനത്തില്‍ വര്‍ധിച്ചു.
മൂന്നാം ദിവസമായ ശനിയാഴ്ച്ച എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് ചിത്രം 5 കോടിയാണ് കേരള ബോക്‌സോഫീസില്‍ നിന്ന് നേടിയത്. 12.5 കോടിയാണ് കേരളത്തില്‍ നിന്ന് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്നാകെ ചിത്രം 14.45 കോടിയും നേടി. ഓവര്‍സീസ് കളക്ഷന്‍ 15.55 കോടിയാണെന്ന് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു.
നാലാം ദിനമായ ഞായറാഴ്ച്ച ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 6.30 കോടി ചിത്രം നേടിയുമെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഏകദേശ കണക്കാണെന്നും അന്തിമ കണക്കില്‍ മാറ്റം വരാമെന്നും ഇവര്‍ പറയുന്നു. അതേസമയം ഇതോടെ കേരള ബോക്‌സോഫീസില്‍ നിന്ന് ചിത്രം 18.80 കോടി സ്വന്തമാക്കും.
ആദ്യ വാരാന്ത്യം കഴിയുമ്പോഴേക്കും ഗുരുവായൂര്‍ അമ്പലനടയില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കും. നാലാം ദിനത്തില്‍ 76.40 ശതമാനമാണ് വൈകീട്ടത്തെ ഷോകളുടെ ഒക്ക്യുപ്പെന്‍സി. നിര്‍ണായകമായ മണ്ടേ ടെസ്റ്റും കൂടി പാസായാല്‍ ചിത്രം ബ്ലോക്ബസ്റ്റര്‍ ആവുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications