സംക്രാന്തി റിയല്‍ വിന്നറായി ഹനുമാന്‍, വരലക്ഷ്മിയേക്കാള്‍ പ്രതിഫലം തേജയ്ക്ക്; വാങ്ങിയത് ഇത്ര
സംക്രാന്തി-പൊങ്കല്‍ റിലീസുകളില്‍ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രമായിരുന്നു ഹനുമാന്‍. വലിയ സംവിധായകനോ താരനിരയോ ചിത്രത്തിനുണ്ടായിരുന്നില്ല. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം, വെങ്കിടേഷിന്റെ സൈന്ധവ്, നാഗാര്‍ജുനയുടെ നാ സാമി രംഗ എന്നീ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ഹനുമാന്‍ റിലീസ് ചെയ്തത്.
തമിഴില്‍ നിന്ന് അയലാനും, ക്യാപ്റ്റന്‍ മില്ലറും ഹനുമാന് വെല്ലുവിളിയായി ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ ചിത്രങ്ങളെയും മറികടന്ന് ബ്ലോക്ബസ്റ്റര്‍ ആയിരിക്കുകയാണ് ഈ ചിത്രം. പ്രതിദിന കളക്ഷനില്‍ ഗുണ്ടൂര്‍ കാരത്തെയും മറികടക്കാന്‍തുടങ്ങിയിരിക്കുകയാണ് ചിത്രം. തെലുങ്കില്‍ മാത്രമല്ല ഹിന്ദിയില്‍ ചിത്രം വലിയ തരംഗമായി മാറിയിരിക്കുകയാണ്.

റിലീസ് ചെയ്ത് അഞ്ചാം ദിനം ചിത്രം 12.75 കോടിയാണ് ചിത്രം കളക്ട് ചെയ്തതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ട്രാക്കറായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ദിനം എട്ട് കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. നാലാം ദിനത്തില്‍ 15 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇത് ആദ്യ തിങ്കളാഴ്ച്ചയായിരുന്നു.
ഞായറാഴ്ച്ച 16 കോടിയും ചിത്രം കളക്ട് ചെയ്തിരുന്നു. ഇതുവരെ 68 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. വൈകാതെ തന്നെ ചിത്രം നൂറ് കോടി ക്ലബില്‍ കയറുമെന്ന് ഉറപ്പാണ്. ഹിന്ദിയില്‍ നിന്നും ചിത്രം നല്ല കളക്ഷന്‍ നേടുന്നതിനാല്‍ മൊത്തം കളക്ഷനില്‍ ഗുണ്ടൂര്‍ കാരത്തെ മറികടക്കാനും സാധ്യതയുണ്ട്. 68 ശതമാനം ഒക്ക്യുപ്പെന്‍സിയും ചിത്രത്തിനുണ്ട്.
അതേസമയം ഗുണ്ടൂര്‍ കാരം അഞ്ചാം ദിനത്തില്‍ 11 കോടിയാണ് കളക്ട് ചെയ്തത്. ഇതുവരെ 94 കോടിയാണ് ഇന്ത്യയില്‍ നിന്ന് ചിത്രം കളക്ട് ചെയ്തത്. അതേസമയം ആഗോള തലത്തില്‍ ഹനുമാന്‍ നൂറ് കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇതുവരെ 112 കോടിയാണ് ചിത്രം ആഗോള തലത്തില്‍ കളക്ട് ചെയ്ത്. ഹനുമാന്‍ യുഎസ്സിലെ 430 സ്‌ക്രീനുകളില്‍ നിന്നായി 19 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ തമിഴില്‍ നിന്നും പ്രമുഖ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. 50 കോടി ബജറ്റിലാണ് ഹനുമാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗുണ്ടൂര്‍ കാരത്തേക്കാള്‍ എത്രയോ ചെറിയ ബജറ്റാണിത്.
അതേസമയം ചിത്രത്തില്‍ പ്രധാനപ്പെട്ട റോളില്‍ തമിഴിലെ അറിയപ്പെടുന്ന നായിക നടി വരലക്ഷ്മി ശരത്കുമാര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നടിയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് താരതമ്യേന പുതുമുഖമായനായകന്‍ തേജ സജ്ജയ്ക്ക് ലഭിച്ചത്. തേജയ്ക്ക് രണ്ട് കോടിയാണ് പ്രതിഫലം. ഈ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും തേജയാണ്.
നായിക അമൃത അയ്യര്‍ക്ക് 1.5 കോടിയും പ്രതിഫലമായി ലഭിച്ചു. എന്നാല്‍ വരലക്ഷ്മി ശരത്കുമാറിന് ഒരു കോടിയാണ് പ്രതിഫലം. തമിഴില്‍ നിന്ന് തന്നെയുള്ള വിനയ് റായിക്ക് 65 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചത്. ദീപക് ഷെട്ടിക്ക് 85 ലക്ഷവും, വെന്നല കിഷോറിന് 55 ലക്ഷവും ഗെറ്റപ്പ് ശ്രീനുവിന് 35 ലക്ഷവുമാണ് പ്രതിഫലമായി ലഭിച്ചത്.












Click it and Unblock the Notifications