ബോളിവുഡിലെ ബാദ്ഷ ഷാരൂഖ് ഖാന്റെ വരുമാനത്തിന് കാരണം ഇതാണ്, ബിസിനസിലൂടെ ലഭിക്കുന്ന തുക ഇത്ര?

ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്റെ 58ാം പിറന്നാള്‍ ആണിന്ന്. എക്കാലത്തെയും വലിയ സൂപ്പര്‍ താരമായ ഷാരൂഖിന് കരിയറിലെ ഏറ്റവും വലിയ വിജയങ്ങള്‍ കണ്ട വര്‍ഷമാണ് 2023. റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളും ആയിരം കോടി ക്ലബില്‍ കയറി. ബോളിവുഡില്‍ ആയിരം കോടി ക്ലബില്‍ കയറുന്ന ഏക സൂപ്പര്‍ താരവും ഷാരൂഖ് ഖാനാണ്. ദംഗല്‍ പേരിന് പറയാമെങ്കില്‍ ചൈനീസ് കളക്ഷന് ധാരാളം പ്രശ്‌നങ്ങളുണ്ട്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ചൈനീസ് കളക്ഷന്‍ അത്ര ഗൗരവത്തോടെ കാണാറില്ല. എന്തായാലും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രോസര്‍ ഇപ്പോള്‍ ജവാനാണ്. അതേസമയം ഷാരൂഖ് ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടനാണെന്ന് എത്ര പേര്‍ക്ക് അറിയാം. താരത്തിന്റെ വരുമാനം വരുന്ന വഴി ഏതാണെന്ന് നോക്കാം. ഷാരൂഖ് ഖാന്റെ ആസ്തി ഇന്ത്യയിലെ ഒരു താരത്തിനും അവകാശപ്പെടാനില്ലാത്തതാണ്.

shah-rukh-khan

സെഞ്ച്വറിയിലേക്ക് കുതിച്ച് വിരാട്, മധുശങ്കയുടെ വണ്ടര്‍ ബോള്‍, ആ മോഹം വീണത് ഇങ്ങനെ

760 മില്യണ്‍ യുഎസ് ഡോളറാണ് താരത്തിന്റെ ആസ്തി. 6327 കോടി രൂപ വരും ഇത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ നടന്മാരില്‍ ഒരാളാണ് ഷാരൂഖ്, ടോം ക്രൂസ്, ജോര്‍ജ് ക്ലൂണി, റോബര്‍ട്ട് ഡിനിറോ പോലുള്ള പ്രമുഖ നടന്മാരേക്കാള്‍ സമ്പത്തില്‍ മുന്നിലാണ് അദ്ദേഹം. അഭിനയത്തില്‍ നിന്ന് മാത്രമല്ല അദ്ദേഹത്തിന് വരുമാനം ലഭിക്കുന്നത്. പഠാന്‍ ലോകവ്യാപകമായി 1050 കോടി നേടിയിരുന്നു.

യഷ് രാജ് ഈ ചിത്രത്തിന്റെ ലാഭവിഹിതവും ഷാരൂഖിന് നല്‍കിയിരുന്നു. ഏകദേശം ഇരുന്നൂറ് കോടി രൂപ വരുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാരൂഖ് ഖാന്‍ ജവാന് പ്രതിഫലമായി വാങ്ങിയത് 100 കോടി രൂപയാണ്. അതുപോലെ ചിത്രത്തിന്റെ ലാഭത്തില്‍ അറുപത് ശതമാനവും ഷാരൂഖിനാണ് ലഭിച്ചത്. 1100 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. ജവാന്‍ നിര്‍മിച്ചതും ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ്.

അതുപോലെ വിവിധയിടങ്ങളില്‍ വീടുകളും, ബംഗ്ലാവുകളും ഷാരൂഖിനുണ്ട്. മുംബൈയിലെ ബാന്ദ്രയിലുള്ള മന്നത്താണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 2001ല്‍ 13.32 കോടിക്കാണ് ഈ വീട് ഷാരൂഖ് വാങ്ങിയത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം ഇരുന്നൂറ് കോടിയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീട് ഡിസൈന്‍ ചെയ്തത് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും കൈഫ് ഫഖൂയിയും ചേര്‍ന്നാണ്.ഷാരൂഖ് ഖാന്റെ പ്രധാന വരുമാനം വരുന്ന ബിസിനസിലൂടെയാണ്.

അതായത് സ്വന്തം നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണിത്. വര്‍ഷം 500 കോടിയാണ് ഇതിന്റെ ടേണോവര്‍. സ്വന്തം ചിത്രങ്ങളുടെ ലാഭവിഹിതവും, അതുപോലെ മറ്റ് ചിത്രങ്ങള്‍ക്കായി ചെയ്യുന്ന വിഎഫ്എക്‌സിലൂടെയുമെല്ലാം ഷാരൂഖിന് വന്‍ തുക ലഭിക്കുന്നുണ്ട്. ഇതെല്ലാം ആസ്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ മികച്ച കാര്‍ ശേഖരവും ഷാരൂഖിനുണ്ട്.

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു കണ്‍വര്‍ട്ടബിള്‍, ബിഎംഡബ്ല്യു ഹൈബ്രിഡ്, എന്നിവയാണിതില്‍ വരുന്ന ആഡംബര കാറുകള്‍, ഓഡി, ബെന്റ്‌ലി, പോര്‍ഷെ 911 ടര്‍ബോ, എന്നിവയും താരത്തിന്റെ ഗാരേജിലുണ്ട്. അതുപോലെ ദുബായിലും ലണ്ടനിലും ആഡംബര വസതികളും ഷാരൂഖിനുണ്ട്.

ലണ്ടനിലെ പാര്‍ക്ക് ലെയിനുള്ള വില്ലയ്ക്ക് 180 കോടിയാണ് വില. ജുമൈറയിലെ ജന്നത്ത് എന്ന വീടിന് നൂറ് കോടിയും വില വരും. ഐപിഎല്ലിലെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ 55 ശതമാനം ഓഹരി ഷാരൂഖിനുണ്ട്. 780 കോടിയാണ് ഇതിന്റെ മൂല്യമെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, അബുദാബി നൈറ്റ് റൈഡേഴ്‌സ്, ലോസ് ആഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളും ഷാരൂകിനുണ്ട്. 740 കോടിയാണ് ഇതിന്റെ എല്ലാ മൂല്യം. ആഗോള തീം പാര്‍ക്കായ കിഡ്‌സാനിയയിലും ഷാരൂഖിന് നിക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+